Search
  • Follow NativePlanet
Share
» »59 മിനിറ്റിനുള്ളിൽ മുംബൈയിൽ എവിടെയുമെത്താം, കുരുക്കഴിക്കാൻ 58,000 കോടി രൂപയുടെ റിങ് റോഡ് പദ്ധതി വരുന്നു

59 മിനിറ്റിനുള്ളിൽ മുംബൈയിൽ എവിടെയുമെത്താം, കുരുക്കഴിക്കാൻ 58,000 കോടി രൂപയുടെ റിങ് റോഡ് പദ്ധതി വരുന്നു

ട്രാഫിക് ബ്ലോക്കിൽ കുരുങ്ങി കിടക്കുന്ന വാഹനങ്ങൾ, ചെറിയ ദൂരം മാത്രമണ് സഞ്ചരിക്കേണ്ടതെങ്കിലും ആവശ്യമായതിന്‍റെ മൂന്നും നാലും മടങ്ങ് സമയം വണ്ടി വരുന്ന അവസ്ഥ.. ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങൾ.. പറഞ്ഞു വരുന്നത് മുംബൈയിലെ ഗതാഗതക്കുരുക്കാണ്. ഇതൊക്കെ പഴയ കഥയാവാന്‌ ഇനി അധിക താമസമില്ല. മുംബൈ നഗരത്തിലെ യാത്രാ സമയം ഒരു മണിക്കൂറിൽ താഴെയായി കുറയ്ക്കുന്ന റിംഗ് റോഡുകളുടെ ശൃംഖല സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

58,517 കോടി രൂപ ചെലവിൽ 90 കിലോമീറ്റർ അധിക റോഡ് ശൃംഖല നിർമിക്കാൻ മുംബൈയിലെ മെട്രോപൊളിറ്റൻ റീജിയൻ് ആസൂത്രണ അതോറിറ്റി, മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്‍റ് അതോറിറ്റി (എംഎംആർഡിഎ) അനുമതി നൽകിയതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ വരുന്ന ഈ റോഡുകളുടെ ശൃംഖല മുംബൈയെ അതിന്‍റെ പ്രധാന തടസ്സമായ ഗതാഗതക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ ലക്ഷ്യമിടുന്നു.

Mumbai In Minutes Ring Road Masterplan To Reduce Travel Time To 1 Hour Across Mumbai

029 ഓടെ മുംബൈ മെട്രോപൊളിറ്റൻ റീജിയണിലെ തിരക്ക് കുറയ്ക്കുകയും ഗതാഗതം സുഗമമാക്കുകയും, പൊതുഗതാഗതം കൂടുതൽ സൗകര്യപ്രദമാക്കുകയും ചെയ്യുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.

പുതിയ പാത വരുന്നതോടെ നഗരത്തിനുള്ളിൽ മാത്രമല്ല, വടക്ക് ഗുജറാത്ത് അതിർത്തിയിലേക്കും തെക്ക് കൊങ്കൺ മഹാരാഷ്ട്രയിലേക്കും പടിഞ്ഞാറൻ മഹാരാഷ്ട്രയിലേക്കും എളുപ്പത്തിൽ യാത്ര ചെയ്യാനും പ്ലാൻ അനുവദിക്കും. പദ്ധതി പ്രകാരം, ഔട്ടർ റിംഗ് റോഡുകൾ ഇന്നർ റിങ് റോഡുകളുമായി ബന്ധിപ്പിക്കും. മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ മെട്രോ, പുതിയ റോഡുകൾ, പാലങ്ങൾ, മേൽപ്പാലങ്ങൾ, ചേരി വികസനം എന്നിവയുൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യ പദ്ധതികളുടെയും മൊത്തം പദ്ധതിച്ചെലവ് 3 ലക്ഷം കോടി രൂപയാണ്.

