ചുട്ടുപൊള്ളിക്കുന്ന കനത്ത ചൂടിൽ വലഞ്ഞ ബെംഗളൂരു നഗരത്തിന് ആശ്വാസമായി മഴ. ഇന്ന് ശനിയാഴ്ച വൈകിട്ട് കനത്ത മഴയാണ് നഗരത്തിൽ പെയ്യുന്നത്. മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും അനുഭവപ്പെടുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റേതുൾപ്പെടെ നിരവധി കാലാവസ്ഥാ പ്രവചനങ്ങൾ ഇന്ന് ബാംഗ്ലൂരിൽ നേരിയ മഴയാണ് പ്രവചിച്ചിരുന്നതെങ്കിലും വൈകുന്നേരത്തോടെ ബാംഗ്ലൂരിൽ മഴയ്ക്ക് മുന്നോടിയായി മൂടിയ കാലാവസ്ഥ അനുഭവപ്പെട്ടിരുന്നു.
ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസക്കോട്ടിൽ ആലിപ്പഴം വർഷിച്ചതായി റിപ്പോർട്ട് ഉണ്ട്. പ്രദേശത്ത് ആലിപ്പഴം വീഴുന്നതിന്റെ വീഡിയോ ഒരു എക്സ് ഉപയോക്താവ് പങ്കിട്ടിരുന്നു.
കൊടും ചൂടിൽ നിന്ന് ആശ്വാസം നൽകിക്കൊണ്ട് നിരവധി പ്രദേശങ്ങളിൽ ശക്തമായ കാറ്റും ശക്തമായ മഴയും അനുഭവപ്പെട്ടു. രണ്ടു മൂന്നു മണിക്കൂറോളം നഗരത്തിൽ മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത് കൂടാതെ, നഗരത്തിൽ പലയിടത്തും മഴവില്ലും കാണപ്പെട്ടു. ഈ വർഷത്തെ ആദ്യ മഴവില്ല് എന്ന് വിശേഷിപ്പിച്ച് പലരും എക്സിൽ ഇന്നത്തെ മഴയുടെയും മഴയ്ക്ക് ശേഷം കാണപ്പെട്ട മഴവില്ലിന്‍റെയും ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത് കൂടാതെ ആലിപപ്ഴം വീഴുന്നതും കാറ്റടിക്കുന്നതും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിന്‍റെയും ഒക്കെ ചിത്രങ്ങൾ ഉപയോക്താക്കൾ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ ഗതാഗത മുന്നറിയിപ്പ്
കനത്ത മഴ പെയ്തതോടെ നഗരത്തിൽ പല ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ട് അനുഭവപ്പെട്ടിട്ടുണ്ട്. പല സ്ഥങ്ങളില്‍ ഗതാഗതക്കുരുക്കും മന്ദഗതിയിലുള്ള ഗതാഗതവും അനുഭവപ്പെടുന്നു. നാഗവര - ഹെബ്ബാൾ പാതയിൽ വെള്ളക്കെട്ട് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുകയാണ്. പ്രദേശത്ത് മന്ദഗതിയിലുള്ള ഗതാഗതം പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ സഹകരിക്കണമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെവിമാനത്താവളത്തിലേക്കുള്ള വഴിയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസും മുന്നറിയിപ്പ് നൽകി. ഹൻസ്മരനഹള്ളിയിൽ കനത്ത വെള്ളക്കെട്ട് കാരണം, അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഗതാഗതത്തെ ബാധിക്കുന്ന ഗുരുതരമായ ഗതാഗതക്കുരുക്കുണ്ടെന്നും ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു.
വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
ബെംഗളൂരുവിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തിലധികം വിമാനങ്ങൾ ചെന്നൈയിലേക്ക് വഴിതിരിച്ചു വിട്ടതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. കൂടാതെ, ബെംഗളൂരുവിലെ പ്രതികൂല കാലാവസ്ഥ വിമാന സർവീസുകളെ ബാധിക്കുന്നതായി ഇൻഡിഗോ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. കൂടാതെ, ആവശ്യമെങ്കിൽ നിങ്ങളുടെ യാത്രാ പദ്ധതികൾ വെബ്‌സൈറ്റ് വഴി ഫ്ലെക്സിബിൾ റീബുക്കിംഗ് ഓപ്ഷനുകൾ നോക്കാനോ സൗകര്യപ്രദമായി റീഫണ്ട് ക്ലെയിം ചെയ്യാനോ കഴിയുമെന്നും ഇൻഡിഗോ വിശദമാക്കി.
കൂടാതെ, പ്രതികൂല കാലാവസ്ഥ കാരണം ബെംഗളൂരുവിലെ വിമാന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതായും ഇത് വിമാന ഗതാഗത തടസ്സത്തിന് കാരണമായതായും എയർ ഇന്ത്യയും അറിയിച്ചു.
{embed-poll}
ബെംഗളൂരുവിൽ മഴ തുടരും
ഇന്ന് ബെംഗളൂരു കൂടാതെ, ദക്ഷിണ കന്നഡ, ചിക്കമഗളൂരു, മൈസൂരു, കുടക്, ഹാസൻ, ചാമരാജനഗർ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനങ്ങൾ നേരത്തെ പറഞ്ഞിരുന്നു.
കൂടാതെ, നാളെ, ഞായറാഴ്ച ദക്ഷിണ കന്നഡ, ഉഡുപ്പി, ബല്ലാരി, ചാമരാജനഗർ, ചിക്കബല്ലാപൂർ, ചിക്കമഗളൂരു, ചിത്രദുർഗ, ഹാസൻ, കൊടഗു, കോലാർ, മാണ്ഡ്യ, മൈസൂരു, രാമനഗര, തുമകുരു, വിജയനഗര ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നേരിയ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു.ഇത് കൂടാതെ, കനത്ത ചൂട് അനുഭവപ്പെടുന്ന കലബുറഗി, യാദ്ഗിർ, വിജയപുര, കൊപ്പൽ, ഗദഗ്, റായ്ച്ചൂർ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
നഗരത്തിൽ ഇറങ്ങുന്നവരും യാത്ര പ്ലാന്‍ ചെയ്യുന്നവരും കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കേണ്ടതാണ്. വെള്ളക്കെട്ടുള്ള ഭാഗങ്ങളിലേക്കുള്ള അത്യാവശ്യമില്ലാത്ത യാത്രകൾ വേണ്ടെന്നു വയ്ക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












