യാത്രകൾ ആഘോഷിക്കാൻ പോകുന്നവർ ആദ്യം തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്ന് ഗോവയാണ്. ബീച്ചും ട്രെക്കിങും എല്ലാറ്റിലും ഉപരിയായി നൈറ്റ് ലൈഫും പാർട്ടിയും പബ്ബും കൂടിയാകുമ്പോൾ യുവാക്കള്‍ ഇങ്ങോട്ടേയ്ക്ക് എത്തും. എന്നാൽ ഇനി ആഘോഷിക്കാൻ മാത്രമല്ല, ജീവൻ പണയംവെച്ചുള്ള സാഹസിക വിനോദങ്ങൾക്കും അവസരമൊരുക്കുകയാണ് ഗോവ ടൂറിസം. ട്രെക്കിങും ക്രൂസിങ്ങും അടക്കമുള്ള സാഹസിക വിനോദങ്ങൾ മാത്രം ഗോവയിൽ പരിചയിച്ചവർക്ക് മുന്നിലേക്ക് ഒരു പൂക്കാലം തന്നെയാണ് ഗോവ ടൂറിസം ഒരുക്കിയിരിക്കുന്നത്.
ഗോവ സന്ദര്‍ശിക്കുന്ന, സാഹസിക വിനോദങ്ങളിൽ താല്പര്യമുള്ളവർക്കായാണ് ഊ പുതിയ കൂട്ടിച്ചേർക്കലുകൾ. ഗോവയിലേക്ക് വരുന്നവർക്ക് പുത്തൻ യാത്രാനുഭവങ്ങൾ നല്കുക എന്നതിനൊപ്പം പുതിയ ആളുകളെ ആകർഷിക്കുക എന്നതും ഇതിന്‍റെ ഭാഗമാണ്. വടക്കേ ഇന്ത്യയില്‍ പോയി സഞ്ചാരികൾ ചെയ്യുന്ന ബംഗീ ജംപിങ്ങും വൈറ്റ് വാട്ടർ റാഫ്ടിങ്ങും പോലുള്ള സാഹസികവിനോദങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്.
സാഹസിക വിനോദങ്ങൾ തേടി യാത്ര പോകുന്നവരെ എല്ലാം ഒരുക്കി അവരുടെ ലക്ഷ്യസ്ഥാനമാക്കി ഗോവയെ മാറ്റിയെടുക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ഗോവ ആദ്യമായി സന്ദർശിക്കുന്നവർക്കൊപ്പം വീണ്ടും വരാൻ പ്ലാൻ ചെയ്യുന്നവരെയും ഇതിൽ ഉൾപ്പെടുത്താം. ഏതു കൂട്ടർക്കും ഗോവയുടെ സാഹസിക വിനോദങ്ങളുടെ നീണ്ട നിര ആസ്വദിക്കാം, സാഹസിക സഞ്ചാരിയാണെങ്കിലും സീസൺ അനുസരിച്ച് യാത്ര ചെയ്യന്നയാളാണെങ്കിലും ഇവിടെ നിങ്ങൾക്കുള്ള കാഴ്ചകള്‍ കാത്തിരിപ്പുണ്ട്.
ഗോവയിൽ പുതിയതായി കൊണ്ടുവരുന്ന സാഹസിക വിനോദങ്ങൾ
ബംഗി ജമ്പിംഗ്
പാരാമോട്ടറിംഗ്
ഷൂട്ടിംഗ് റേഞ്ചസ്
വൈറ്റ്-വാട്ടർ റാഫ്റ്റിംഗ്
സ്കൂബ ഡൈവിംഗ് എന്നിവയാണ് ഗോവ ടൂറിസം സംസ്ഥാനത് പുതിയതായി കൊണ്ടുവരുന്ന സാസഹസിക വിനോദങ്ങൾ.