മുംബൈ ഇൻ മിനുറ്റ്സ്

മുംബൈ ഇൻ മിനുറ്റ്സ് എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതികടൽ, അരുവി, വനങ്ങൾ, നഗര ഹൈവേകൾ എന്നിവ വഴി നഗരത്തെ ബന്ധിപ്പിക്കുന്ന റിംഗ് റോഡുകളുടെ ഒരു ശൃംഖല നിർമ്മിച്ച് മുംബൈയിലുടനീളമുള്ള യാത്രാ സമയം കുറയ്ക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. നഗരത്തിൽ ഇനി വരുന്ന നവി മുംബൈ ഇന്‍റർനാഷണൽ എയർപോർട്ട്, വാധ്‌വാൻ തുറമുഖം തുടങ്ങിയ മറ്റ് പ്രധാന പദ്ധതികൾ മൂലമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ട്രാഫിക് നിയന്ത്രിക്കാൻ ഇത് സഹായിക്കും. ഈ പുതിയ റോഡുകളിൽ ഭൂരിഭാഗവും ടോൾ ഈടാക്കും.

ring road master plan mumbai

ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി), മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (എംഎസ്ആർഡിസി), നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ എന്നിവ എംആർഡിഎംഎയിൽ ചേരും.

"മിനിറ്റുകളിൽ മുംബൈ (മുംബൈ ഇൻ മിനുറ്റ്സ്)എന്ന് പറയുമ്പോൾ, നഗരത്തിൻറെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് യാത്ര ചെയ്യാൻ 59 മിനിറ്റിൽ കൂടുതൽ എടുക്കരുത്," എംഎംആർഡിഎ കമ്മീഷണർ സഞ്ജയ് മുഖർജി പറഞ്ഞു. എംഎംആർഡിഎ, എംഎസ്ആർഡിസി, ബിഎംസി എന്നിവ ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ, മുംബൈയിലെയും താനെയിലെയും ഗതാഗതത്തിൻ്റെ ഭാവി പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

റിങ് റോഡ് 1

'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് അനുസരിച്ച്, ആദ്യത്തെ റിംഗ് റോഡ് മുംബൈ തീരദേശ റോഡിലെ നരിമാൻ പോയിന്‍റിൽ നിന്ന് ആരംഭിച്ച് വർളി ജംഗ്ഷനിൽ ബാന്ദ്ര-വർളി സീ ലിങ്ക് വരെ നീളുന്നു. അവിടെ നിന്ന് ഒരു വലത്തേക്ക് തിരിയുന്നത് അടൽ സേതുവിന്‍റെ തെക്കേ അറ്റത്തേക്ക് ബന്ധിപ്പിക്കുന്ന സെവ്രി-വോർലി കണക്ടറിലേക്ക് നയിക്കുന്നു. നിർദിഷ്ട ഓറഞ്ച് ഗേറ്റ് ടണൽ വരെ ഈ റൂട്ട് തുടരുന്നു.ഇതിനെ തീരദേശ റോഡ് വഴി നരിമാൻ പോയിന്‍റിലേക്ക് തിരികെ ബന്ധിപ്പിച്ച് നഗരത്തിന് ചുറ്റും സുഗമവും കൃത്യമായി ബന്ധിപ്പിച്ചതുമായ പാത സ്ഥാപിക്കുകയാണ് ചെയ്യുന്നത്.

റിങ് റോഡ് 2

രണ്ടാമത്തെ റിംഗ് റോഡ് മുംബൈ തീരദേശ റോഡിലെ നരിമാൻ പോയിൻ്റിൽ നിന്ന് ആരംഭിച്ച്, റൂട്ട് ബാന്ദ്ര-വോർളി സീ ലിങ്ക് വരെ നീളുന്നു, വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയുമായി (WEH) ബന്ധിപ്പിച്ച് സാന്താക്രൂസ് ജംഗ്ഷൻ വരെ എത്തിച്ചേരുന്നു. അവിടെ നിന്ന്, ഇത് സാന്താക്രൂസ്-ചെമ്പൂർ ലിങ്ക് റോഡിനെ (SCLR) പിന്തുടരുന്നു, ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയുമായി ലയിച്ച് ഈസ്റ്റേൺ ഫ്രീവേയിലൂടെ വരാനിരിക്കുന്ന ഓറഞ്ച് ഗേറ്റ് ടണലിലേക്ക് പോകുന്നു. പിന്നീട് ഇത് മുംബൈ തീരദേശ റോഡുമായി വീണ്ടും ബന്ധിപ്പിക്കുകയും റിംഗ് റോഡ് പൂർത്തിയാക്കുകയും ചെയ്യുന്നു.

