Search
  • Follow NativePlanet
Share
» »കെഎസ്ആർടിസി ബജറ്റ് ടൂറിസം കാസർകോഡ് ജില്ലയിലും.. ആദ്യ യാത്ര കണ്ണൂരിന്!

കെഎസ്ആർടിസി ബജറ്റ് ടൂറിസം കാസർകോഡ് ജില്ലയിലും.. ആദ്യ യാത്ര കണ്ണൂരിന്!

ബജറ്റ് യാത്രകളിലേക്ക് കാസർകോട് ജില്ലാ കെ എസ് ആർ ടി സിയും വന്നിരിക്കുകയാണ്.

കേരളമൊന്നാകെ ഏറ്റെടുത്ത യാത്രകളാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ വിനോദ യാത്രകൾ. കേരളത്തിലെ എല്ലാ പ്രധാന ഡിപ്പോകളിൽ നിന്നും ടൂർ പാക്കേജുകൾ ഒരുക്കിയിരുന്നെങ്കിലും കാസർകോഡ് ജില്ലയ്ക്ക് അവഗണന തന്നെയായിരുന്നു. ഏറ്റെടുത്തു നടത്തുവാൻ ആളില്ലാത്തതു മുതൽ പല പ്രശ്നങ്ങളും ജില്ലയെ സംബന്ധിച്ചുണ്ടായിരുന്നുവെങ്കിലും ഇപ്പോഴിതാ ബജറ്റ് യാത്രകളിലേക്ക് കാസർകോട് ജില്ലാ കെ എസ് ആർ ടി സിയും വന്നിരിക്കുകയാണ്.

ksrtc budget tourim Kasargod

കണ്ണൂർ ജില്ലയിലേക്കേുള്ള യാത്രയോടു കൂടി കാസർകോഡ് യൂണിറ്റിന്‍റെ ആദ്യ ബജറ്റ് യാത്രയ്ക്ക് തുടക്കമാകും. സ്നേക്ക് പാര്‍ക്ക്, വിസ്മയ പാര്‍ക്ക്, പറശ്ശിനിക്കടവ്, മാടായിപ്പാറ, എന്നീ സ്ഥലങ്ങള്‍ സന്ദർശിച്ചു മടങ്ങി വരുന്ന രീതിയിലാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. ഫെബ്രുവരി 18-ാം തിയതിയാണ് ഈ ഏകദിന ദിന യാത്ര നടക്കുന്നത്.

ഇതിനു ശേഷം രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വയനാട് യാത്രയും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ജംഗിള്‍ സഫാരി, എടക്കല്‍ ഗുഹ, ബാണാസുര സാഗര്‍ അണക്കെട്ട് , കര്‍ളാട് ലേക്ക്, വയനാട് ഹെറിറ്റേജ് മ്യൂസിയം, പഴശ്ശി സ്മാരകം തുടങ്ങിയ സ്ഥലങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്നത്. ഫെബ്രുവരി 25ന് പുറപ്പെടുന്ന യാത്ര 26 -ാം തിയതി രാത്രി വയനാട് ചിലവഴിച്ച് 27ന് മടങ്ങിയെത്തും.

ടൂറിസം സാധ്യതകൾ വർധിപ്പിച്ച് ടിക്കറ്റ് ഇര വരുമാനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലെങ്കിലും സാധാരണക്കാരായ ആളുകൾക്ക് ഇത് വളരെ പ്രയോജനകരമാണ്. കേരളത്തിനകത്തും പുറത്തുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ താമസവും ഭക്ഷണവും പ്രവേശന ഫീസുകളും ഉൾപ്പെടെ തീർത്തും ന്യായമായ ചിലവിൽ കണ്ടു വരുവാൻ കഴിയും. ഈ കാരണത്താൽ പ്രായഭേദമന്യെ ആളുകൾ ബജറ്റ് യാത്രകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