ബംഗി ജമ്പിംഗ്
ജീവൻ പണയംവെച്ചുള്ശ സാഹസിക വിനോദമാണ്
ബംഗി ജമ്പിംഗ് എന്നാണ് പറയുന്നത്. അതിസാഹസികയും ധൈര്യവും ഉള്ളവർക്ക് മാത്രം പരീക്ഷിക്കാൻ പറ്റിയ ഒന്നാണിത്. കുറഞ്ഞത് 80 അടി ഉയരത്തിൽ നിന്നെങ്കിലും മുകളിൽ നിന്ന് സുരക്ഷിതമായ ഒരു റോപ്പിന്‍റെ സഹായത്തോടെ താഴേക്ക് ചാടുന്നതാണ് ഇത്. മനസ്സിനും ശരീരത്തിനും ഒരുപോലെ ആരോഗ്യമുള്ളവർക്കും സാഹസിക ഇഷ്ടപ്പെടുന്നവർക്കും മാത്രമേ ഇത് ചെയ്യാൻ സാധിക്കൂ.
വൈറ്റ്-വാട്ടർ റാഫ്റ്റിംഗ്
ആർത്തലച്ചൊഴുകുന്ന നദിയിലൂടെ റാഫ്റ്റിൽ തുഴഞ്ഞ് പോകുന്ന സാഹസിക വിനോദമാണിത്. ഒരു ഔട്ട്ഡോർ വിനോദമായ ഇതിന്‍റെ ലെവൽ പുഴയിലെ വെള്ളത്തിന്‍റെ ഒഴുക്കിനും പുഴയുടെ സ്വഭാവത്തിനും അനുസരിച്ച് മാറും. പാറക്കെട്ടുകളും കനത്ത അടിയൊഴുക്കുമുള്ള പുഴയിലൂടെ പോകുമ്പോളാണ ഇത് അതിന്‍റെ ലെവലിൽ പൂർണ്ണതയിൽ എത്തുക. കർണ്ണാടകയിലെ ഡണ്ടേലി, കൂർഗ്, ഋഷികേശ്, ദേവപ്രയാഗ് തുടങ്ങിയ സ്ഥലങ്ങളിലാണ് റാഫ്ടിങ് ഉള്ളത്. ഗോവയിൽ മാണ്ഡോവി നദിയിലാണ് റാഫ്ടിങ് നടക്കുക. മഴക്കാലമായ ജൂൺ മുതൽ ഒക്ടോബർ വരെയാണ് ഇതിനു പറ്റിയ സമയം.
സ്കൂബ ഡൈവിംഗ്
കടലിനുള്ളിലെ അത്ഭുതങ്ങളുടെ ലോകമാണ് സ്കൂബാ ഡൈവിങ് ഒരുക്കുന്നത്. ആൻഡമാനും ലക്ഷദ്വീപും നേത്രാവി ദ്വീപും പിന്നെ നമ്മുടെ തിരുവനന്തപുരവും ഒക്കെയാണ് രാജ്യത്ത് സ്കൂബാ ഡൈവിങ്ങിന് പേരുകേട്ടത്. കടലാഴങ്ങളുടെ കാഴ്ചകളിൽ ഗോവയെയും ഉൾപ്പെടുത്തുകയാണ് പുതിയ നീക്കം. സീസൺ ഒരു തടസ്സമാകാതെ ആസ്വദിക്കാൻ പറ്റിയ സാഹസിക ഇനമാണിത്. ചെറിയൊരു പരിശീലവും ഉപകരണങ്ങളുടെ പരിചയപ്പെടുത്തലും ഇതിന് ആവശ്യമാണ്.
പാരാമോട്ടറിംഗ്
നിങ്ങളുടെ ഫ്ലയിംഗ് ഗിയറിൽ മോട്ടോറുകൾ ഘടിപ്പിച്ചുള്ള യാത്രയാണ് പാരാമോട്ടറിംഗ്.പാരാഗ്ലൈഡിംഗിൻറെ മറ്റൊരു രൂപമായ ഇതിൽ നിങ്ങൾക്ക് 1000 അടി ഉയരത്തിൽ പറന്നുയരാൻ സാധിക്കും. കടലിൽ നിന്ന് ആണ് ഈ യാത്ര ആരംഭിക്കുക. കടലിന്‍റെയും തീരത്തിന്‌റെയും ഒക്കെ മനോഹരമായ കാഴ്ച പറന്ന് ആസ്വദിക്കാം. പൊതുവേ 15 മുതൽ 20 മിനിറ്റ് വരെ ദൈർഘ്യമാണ് പാരാമോട്ടറിംഗിനുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