റിങ് റോഡ് 3

മൂന്നാമത്തെ റിംഗ് റോഡ് മുംബൈ തീരദേശ റോഡിലൂടെ നരിമാൻ പോയിൻ്റിൽ ആരംഭിക്കുന്നു, ബാന്ദ്ര-വർളി സീ ലിങ്കുമായി ബന്ധിപ്പിക്കുന്നു, തുടർന്ന് ബാന്ദ്ര-വെർസോവ ലിങ്ക്, ജോഗേശ്വരി-വിക്രോളി ലിങ്ക് റോഡ്. ഇത് പിന്നീട് പൊവായ്-കഞ്ജൂർമാർഗ് ജംഗ്ഷൻ വരെ നീളുന്നു, കിഴക്കൻ ഫ്രീവേ എക്സ്റ്റൻഷനിലൂടെ ഛേദാ നഗർ ജംഗ്ഷൻ വരെ തുടരുന്നു, അവിടെ അത് ഈസ്റ്റേൺ എക്സ്പ്രസ് ഫ്രീവേയുമായി ലയിക്കുന്നു. റൂട്ട് ഫ്രീവേയിലൂടെ വരാനിരിക്കുന്ന ഓറഞ്ച് ഗേറ്റ് ടണലിലേക്ക് പോകുന്നു, ഒടുവിൽ മുംബൈ തീരദേശ റോഡുമായി വീണ്ടും ബന്ധിപ്പിച്ച് ലൂപ്പ് പൂർത്തിയാക്കുന്നു.

റിങ് റോഡ് 4

ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച്, നാലാമത്തെ റിംഗ് റോഡ് പദ്ധതി നഗരത്തിലെ തിരക്കേറിയ പാതകളിലൂടെയുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. മുംബൈ തീരദേശ റോഡിലെ നരിമാൻ പോയിൻ്റിൽ നിന്ന് ആരംഭിച്ച് ബാന്ദ്ര-വർളി സീ ലിങ്കുമായി ബന്ധിപ്പിച്ച് വെർസോവ-ബാന്ദ്ര സീ ലിങ്കിലേക്ക് മാറും. യാത്രക്കാർക്ക് വെർസോവ-ദാഹിസർ ലിങ്ക് റോഡ് വഴി പോകാം, ഐറോളി ജംഗ്ഷനിലേക്ക് നയിക്കുന്ന ഗോരെഗാവ്-മുലുണ്ട് ലിങ്ക് റോഡിലേക്ക് (GMLR) വലത് തിരിഞ്ഞ് പ്രവേശിക്കാം. ഈ റൂട്ട് ഈസ്റ്റേൺ ഫ്രീവേയുടെ വരാനിരിക്കുന്ന കൂട്ടിച്ചേർക്കൽ വഴിയാണ് ടന്നു പോവുക. തുടർന്ന് നിലവിലുള്ള ഈസ്റ്റേൺ ഫ്രീവേയുമായി ബന്ധിപ്പിക്കും, വരാനിരിക്കുന്ന ഓറഞ്ച് ഗേറ്റ് ടണലിലേക്കും തിരികെ നരിമാൻ പോയിൻ്റിലേക്കും സുഗമമായ പാത നൽകുന്നു.

