മഴയും തെളിലുമായി കാലാവസ്ഥ മാറിമാരി വരികയാണ് കേരളത്തിൽ. കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും തെളിഞ്ഞ കാലാവസ്ഥയായിരുന്നുവെങ്കിലും വീണ്ടും മഴയെത്തുകയാണ്. സംസ്ഥാനത്ത് മഴ വീണ്ടും തിരിച്ചെത്തുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഒക്ടോബർ 31 വ്യാഴാഴ്ച വരെ കേരളത്തിൽ ഒരിടത്തും മഴ മുന്നറിയിപ്പുകൾ ഇല്ല. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ മഴ വീണ്ടും സജീവമാകും.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. നവംബർ 1 വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും ഞായറാഴ്ച തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് ആണ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വെള്ളി ശമി ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ന് ബുധനാഴ്ച മിക്ക ജില്ലകളിലും തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്.
നാളെ, ദീപാവലി ദിവസമായ വ്യാഴാഴ്ചയും തെളിഞ്ഞ, മഴയില്ലാത്ത കാലാവസ്ഥ തന്നെയാണ് സംസ്ഥാനത്ത് പ്രവചിക്കുന്നത്. ചിലയിടങ്ങളിൽ നേരിയ, ഒറ്റപ്പെട്ട മഴ പെയ്തേക്കാം. നേരത്തെ ശക്തമായ മഴ ലിച്ച പല ജില്ലകളിലും ഇന്ന് തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്.
ഇടിമിന്നൽ മുന്നറിയിപ്പ്
2024 ഒക്ടോബർ 31 മുതൽ നവംബർ 03 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
യെല്ലോ അലർട്ട്
01/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം
02/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്
03/11/2024 : തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













