ഗുരുവായൂർ ക്ഷേത്രദർശനം വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പുണ്യനിമിഷങ്ങളിലൊന്നാണ്. കൺനിറയെ കണ്ട്, സങ്കടങ്ങളും ആവലാതികളും ഗുരുവായൂരപ്പനോട് പറഞ്ഞ്, അനുഗ്രഹം നേടി മടങ്ങുന്ന സമയം. എന്നാൽ പറയുന്നത്രെ എളുപ്പമല്ല ഈ ദർശനം. ആയിരക്കണക്കിന് വിശ്വാസികൾ ഓരോ ദിവസവുമെത്തുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ തിരക്കില്ലാതെ, മനസ്സാഗ്രഹിക്കുന്നപോലെ തൊഴുതു പ്രാർത്ഥിക്കുവാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. പൊതു അവധി ദിവസങ്ങളാണെങ്കിൽ പറയുകയും വേണ്ട.
ഇപ്പോഴിതാ, വിശ്വാസികൾക്ക് ആശ്വാസമായി ഗുരുവായൂർ ക്ഷേത്രത്തിലെ പൊതു അവധി ദിവസങ്ങളിലെ സ്പെഷ്യൽ ദർശനം നിർത്തിവയ്ക്കുകയാണ്. പൊതു അവധികളിൽ രാവിലെ 6.00 മുതൽ ഉച്ചകഴിഞ്ഞ് 2.00 മണിവരെയുള്ള സ്പെഷ്യൽ ദർശനമാണ് ദേവസ്വം ബോർഡ് നിർത്തലാക്കുന്നത്. വൈശാഖമാസത്തിൽ ക്ഷേത്രത്തിൽ അനുഭവപ്പെടുന്ന തിരക്ക് കണക്കിലെടുത്താണ് തീരുമാനം. ഏപ്രിൽ 23 മുതൽ വൈശാഖ മാസം അവസാനിക്കുന്ന മേയ് 19 വരെയാണ് സ്പെഷ്യൽ ദർശനം ഒഴിവാക്കിയിരിക്കുന്നത്.

സാധാരണയായി പൊതുഅവധി ദിവസങ്ങളിൽ വിവാഹവും മറ്റുചടങ്ങളുകളമെല്ലാമായി അഭൂതപൂർവ്വമായ തിരക്കാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് അനുഭവപ്പെടുന്നത്. ക്ഷേത്രഗോപുരത്തിൽ നിന്നും സ്പെഷ്യൽ ടോക്കണ്‍ വാങ്ങി ദര്‍ശനം നടത്തുന്നത് പലപ്പോഴും സാധാരണ ദർശനത്തിനുള്ള കാത്തിരിപ്പ് സമയം വർധിപ്പിച്ചിരുന്നു. പൊതു അവധികളിൽ പലപ്പോഴും 5-6 മണിക്കൂർ വരെ വരി നിൽക്കേണ്ട അവസ്ഥയും ഉണ്ടായിരുന്നു.
ഗുരുവായൂർ ക്ഷേത്രം ദർശന സമയം
അഞ്ച് പൂജകളും മൂന്ന് ശീവേലികളും നിത്യവും നടക്കുന്ന മഹാക്ഷേത്രമാണ് ഗുരുവായൂർ. 12 ഭാവങ്ങളിലാണ് മഹാവിഷ്ണുവിനെ ഗുരുവായൂർ ക്ഷേത്രത്തിൽ ആരാധിക്കുന്നത്. ശ്രീകോവിൽ പുലർച്ചെ മൂന്നു മണിക്ക് തുറക്കും. ജ്ഞാനപ്പാനയും ഹരിനാമകീർത്തനവും നാരായണീയവും കേട്ടാണ് ഓരോ ദിവസവും ഭഗവാനെ പള്ളിയുണർത്തുന്നത്. പുലർച്ചെ 3.00 മുതൽ 3.20 വരെയാണ് നിർമ്മല്യ ദർശനം.
പുലർച്ചെ 3.00 മുതൽ 3.30 വരെ നിർമാല്യ ദർശനം.
3.20 മുതൽ 3.30 വരെ എണ്ണയഭിഷേകം,വാകച്ചാർത്ത്, ശംഖാഭിഷേകം
3.30 മുതൽ 4.15 വരെ മലർ നിവേദ്യം, അലങ്കാരം
4.15 മുതൽ 4.30 വരെ ഉഷഃപൂജ, തുടർന്ന് 5.45 വരെ ദർശന സമയം,
5.45 മുതൽ 7.00 മണി വരെ എതിരേറ്റ് പൂജ,
7.00 മുതൽ 7.20 വരെ ദർശനം
7.15 മുതൽ 9.00 വരെ ശീവേലി, പാലഭിഷേകം, നവകാഭിഷേകം, പന്തീരടി പൂജ എന്നിവ
8.10 മുതൽ 9.10 വരെ ദർശനം
11.30 മുതൽ 12.30 വരെ ഉച്ചപൂജ
1.00 മണിക്ക് നടയടയ്ക്കും
4.30ന് നട തുറക്കൽ
4.30 മുതൽ 4.45 വരെ ദർശനം, തുടര്‌ന്ന് കാഴ്ച ശീവേലി
6.00നും 7.00നും ഇടയിൽ ദീപാരാധന
7.30 വരെ ദർശനം
7.30 മുതൽ 7.45 വരെ അത്താഴപ്പൂജ നിവേദ്യം,
8.15 വരെ അത്താഴപ്പൂജ
8.45 മുതൽ 9.00 വരെയാണ് അത്താഴ ശീവേലി.
9.00 മുതൽ 9.15 വരെ തൃപ്പുക.
ഇങ്ങനെ 12 ദർശനങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിലുള്ളത്.
ഉദയാസ്തമനപൂജ നടക്കുന്ന ദിവസം, വിഷു, ഏകാദശി, അഷ്ടമി രോഹിണി, തിരുവോണം തുടങ്ങിയ ദിവസങ്ങളിൽ ഇതിന് മാറ്റം വരും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