റിങ് റോഡ് 5

റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരം അഞ്ചാമത്തെ റിംഗ് റോഡ് പദ്ധതി
തീരദേശ റോഡിലൂടെ നരിമാൻ പോയിൻ്റിൽ നിന്ന് ആരംഭിച്ച് ബാന്ദ്ര-വർളി സീ ലിങ്ക് വരെയും തുടർന്ന് വെർസോവ-ബാന്ദ്ര സീ ലിങ്ക് വരെയും നീളുന്നു. അവിടെ നിന്ന്, വെർസോവ-ദാഹിസർ ലിങ്ക് റോഡിലൂടെ, മീരാ-ഭയാന്ദർ ഏരിയയിലേക്കും താനെയിലെ ഗോഡ്ബന്ദർ റോഡിലെ ഭയന്ദർ ഫൗണ്ടൻ ഹോട്ടൽ കണക്ടറിലേക്കും തുടരുന്നു.
പാത പിന്നീട് ഘോഡ്ബന്ദർ-ഗൈമുഖ് ടണൽ, താനെ തീരദേശ റോഡ് വഴി ഗൈമുഖിലേക്ക് നയിക്കുന്നു. ഈ റൂട്ട് ആനന്ദ് നഗർ-സാകേത് ഫ്‌ളൈഓവറിലേക്കുള്ള പ്രവേശനവും നൽകുന്നു, വിപുലീകരിച്ച ഈസ്റ്റേൺ ഫ്രീവേയിലൂടെ ഛേദാ നഗറിലേക്കുള്ള ഗതാഗതം നയിക്കുന്നു. അവസാനം, റൂട്ട് ഓറഞ്ച് ഗേറ്റ് ടണലിൽ അവസാനിക്കുന്നു, ലൂപ്പ് പൂർത്തിയാക്കി മുംബൈ തീരദേശ റോഡുമായി വീണ്ടും ബന്ധിപ്പിക്കുന്നു.

റിങ് റോഡ് 6

ആറാമത്തെ റിങ് റോഡ് ഔട്ടർ റിംഗ് റോഡ് ആമാണ് നിർമ്മിക്കുന്നത്. തീരദേശ റോഡിലെ നരിമാൻ പോയിൻ്റിൽ നിന്ന് ആരംഭിച്ച് ബാന്ദ്ര-വർളി സീ ലിങ്ക് വരെയും തുടർന്ന് വെർസോവ-ബാന്ദ്ര സീ ലിങ്ക് വരെയും നീളുന്നു. അവിടെ നിന്ന്, റൂട്ട് വെർസോവ-ദാഹിസർ ലിങ്ക് റോഡിലേക്ക് ബന്ധിപ്പിക്കുന്നു, മീരാ-ഭയാന്ദർ ലിങ്ക് റോഡിലേക്കും ഉത്താൻ ലിങ്ക് റോഡിലേക്കും തുടരുന്നു.
ഈ റോഡ് അലിബാഗ്-വിരാർ ഇടനാഴിയുമായി ബന്ധിപ്പിക്കുകയും താനെ തീരദേശ റോഡിൻ്റെ ഒന്നാം ഘട്ടത്തിലേക്ക് പോകുകയും ഒടുവിൽ ആനന്ദ് നഗർ-സാകേത് മേൽപ്പാലത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. യാത്രക്കാർക്ക് ഛേദാ നഗർ വഴിയും ഈസ്റ്റേൺ ഫ്രീവേയുടെ ആനന്ദ് നഗർ എക്സ്റ്റൻഷനിലൂടെയും ഓറഞ്ച് ഗേറ്റ് ടണലിൽ അവസാനിക്കും.

റിങ് റോഡ് 7

ഏഴാമത്തെ ഔട്ടർ റിംഗ് റോഡ് പദ്ധതി തീരദേശ റോഡിലൂടെ നരിമാൻ പോയിൻ്റിൽ നിന്ന് ആരംഭിച്ച് ബാന്ദ്ര-വർളി കടൽ ലിങ്ക് വരെ നീണ്ട് വെർസോവ-ബാന്ദ്ര കടൽ ലിങ്ക് വരെ നീളുന്നു. റൂട്ട് പിന്നീട് വെർസോവ-ദഹിസർ ലിങ്ക് റോഡിലേക്കും മിരാ-ഭയാന്ദർ ലിങ്ക് റോഡിലേക്കും ബന്ധിപ്പിക്കുന്നു, ഉത്താൻ ലിങ്ക് റോഡിലേക്ക് മുന്നോട്ട് നീങ്ങുകയും വഡോദര-മുംബൈ എക്‌സ്പ്രസ് വേയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: mumbai travel news road
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+