വിമാനയാത്രകളിൽ ഏറ്റവും വലയ്ക്കുന്ന ഒന്നാണ് അപ്രതീക്ഷിതമായി വിമാനം വൈകുന്നത്. പ്ലാൻ ചെയ്തത് അപ്പാടെ മാറ്റേണ്ടി വരുന്നത് മാത്രമല്ല, നീണ്ട കാത്തിരിപ്പും എപ്പോൾ വിമാനം എടുക്കുമെന്നറിയാതെയുളള ആശങ്കയും അതുമൂലമുള്ള മറ്റു നഷ്ടങ്ങളും ബുദ്ധിമുട്ടുകളും എല്ലാമാകുമ്പോൾ വലിയ പ്രതിസന്ധിയാണ് വരുന്നത്. എല്ലാറ്റിലും ഉപരിയായി ചില ഘട്ടങ്ങളിൽ എയർലൈൻ അധികൃതരുടെ ഭാഗത്തു നിന്നുള്ള ഉത്തരവാദിത്ത രഹിതമായ സമീപനവും മോശം അനുവം നല്കിയ അവസരങ്ങളുണ്ട്.
ഇപ്പോഴിതാ, യാത്രക്കാർക്ക് സന്തോഷം നല്കുന്ന ഒരു വാർത്ത വന്നിരിക്കുകയാണ്. വിമാനം വൈകുമ്പോൾ ആവശ്യമാസ സൗകര്യങ്ങള്‍ യാത്രക്കാർക്ക് ഒരുക്കി നല്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി.......
വിമാനം വൈകുന്ന സമയമനുസരിച്ച് വ്യത്യസ്ത തരം സൗകര്യങ്ങളാണ് കമ്പനി ഒരുക്കിക്കൊടുക്കേണ്ടതെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വിശദമാക്കുന്നത്.

രണ്ടു മണിക്കൂർ വിമാനം വൈകിയാൽ
രണ്ടു മണിക്കൂർ വരെ വിമാനം വൈകിയാൽ യാത്രക്കാർക്ക് വിമാന കമ്പനി അധികൃതർ കുടിവെള്ളം നല്കുവാൻ ഉത്തരവാദിത്തപ്പെട്ടിരിക്കുന്നു.
അതേസമയം. രണ്ട് മുതൽ നാല് മണിക്കൂർ വരെ വൈകുകയാണെങ്കിൽ എയർലൈൻ ചായയോ കാപ്പിയോ നല്കണം. ഇതിനൊപ്പം ലഘുഭക്ഷണങ്ങളും യാത്രക്കാർക്ക് നല്കണം.
നാല് മണിക്കൂറില്‍ കൂടുതൽ വിമാനം വൈകിയാൽ
നാല് മണിക്കൂറിൽ കൂടുതൽ വിമാനം വൈകിയാൽ യാത്രക്കാർക്ക് മീൽസ് അഥവാ സമൃദ്ധമായ ആഹാരം അധികൃതർ നല്കണം. വിമാനം വൈകുന്നത് ചിലപ്പോൾ അപ്രതീക്ഷിതമാണെങ്കിലും യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് വ്യോമയാന മന്ത്രാലയും ഈ മാറ്റങ്ങള് കൊണ്ടുവന്നിരിക്കുന്നത്. യാത്ര വൈകുന്ന വിമാനം കാത്തിരിക്കുമ്പോൾ അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കി യാത്രക്കാരുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്തുകയാണ് അധികൃതരുടെ ലക്ഷ്യം.
ശൈത്യകാലത്ത് പലകാരണങ്ങളാൽ മുന്നറിയിപ്പില്ലാതെ വിമാനം വൈകുന്ന അവസരങ്ങളില്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം വന്നത് യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായിരിക്കുകയാണ്.
യാത്രക്കാർക്ക് റീ-ബോർഡിങ് സൗകര്യം
ഇത് കൂടാതെ, നേരത്തെ യാത്രക്കാർക്കായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി റീ-ബോർഡിങ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. സാങ്കേതിക പ്രശ്നങ്ങളെത്തുടർന്നോ കാലാവസ്ഥ കാരണമോ യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന അവസരങ്ങളിൽ വിമാനത്തിൽ നിന്നിറങ്ങുവാനും വീണ്ടും വിമാനത്തിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയുന്ന റീ-ബോര്‍ഡിംഗ് സംവിധാനമാണ് ഇത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












