ക്രിസ്മസ്, പുതുവർഷാഘോഷ സമയങ്ങളിലെ യാത്രാതിരക്കും ആവശ്യകതയും മുന്‍കൂട്ടിക്കണ്ട് കൂടുതൽ അന്തർസംസ്ഥാന ബസ് സർവീസുകൾ ഏർപ്പെടുത്തി കെഎസ്ആര്‍ടിസി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, ചെന്നൈ, മൈസൂർ എന്നിവിടങ്ങളിലേക്കും തിരിച്ചും കെഎസ്ആർടിസി പ്രത്യേക അധിക സർവീസുകൾ നടത്തും. ഡിസംബർ 20 മുതൽ 25 വരെയുള്ള തിയതികളില്‍ ക്രിസ്മസ് സ്പെഷ്യൽ അധിക സർവീസുകളും 2022 ഡിസംബർ 26,28, 31, 2023 ജനുവരി 1,2, തിയതികളിൽ ന്യൂ ഇയർ സ്പെഷ്യൽ സർവീസുകളുടെയും ലിസ്റ്റ് ആണ് കെഎസ്ആർടിസി പുറത്തുവിട്ടിരിക്കുന്നത്. പയ്യന്നൂർ, കണ്ണൂര്‍, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം ,തിരുവനന്തപുരം എന്നീ ഡിപ്പോകളിലേക്കായിരിക്കും സ്പെഷ്യൽ സർവീസുകൾ നടത്തുക.

PC: Sreeraj PR
2022 ക്രിസ്മസ് സ്പെഷ്യൽ അന്തർസംസ്ഥാന ബസ് സർവീസുകൾ
2022 ഡിസംബർ 20 മുതൽ 25 വരെ
ബാംഗ്ലൂർ - കോഴിക്കോട് ( മൈസൂർ , ബത്തേരി വഴി),
ബാംഗ്ലൂർ - കോഴിക്കോട് ( കുട്ട, മാനന്തവാടി വഴി),
ബാംഗ്ലൂർ - തൃശ്ശൂർ ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാംഗ്ലൂർ - എറണാകുളം ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി),
ബാംഗ്ലൂർ - കോട്ടയം ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി),
ബാംഗ്ലൂർ - കണ്ണൂർ ( ഇരിട്ടി വഴി),
ബാംഗ്ലൂർ - പയ്യന്നൂർ ( ചെറുപുഴ വഴി),
ബാംഗ്ലൂർ - തിരുവനന്തപുരം (നാഗർകോവിൽ വഴി), ചെന്നൈ- തിരുവനന്തപുരം (നാഗർകോവിൽ വഴി).

PC: Sreeraj PR
ന്യൂ ഇയർ 2023 സ്പെഷ്യൽ അന്തർസംസ്ഥാന ബസ് സർവീസുകൾ
2022 ഡിസംബർ 26,28, 31, 2023 ജനുവരി 1,2, തീയതികളിൽ
ബാംഗ്ലൂർ - കോഴിക്കോട് ( മൈസൂർ , ബത്തേരി വഴി),
ബാംഗ്ലൂർ - കോഴിക്കോട് ( കുട്ട, മാനന്തവാടി വഴി),
ബാംഗ്ലൂർ - തൃശ്ശൂർ ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി),
ബാംഗ്ലൂർ - എറണാകുളം ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി),
ബാംഗ്ലൂർ - കോട്ടയം ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി),
ബാംഗ്ലൂർ - കണ്ണൂർ ( ഇരിട്ടി വഴി),
ബാംഗ്ലൂർ - പയ്യന്നൂർ ( ചെറുപുഴ വഴി),
ബാംഗ്ലൂർ - തിരുവനന്തപുരം (നാഗർകോവിൽ വഴി),
ചെന്നൈ- തിരുവനന്തപുരം
(നാഗർകോവിൽ വഴി)യും സർവ്വീസ് അധിക ബസുകൾ സർവ്വീസ് നടത്തും.
ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ മൊബൈൽ - 9447071021, ലാൻഡ്‌ലൈൻ - 0471-2463799, അല്ലെങ്കിൽ 18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും ബന്ധപ്പെടാം.

PC: Sreeraj PR
ശബരിമല മണ്ഡലപൂജ ആരംഭിച്ചതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പമ്പയിലേക്ക് പ്രത്യേക സർവീസുകളും കെഎസ്ആർടിസി ലഭ്യമാക്കുന്നുണ്ട്. നിലക്കല്‍ പമ്പ ചെയിന്‍ സര്‍വ്വീസുകള്‍ക്കായി ഓരോ മിനിറ്റ് ഇടവിട്ട് നോണ്‍- എ സി ബസ്സുകളും രണ്ട് മിനുറ്റ് ഇടവിട്ട് തുടര്‍ച്ചയായി എ സി ബസ്സുകളും ഉള്‍പ്പെടെ ആകെ 250 ബസ്സുകളാണ് ഈ വര്‍ഷം ക്രമീകരിച്ചിട്ടുള്ളത്. കെഎസ്ആര്‍ടിസിയുടെ 'കണ്ടക്ടര്‍ ലസ്' ബസ്സുകളായിരിക്കും നിലക്കല്‍-പമ്പ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നത്. കെഎസ്ആര്‍ടിസി. സൈറ്റില്‍നിന്നും ടിക്കറ്റെടുത്തു കഴിഞ്ഞ് പോലീസിന്റെ virtual queue ticket ഉം എടുക്കാം. ഒപ്പം തന്നെ നിലക്കലും പമ്പയിലുമായി 15 ടിക്കറ്റ് കൗണ്ടറുകള്‍ കെഎസ്ആര്‍ടിസി ഉണ്ടായിരിക്കും. തുക അടച്ചോ, ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇവിടെനിന്നും ടിക്കറ്റ് ലഭ്യമാകുന്നതാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications
















