Search
  • Follow NativePlanet
Share
» »മഴയും മണ്ണിടിച്ചിലും, നീലഗിരി പൈതൃക ട്രെയിന്‍ സര്‍വ്വീസ് 14 വരെ റദ്ദാക്കി

മഴയും മണ്ണിടിച്ചിലും, നീലഗിരി പൈതൃക ട്രെയിന്‍ സര്‍വ്വീസ് 14 വരെ റദ്ദാക്കി

പ്രദേശത്തെ കനത്തമഴയും മണ്ണിടിച്ചില്‍ സാധ്യതയും മുന്നിലെ‌ടുത്ത് നീലഗിരി പൈതൃക ട്രെയിന്‍ സര്‍വ്വീസ് താത്കാലികമായി നര്‍ത്തിവെച്ചു മേട്ടുപ്പാളയം-ഊട്ടി പൈതൃക ട്രെയിന്‍ യാത്ര ഡിസംബര്‍ 15 വരെയാണ് റദ്ദാക്കിയിരിക്കുന്നത്.

ഊട്ടി: പ്രദേശത്തെ കനത്തമഴയും മണ്ണിടിച്ചില്‍ സാധ്യതയും മുന്നിലെ‌ടുത്ത് നീലഗിരി പൈതൃക ട്രെയിന്‍ സര്‍വ്വീസ് താത്കാലികമായി നര്‍ത്തിവെച്ചു മേട്ടുപ്പാളയം-ഊട്ടി പൈതൃക ട്രെയിന്‍ യാത്ര ഡിസംബര്‍ 15 വരെയാണ് റദ്ദാക്കിയിരിക്കുന്നത്.
കോയമ്പത്തൂർ, നീലഗിരി ജില്ലകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള കനത്ത മഴയാണ് ഇതിനു കാരണം.
മിക്ക ദിവസങ്ങളിലും സര്‍വ്വീസ് നടത്തുമെങ്കിലും മുന്നറിയിപ്പില്ലാതെ വരുന്ന മഴയില്‍ ട്രാക്കിലേക്ക് മണ്ണിടിയുന്നതും പാറകള്‍ വീഴുന്നതും തുടര്‍സംഭവമായി മാറിയിരിക്കുകയാണ്. സെപ്റ്റംബര്‍ മുതല്‍ മിക്കപ്പോഴും സര്‍വ്വീസുകള്‍ റദ്ദാക്കുകയും ചെയ്യാറുണ്ട്.

nilgiri

PC:Jon Connell

മേട്ടുപ്പാളയം, കൂനൂർ, വെല്ലിംഗംടൺ, അറവുകാട്, കേത്തി, ലവ്ഡെയ്ൽസ് എന്നീ പ്രധാന സ്റ്റേഷനുകളിലൂടെയാണ് നീലഗിരി പൈതൃക ട്രെയിന്‍ കടന്നുപോകുന്നത്. കൂനൂർ വരെ ആവി എൻജിനും പിന്നീടങ്ങോട്ട് ബയോ ഡീസൽ എൻജിനുമാണ് യാത്രയ്ക്കുപയോഗിക്കുന്നത്.

1908 ല്‍ ബ്രി‌ട്ടീഷുകാരാണ് നിര്‍മ്മിക്കുന്നത്. ഇപ്പോഴും മീറ്റര്‍ ഗേജ് ഉപയോഗിക്കുന്ന അപൂര്‍വ്വം റെയില്‍ പാതകളില്‍ ഒന്നുകൂ‌ടിയാണിത്. ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടി എന്ന വിശേഷണവും ഇതിനുണ്ട്. മണിക്കൂറില്‍ ശരാശരി 10.4 കിലോമീറ്റര്‍ മാത്രമാണ് ഇതിന്റെ വേഗത.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train travel travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+