റെയിൽവേ ടിക്കറ്റ് ബുക്കിങ്
റെയിൽവേ ടിക്കറ്റ് ബുക്കിങ് പ്രക്രിയകൂടുതൽ എളുപ്പവും സമയക്കുറവുള്ളതും ആക്കുന്നതിനായി വോയിസ് അടിസ്ഥാനമാക്കിയുള്ള ഇ-ടിക്കറ്റിങ് ഫീച്ചർ അവതരിപ്പിക്കുവാനുള്ള അവസാന ഘട്ടത്തിലാണ് ഇന്ത്യൻ റെയിൽവേ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഐആർസിടിസിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ 'ആസ്ക് ദിശ' ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിലൂടെ കടന്നു പോവുകയാണ്.
ആസ്ക് ദിശ വഴി
ആസ്ക് ദിശ വഴി ഉപഭോക്താക്കൾക്ക് അവരുടെ ശബ്ദം മാത്രം ഉപയോഗിച്ച് നിർദ്ദേശങ്ങൾ നല്കി ടിക്കറ്റ് ബുക്കിങ് പൂർത്തിയാക്കുവാൻ സഹായിക്കും. ഇതിന്‍റെ ആദ്യഘട്ട പരീക്ഷണം വിജയകരമാണെന്നും കൂടുതല്‍ നവീകരണങ്ങള് നടത്തിക്കൊണ്ടിരിക്കുകയാണെന്നുമാണ് വിവരങ്ങൾ.
മൂന്നു മാസത്തിനുള്ളിൽ
വരുന്ന മൂന്ന് മാസത്തിനുള്ളിൽ ഐആർസിടിസി ഐആർസിടിസി AI ഉൾപ്പെടുന്ന ASK DISHA ടൂൾ അവതരിപ്പിച്ചേക്കും. AI-അധിഷ്ഠിത ഇ-ടിക്കറ്റിംഗ് സൗകര്യം ഉപയോഗിച്ച് പ്രതിദിന ഓൺലൈൻ ടിക്കറ്റിംഗ് ശേഷി വർധിപ്പിക്കുകയാണ് ഐആർസിടിസി ലക്ഷ്യമിടുന്നത്.
ആസ്ക് ദിശ 2.0 പ്രത്യേകതകൾ
ഐആർസിടിസിയുടെ ചാറ്റ്ബോട്ട് Ask DISHA 2.0-ന്റെ സഹായത്തോടെ യാത്രക്കാർക്ക് ടെക്സ്റ്റ് അല്ലെങ്കിൽ വോയ്സ് കമാൻഡുകൾ ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ആസ്ക് ദിശ 2.0 അവരുടെ ടിക്കറ്റ് റദ്ദാക്കാനും റദ്ദാക്കിയ ടിക്കറ്റിന്റെ റീഫണ്ട് നില പരിശോധിക്കാനും കഴിയും.
ഒപ്പം തന്നെ പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കുവാനും സാധിക്കും. നിങ്ങളുടെ ട്രെയിൻ യാത്രയിലെ നിങ്ങൾക്ക് ബോർഡിംഗ് സ്റ്റേഷൻ, ലക്ഷ്യസ്ഥാനം എന്നിവ മാറ്റാനും കഴിയും. കൂടാതെ, നിങ്ങളുടെ യാത്രയ്ക്കുള്ള ട്രെയിൻ ടിക്കറ്റുകൾ പ്രിവ്യൂ ചെയ്യാനും പ്രിന്റ് ചെയ്യാനും പങ്കിടാനും കഴിയുന്ന സംവിധാനവും ഇതിലുണ്ടാകും.
ഇംഗ്ലീഷിലും ഹിന്ദിയിലും
യാത്രക്കാർക്ക് ആസ്ക് ദിശയോട് ഇംഗ്ലീഷിലും ഹിന്ദിയിലും കമാൻഡുകള്‍ നല്കുവാൻ സാധിക്കും.
ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പുമായി സഹകരിച്ച് സഹകരിച്ച് വികസിപ്പിച്ച Ask DISHA. 2018 ഒക്ടോബറിൽ ആണ് ഐആർസിടിസി അവതരിപ്പിച്ചത്. 'ആസ്ക് ദിശ' ഐആർസിടിസി യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഏറ്റവും എളുപ്പം
സാധാരണ ഐആർസിടിസി സൈറ്റിൽ ലോഗ് ഇൻ ചെയ്യണമെങ്കിൽ ആവശ്യമായ യൂസര്‍ ഐഡിയും പാസ്‌വേഡും ആവശ്യമില്ല എന്നതാണ് ആസ്ക് ദിശയുടെ പ്രത്യേകത. ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച്
സൗകര്യപ്രദമായ രീതിയില്‍ ഉപയോഗിക്കുവാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് ഉപയോഗിക്കുവാനായി ഐആര്‍സിടിസി യൂസര്‍ ഐഡിയും പാസ്‌വേഡും ആവശ്യമില്ല. ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച് സേവനങ്ങള്‍ ലഭ്യമാക്കാം. ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ്ലും മൊബൈല്‍ ആപ്ലിക്കേഷനിലും ആസ്ക് ദിശ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് ചാറ്റ്ബോട്ടിലെത്താം.
'ഡിജിറ്റൽ ഇന്ററാക്ഷൻ ടു സീക്ക് ഹെൽപ്പ് എനിടൈം' എന്നതിന്റെ ചുരുക്കപ്പേരാണ് ദിശ.