മലക്കപ്പാറ, മൺറോ തുരുത്ത്, ഗവി, സാമ്പ്രാണിക്കൊടി, കൊച്ചി, നെഫിർറ്റിറ്റി ആഢംബര കപ്പൽ യാത്ര, നെല്ലിയാമ്പതി, മൂന്നാർ, വാഗമൺ, കുമരകം, പാതിരാമണൽ, കന്യാകുമാരി, വേളാങ്കണ്ണി, മൂകാംബിക, മാമലക്കണ്ടം, പാഞ്ചാലിമേട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും ഉല്ലാസയാത്രകൾ സംഘടിപ്പിക്കുന്നു. തുടക്കക്കാലത്ത് മലക്കപ്പാറ യാത്രകളായിരുന്നു ഏറെ സ്വീകാര്യത നേടിയിരുന്നതെങ്കിലും ഇപ്പോഴത് ഗവി ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. കേരളത്തിലെ പ്രധാന ഡിപ്പോകളിൽ നിന്നെല്ലാം ഗവിയിലേക്ക് യാത്രകൾ സംഘടിപ്പിക്കുന്നു.

കാസർകോഡ് ടൂറിസം

സപ്തഭാഷകളുടെ നാട് എന്നറിയപ്പെടുന്ന കാസർകോഡും വിനോദസഞ്ചാര മേഖലയിൽ ഏറെ സാധ്യതകളുള്ള സ്ഥലമാണ് . കേരളത്തിലെ തന്നെ ഏറ്റവും മികച്ച കോട്ടകളിലൊന്നായ ബേക്കൽ കോട്ട ആഭ്യന്തര ടൂറിസത്തില്‍ പ്രസിദ്ധമാണ്. മലബാറിന്‍റെ ഊട്ടി എന്നുവിളിക്കപ്പെടുന്ന റാണിപുരം ട്രക്കിങ്ങിനു പേരുകേട്ടിരിക്കുന്നു. സമീപജില്ലകളിൽ നിന്നെല്ലാം ഇവിടേക്ക് സഞ്ചാരികളെത്തുന്നു. പുൽമേടുകളും മൊട്ടക്കുന്നും ചെറിയ കാടും പിന്നിട്ടുള്ള ഇവിടുത്തെ ട്രക്കിങ് അതിമനോഹരമാണ്. താമസത്തിനായി റിസോർട്ടുകളും സമീപത്ത് പ്രവർത്തിക്കുന്നു.
വലിയപറമ്പയും കാസർകോഡ് വളർന്നു വരുന്ന ലക്ഷ്യസ്ഥാനമാണ്. കടലും കായലും സംഗമിക്കുന്ന ഇവിടെ അതിമനോഹരമായ കാഴ്ചകൾ കണ്ടുള്ള ബോട്ടിങ് ആണ് പ്രധാനം. വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ കയാക്കിറ്, ക്യാംപിങ് പോലുള്ള കാര്യങ്ങളും ഇവിടെ ലഭ്യമാണ്. ചെറുദ്വീപുകളിലൂടെയുള്ള യാത്രയാണ് രസകരമായത്.

അനന്തപത്മനാഭ സ്വാമി ക്ഷേത്രം, മധൂർ ക്ഷേത്രം, മല്ലികാർജുന ക്ഷേത്രം, തുടങ്ങിയ ക്ഷേത്രങ്ങൾ, ആനന്ദാശ്രമം, പള്ളിക്കര ബീച്ച്, ചെമ്പിരിക്ക ബീച്ച്, കാപ്പിൽ ബീച്ച്, കോട്ടഞ്ചേരി, ഇന്ത്യയിലെ ഇസ്ലാമിക ചരിത്രത്തിൽ സുപ്രധാന സ്ഥാനം വഹിക്കുന്ന മാലിക് ദിനാർ ബീച്ച് , നീലേശ്വരം, ചന്ദ്രഗിരി കോട്ട, മഞ്ഞംപൊതിക്കുന്ന്, പൊസാഡിഗുംബെ , എന്നിങ്ങനെ ഒരുപാട് സ്ഥലങ്ങൾ ഇനിടെ കാണുവാനുണ്ട്.

കർണ്ണാടകയോട് അതിർത്തി പങ്കിടുന്ന ജില്ലയായിതിനാൽ ഇവിടെ നിന്നും നിരവധി ആളുകൾ ദിനംപ്രതി കാസര്‍കോഡ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+