Search
  • Follow NativePlanet
Share
» »യാത്രകൾ മാറ്റിക്കോ.. മഴയോട് മഴ; വെള്ളി, ശനി ദിവസങ്ങളിൽ പ്ലാനൊന്നും വേണ്ട.. കേരളത്തിൽ മഴ മുന്നറിയിപ്പ്

യാത്രകൾ മാറ്റിക്കോ.. മഴയോട് മഴ; വെള്ളി, ശനി ദിവസങ്ങളിൽ പ്ലാനൊന്നും വേണ്ട.. കേരളത്തിൽ മഴ മുന്നറിയിപ്പ്

സഞ്ചാരികളെ... വരും ദിവസങ്ങളിൽ യാത്രകൾ പോകാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ പ്ലാനിൽ മാറ്റങ്ങൾ വരുത്താൻ തയ്യാറായിക്കോ.. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് അഞ്ചാം തിയതി ചൊവ്വാഴ്ച മുതൽ ശനി വരെ കേരളത്തിൽ ശക്തമായ മഴ പെയ്യും. ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ആണ് യെല്ലോ മുന്നറിയിപ്പ്.

പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ശക്തമായ മഴ

അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ കാലാവസ്ഥാ മുന്നറിയിപ്പിൽ പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് നല്കി. വരുന്ന 3 മണിക്കൂറിൽ ഇരു ജില്ലകളിലെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇടത്തരം മഴ

കൊല്ലം, ആലപ്പുഴ, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു..

8 ജില്ലകളിൽ നേരിയ മഴ

തിരുവനന്തപുരം , ഇടുക്കി , എറണാകുളം , തൃശ്ശൂർ , പാലക്കാട് , കോഴിക്കോട് , കണ്ണൂർ , കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മൂന്ന് ചക്രവാതച്ചുഴികൾ

മൂന്ന് ചക്രവാതച്ചുഴികൾ നിലനില്‍ക്കുന്നതിനാൽ ശക്തമായ മഴയാണ് വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. മന്നാർ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി ഒരുചക്രവാത ചുഴിയും തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാത ചുഴിയും തെക്കൻ അറബിക്കടലിൻറെ മധ്യഭാഗത്തായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്.

മഴയിലെ യാത്രകൾ ഒഴിവാക്കാം

മൺസൂൺ ടൂറിസം കേരളത്തിൽ ഏറെ പ്രസിദ്ധമാണെങ്കിലും മഴയിലെ യാത്രകൾ ഒഴിവാക്കേണ്ടവയാണ്. പ്രത്യേകിച്ച്, കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന ഇടങ്ങൾ, മലയോരപ്രദേശങ്ങൾ, മണ്ണിടിച്ചിൽ, കാറ്റ് തുടങ്ങി പ്രശ്ന ബാധിതസ്ഥലങ്ങൾ, അരുവികൾ, കായലുകൾ, കടൽ, നദികൾ, വെള്ളം കയറുന്ന ഇടങ്ങൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രകള്‌ ഉപേക്ഷിക്കാം. അപ്രതീക്ഷിത അപകടം ഉണ്ടാകാൻ സാധ്യതയുള്ള വെള്ളച്ചാട്ടങ്ങളിലേക്ക് യാത്ര വേണ്ട. മഴയിൽ നമുക്ക് സുരക്ഷിതരായിരിക്കാം,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update rain kerala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+