വാലന്‍റൈൻ ദിനത്തിലേക്ക് ഇനി വെറും രണ്ടു ദിവസങ്ങളുടെ ദൂരമേയുള്ളൂ. ഒരു വർഷം മുഴുവനും കാത്തിരുന്ന് സ്നേഹിക്കുവാനായി കിട്ടിയ ദിവസം. അതിൽത്തന്നെ പ്രണയിക്കുന്നവർ ഏറ്റവും കാത്തിരിക്കുന്ന ദിനമാണ് കിസ് ഡേ. ഉള്ളിലെ പ്രണയം അതേപടി അറിയിക്കുവാനുള്ള ഏറ്റവും എളുപ്പവഴികളിലൊന്ന് ചുംബനമാണ്. അതുകൊണ്ടുതന്നെയാണ് ഈ ദിനത്തിന് ഇത്രയധികം ആരാധകരുള്ളതും. പരസ്പരം ചുംബനങ്ങൾ കൈമാറി ആഘോഷിക്കുന്ന കിസ് ഡേയുടെ വിശേഷങ്ങളിലേക്ക്
കിസ് ഡേ
ഒരാളോടുള്ള സ്നേഹം പറഞ്ഞുതീർക്കുന്നതിലും എളുപ്പം അത് ഒരു ചുംബനം വഴി പ്രകടിപ്പിക്കുന്നതാണ്. സ്നേഹം പ്രകടിപ്പിക്കുവാനായി വേണം ചുണ്ടുകൾ ഉപയോഗിക്കുവാൻ എന്നാണല്ലോ. മാത്രമല്ല, പ്രണയിക്കുന്നവര്‍ക്കിടയിൽ ഏറെ പ്രധാന്യം ചുംബനത്തിനുമുണ്ട്. വാലന്‍റൈൻ ദിനത്തിനു തൊട്ടു മുൻപുള്ള ദിനമാണ് ചുംബന ദിനം അഥവാ കിസ് ഡേ ആയി ആഘോഷിക്കുന്നത്.

കരുതിവയ്ക്കാം ഒരു ചുംബനം
ഈ കിസ് ഡേയിൽ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കുവാൻ ഏറ്റവും നല്ലത് ഒരു ചുംബനം തന്നെയാണ്. പ്രണയദിനത്തിന്റെ മാധുര്യം ചുംബനത്തിലൂടെ അറിയിക്കാം.
യാത്രകൾ
ഓരോ ദിനവും ഓരോ യാത്രയിലൂടെ ആഘോഷമാക്കുന്നതുപോലെ ഈ കിസ് ഡേയും യാത്രയിലൂടെ ആഘോഷിക്കാം. കന്യാകുമാരി മുതൽ മഞ്ചേശ്വരം വരെ നീണ്ടു കിടക്കുന്ന കേരളത്തിലെ ഇടങ്ങൾ ഒരു യാത്രയ്ക്കായി പ്രണയിക്കുന്നവരെ വിളിക്കുകയാണ് കടൽത്തീരങ്ങളും മലനിരകളും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












