ഇന്ത്യയുടെ ആത്മീയ ഗുരുവായി അംഗീകരിക്കപ്പെടുന്നയാളാണ് ഷിർദ്ദിയിലെ സായിബാബ. മഹാരാഷ്ട്രയിലെ അഹമദ്‌നഗര്‍ ജില്ലയിലെ ഷിര്‍ദ്ദി ഇന്ന് ലോകമറിയപ്പെടുന്ന ഒരു തീർഥാടന കേന്ദ്രമാണ്. സായി വിശ്വാസികളുടെ ഏറ്റവും പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ഇവിടെ ദിനംപ്രതി ആയിരക്കണക്കിന് വിശ്വാസികളും തീർഥാടകരുമാണ് എത്തിച്ചേരുന്നത്. ഷിര്‍ദ്ദി ബാബ തന്‍റെ ജീവിതത്തിലെ ഏകദേശം 50 വർഷത്തോളം ജീവിച്ച ഈ ഗ്രാമം സന്ദർശിക്കുന്നത് പുണ്യപ്രവര്‍ത്തിയായാണ് കണക്കാക്കുന്നത്. ഇപ്പോൾ ഇവിടേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുവാനായി ഐആർസിടിസിയുടെ നേതൃത്വത്തിൽ പുതിയൊരു പാക്കേജ് കൊണ്ടുവന്നിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്...
ഷിർദ്ദി
രണ്ട് പകലും ഒരു രാത്രിയും
യാത്ര ഇങ്ങനെ
നവംബർ രണ്ട്, ഡിസംബർ 7, 21 എന്നീ തിയ്യതികളിലാണ് യാത്ര പുറപ്പെടുക. ഒരു ബ്രേക് ഫാസ്റ്റ്, ഒരു ലഞ്ച്, ഒരു ഡിന്നർ എന്നിവയാണ് പാക്കേജിലടങ്ങിയിരിക്കുന്ന മീൽസ്.
ഫ്ലൈറ്റ് ചാര്‍ജ്, എയർപോർട്ട് പിക്കപ്പും ഡ്രോപ്പും, ഒരു രാത്രിയിലെ താമസം, ബുഫെ മീൽസ്, ടാക്സ് തുടങ്ങിയവ പാക്കേജിലുൾപ്പെടുന്നവയാണ്.
ഏതെങ്കിലും ക്ഷേത്ര ദർശനത്തിനുള്ള ടിക്കറ്റ്, ഡെൽഹി എയർപോർട്ട് ട്രാന്‍സ്പേഴ്സ്, മിനറൽ വാട്ടർ, ടെലിഫോൺ ചാർജ്, ടിപ്പുകൾ തുടങ്ങിയവയും ക്യാമറ ചാർജ്, അഡീഷണൽ മീൽസ്,തുടങ്ങിവയെ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഒന്നാം ദിവസം



Click it and Unblock the Notifications













