ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് പുതുവർഷത്തിൽ സന്തോഷവാർത്തയുമായി മലേഷ്യ. സാധാരണ വിദേശ യാത്രകളിൽ വില്ലനായി മാറുന്ന വിസ പ്രശ്നം ഇനി ഇന്ത്യക്കാർക്ക് മലേഷ്യൻ യാത്രയിലുണ്ടാവില്ല. വിസ പ്രശ്നങ്ങളൊന്നുമില്ലാത്ത വിധത്തിൽ ഇന്ത്യക്കാർക്കും ചൈനക്കാർക്കും മലേഷ്യ സന്ദർശിക്കുവാൻ സാധിക്കുന്ന വിധത്തിലാണ് മലേഷ്യയുടെ പുതിയ വിസാ പോളിസി.
2019 ഡിസംബർ 26ന് പുറത്തിറക്കിയ ഫെഡറൽ ഗവൺമെന്റ് ഗസറ്റ് ഓർഡറിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
വിസയില്ലാതെ മലേഷ്യയിൽ 15 ദിവസം
ഒരിക്കൽ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കിയാല്‍ മൂന്നു മാസത്തിനുള്ളിൽ സഞ്ചാരികൾക്ക് മലേഷ്യയിലേക്ക് യാത്ര പോകാം. പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
മലേഷ്യൻ വിസ ഇന്ത്യക്കാർ അറിഞ്ഞിരിക്കേണ്ടെതെല്ലാം
15 ദിവസം മാത്രമേ വിസയില്ലാതെ ഇവിടെ സന്ദർശനം നടത്തുവാൻ സാധിക്കുകയുള്ളൂ. അതിനു ശേഷം ഒരു കാരണവശാലും ഇവിടെ തുടരുവാൻ സാധിക്കുകയില്ല. ഇത് കൂടാതെ ഇമിഗ്രേഷൻ റെഗുലേഷൻ 1963 അനുസരിച്ച് മലേഷ്യയിലെ മറ്റ് പാസുകൾക്കായി ഇങ്ങനെ എത്തുന്ന സഞ്ചാരികൾക്ക് അപേക്ഷിക്കുവാൻ അർഹതയുണ്ടായിരിക്കുന്നതല്ല.
മലേഷ്യ കാണാം
പെട്രോണാസ് ടവർ, ജലാൻ പെറ്റാലിങ് സ്ട്രീറ്റ്, .ജലാൻ ദമൻസാര ദേശീയ മ്യൂസിയം, വും കെ എൽ ടവർ, സീ അക്വാറിയം, ബാട്ടു ഗുഹ, മെലാക്ക, പെനാങ്, ലങ്കാവി, കുച്ചിങ്, ജോർജ് ടൗൺ, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.
കീശ കാലിയാവില്ല
ഭക്ഷണം ഇത്തരം ഇടങ്ങളിൽ നിന്നാക്കിയാൽ ചെലവ് വലിയൊരു അളവ് വരെ നിയന്ത്രിക്കാം. എങ്കിലും ഇടയ്ക്കൊക്കെ മലേഷ്യൻ രുചികൾ പരീക്ഷിക്കുവാൻ മറക്കേണ്ട.
മലേഷ്യോടൊപ്പം തന്നെ ശ്രീലങ്കയും ഇന്ത്യക്കാർക്കുള്ള സന്ദർശന വ്യവസ്ഥകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ 48 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് 2020 ഏപ്രിൽ 30 വരെ ഫ്രീ വിസ ഓൺ അറൈവലാണ് ഇവിടെയുള്ളത്.



Click it and Unblock the Notifications












