പുറത്തിറങ്ങിയാൽ പൊള്ളന്ന ചൂടിൽ നിന്നും രക്ഷപെട്ട് ഒരു യാത്ര പോകാൻ ആഗ്രഹമില്ലേ... എന്നാലിതാ ഇനി ഗവി കൂടി യാത്രാ പ്ലാനിൽ ഉൾപ്പെടുത്തിക്കോ.. നീണ്ട നാളുകളുടെ ഇടവേളയ്ക്കു ശേഷം പത്തനംതിട്ടയിലെ എക്കോ ടൂറിസം കേന്ദ്രമായ ഗവി വീണ്ടും സഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ്. കാടിനുള്ളിലൂടെയുള്ള ഓഫ്റോഡ് യാത്രയും അതിമനോഹരമായ ദൃശ്യങ്ങളും ഉറപ്പു തരുന്ന ഗവി കേരളത്തിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം കൂടിയാണ്.
നിയന്ത്രണങ്ങളോടെയാണ് ഗവിയിലേക്ക് ഇപ്പോൾ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഒരു ദിവസം 30 വാഹനങ്ങൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. അതും മുൻകൂട്ടി ഓണ്‍ലൈൻ വഴി ബുക്ക് ചെയ്തതിനു ശേഷം. നിങ്ങൾ ഗവിയിലേക്ക് പോകുന്ന തിയതിയിൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്ത് അന്നേ ദിവസം ആങ്ങമൂഴി ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസില്‍ നിന്നും പാസ് എടുത്ത് കിളിയെറിഞ്ഞാന്‍ കല്ല് ഫോറസ്റ്റ് ചെക്‌പോസ്റ്റില്‍ നിന്നും പതിപ്പിച്ച ശേഷം മാത്രമേ ഗവിയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂ.

PC: ANAND1729S
പ്രദേശത്തെ കനത്ത ചൂടും കാട്ടുതീ ഭീതിയും കണക്കിലെടുത്ത് മാർച്ച് 11 മുതലാ ഗവിയിലേക്ക് സഞ്ചാരികളെ അനുവദിച്ചിരുന്നില്ല.കേരളത്തിവലെ വേനല്‍ ചൂടിൽ നിന്നും രക്ഷപെട്ട് തണുപ്പു നിറഞ്ഞ ഇടത്തേയ്ക്ക് കാടിനുള്ളിലൂടെയുള്ള ഒരു യാക്ര പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ ലക്ഷ്യസ്ഥാനമാണ് ഗവി. പത്തനംതിട്ടയിൽ നിന്നും കുമളിയിലേക്കും തിരിച്ചും വരുന്ന ൂസ് സർവീസുകളാണ് ഗവി യാത്രയിലേക്കുള്ള പൊതുഗതാഗത മാർഗം.
പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നിന്നാരംഭിച്ച് പ വടശ്ശേരിക്കര, പെരുനാട്, ചിറ്റാർ, സീതാത്തോട്, ആങ്ങമൂഴി, മൂഴിയാർ, കക്കി ഡാം, ഗവി, പുല്ലുമേട്, വണ്ടിപ്പെരിയാർ വഴി കുമളിയിലെത്തുന്ന വിധത്തിലാണ് യാത്രയുടെ റൂട്ട്. കെ എസ് ആർ ടിസി ബജറ്റ് ടൂറിസം യാത്രകളും ഇതേ റൂട്ടിൽ തന്നെയാണ് നടത്തുന്നത്. തിരികെ പുല്ലുമേട്, വണ്ടിപ്പെരിയാർ വഴി കുമളിയിലെത്തി മടങ്ങും
മൂഴിയാർ ഡാം, കക്കി ഡാം, ആനത്തോട് ഡാം, കൊച്ചുപമ്പ ഡാം, ഗവിയാർ അണക്കെട്ട് എന്നിങ്ങനെ അഞ്ച് അണക്കെട്ടുകളാണ് ഗവി യാത്രയിൽ കാണാൻ സാധിക്കുന്നത്. കൊച്ചുപമ്പയിൽ ബോട്ടിങ് സൗകര്യങ്ങൾ ലഭ്യമാണ്. കെഎസ്ഇബിയുടെ ഇൻസ്പെക്ഷൻ ബംഗ്ലാവ്, കാന്‍റീൻ എന്നിവ ഇവിടെയുണ്ട്.
കൂടാതെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും ഗവി പാക്കേജുകൾ നടത്തുന്നുണ്ട്. അതാത് ഡിപ്പോകളുമായി ബന്ധപ്പെട്ട് സീറ്റ് ഉറപ്പാക്കാം. ഗവി ഓൺലൈൻ ബുക്കിങ്ങിനായി www.gavikakkionline.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ- 8547600900, 8547600897
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












