സഞ്ചാരികളുടെ പ്രിയ ഇടമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ദുബായ്.
ട്രാവൽ ബുക്കിങ് ആൻഡ് റിവ്യൂ പ്ലാറ്റ്ഫോം ആയ ട്രിപാഡ്‌വൈസർ 2024 ട്രാവലേഴ്‌സ് ചോയ്‌സ് 'ബെസ്റ്റ് ഓഫ് ദി ബെസ്റ്റ്' ലിസ്റ്ളിലാണ് ദുബായ് ഒന്നാം സ്ഥാനം നേടിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ, ഡെസേർട്ട് സഫരി, മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ തുടങ്ങി ആളുകളെ ദുബായിലേക്ക് അടുപ്പിക്കുന്ന നിരവധി കാഴ്ചകളാണ് ഇവിടെയുള്ളത്. വിനോദസഞ്ചാരികൾ മാത്രമല്ല, വളർന്നു വരുന്ന ടൂറിസം സാധ്യതകൾ, തൊഴിൽ അവസരങ്ങള്‍, ബിസിനസ്, എന്നിവയെല്ലാം ദുബായെ ആളുകളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു.
തുടർച്ചയായി മൂന്നാം വർഷമാണ് ദുബായ് ലോകത്തിലെ ഏറ്റവും ജനപ്രിയമായ സ്ഥലമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇത്തവണ
ബാലി, ലണ്ടൻ,റോം, പാരീസ്, തുടങ്ങിയ അന്താരാഷ്ട്ര പ്രസിദ്ധിയാർജ്ജിച്ച നഗരങ്ങളെ പിന്തള്ളിയാണ് ദുബായ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ട്രിപ്പ് അഡ്വൈസേഴ്സ് കഴിഞ്ഞ 12 മാസമായി ശേഖരിച്ച അവലോകനങ്ങളുടെയും റേറ്റിംഗുകളുടെയും അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.

ട്രിപാഡ്‌വൈസറിന്റെ 8 ദശലക്ഷം ലിസ്‌റ്റിംഗുകളിൽ 1 ശതമാനത്തിൽ താഴെ മാത്രമേ ഏറ്റവും മികച്ചവക്കുള്ള അവാർഡ് ലഭിച്ചിട്ടുള്ളൂ, ഇത് യാത്രയിലെ ഏറ്റവും ഉയർന്ന നിലവാരത്തെ സൂചിപ്പിക്കുന്നുവെന്നാണ് ട്രിപ്പ് അഡ്വൈസർ വെബ്സൈറ്റിൽ പറയുന്നത്.
2024-ലെ ഏറ്റവും ജനപ്രിയ 10 ട്രൈിപ് അഡ്വൈസർ ലക്ഷ്യസ്ഥാനങ്ങൾ
1. ദുബായ്, യു.എ. ഇ
2. ബാലി, ഇന്തോനേഷ്യ
3. ലണ്ടൻ, യുണൈറ്റഡ് കിംഗ്ഡം
4. ഹനോയ്, വിയറ്റ്നാം
5. റോം, ഇറ്റലി
6. പാരീസ്, ഫ്രാൻസ്
7. കാൻകൂൺ, മെക്സിക്കോ
8. മാരാക്കേച്ച്, മൊറോക്കോ
9. ക്രീറ്റ്, ഗ്രീസ്
10. ഹോയി ആൻ, വിയറ്റ്നാം.
2023 മൂന്നാം പാദത്തിൽ 12.4 ദശലക്ഷം യാത്രക്കാർ എമിറേറ്റിൽ എത്തിയതായാണ് ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്‍ററിൽ നിന്നുള്ള കണക്കുകൾ പറയുന്നത്. വായു, കര, കടൽ മാർഗം എത്തുന്ന സന്ദർശകർ ഉൾപ്പെടെ ദുബായിൽ ഒരു രാത്രിയെങ്കിലും ചെലവഴിക്കുന്നവരെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ അറബ് എമിറേറ്റ്‌സ് നിവാസികളെയും പ്രാദേശിക എമിറേറ്റുകളെയും കൂടാതെ എയർക്രൂകളെയും നാവികരെയും ഒഴിവാക്കുന്നു. ഇതിൽ ഇന്ത്യയിൽ നിന്നാണ് ഇക്കാലയളവിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തിയത്. ഇന്ത്യ 1,772,000 സന്ദർശകർ. തൊട്ടു പിന്നിലായി സൗദി അറേബ്യ (856,000), യുകെ (825,000), റഷ്യ (806,000) എന്നിവരും ഉണ്ട്.
സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം സ്വപ്നങ്ങളുടെ നഗരമാണ് ദുബായ്. അത്ഭുതങ്ങളുടെ ബുർജ് ഖലീഫ മുതൽ സ്വർണ്ണ, ആഭരണ വിൽപ്പനക്കാർ നിറഞ്ഞ സൂക്കുകളും മാളുകളും ഷോപ്പിങ്ങും ലോകത്തിന്‍റെ എല്ലാ ഭാഗത്തെയും ഭക്ഷണവൈവിധ്യങ്ങൾ ലഭിക്കുന്ന ഷോപ്പുകളുമടക്കം എല്ലാം ഇവിടെയുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












