തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൂജാരി അടക്കമുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിശ്വാസികളടക്കമുള്ളവര്‍ക്ക് പ്രവേശനത്തിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ക്ഷേത്രത്തിലെ പൂജാരി ഉള്‍പ്പെടെ 12 ജീവനക്കാര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 09 വെള്ളിയാഴ്ച മുതല്‍ 15 വരെയാണ് ക്ഷേത്രഭരണ സമിതി പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ക്ഷേത്രത്തിലെ നിത്യ പൂജകള്‍ക്ക് മുടക്കം വരാത്ത രീതിയിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് . തന്ത്രി ശരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് ക്ഷേത്ര പൂജകളുടെ ചുമതല ഏറ്റെടുത്തിട്ടുണ്ട്.
ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ക്ഷേത്രത്തില്‍
ഓഗസ്റ്റ് 26 മുതലാണ് വിശ്വാസികള്‍ക്ക് പ്രവേശനം നല്കിയത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ
Other articles published on Oct 9, 2020



Click it and Unblock the Notifications













