മസ്കറ്റ്:അന്താരാഷ്ട്ര വിനോദ സഞ്ചാര രംഗത്ത് പുത്തന്‍ പ്രഖ്യാപനങ്ങളുമായി ഒമാന്‍. ഇതനുസരിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള 103 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 10 ദിവസത്തേയ്ക്ക് വിസ ഒഴിവാക്കി പ്രവേശനം നല്കും. കൊവിഡ് മൂലം തകര്‍ന്ന രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയ്ക്ക ഉണര്‍വ് പകരുവാനും വിനോദ സഞ്ചാരം പുനരുദ്ധരിക്കുവാനുമാണ് പുതിയ തീരുമാനും നടപ്പിലാക്കുന്നത്. കൂടുതലറിയുവാനായി വായിക്കാം

ഇക്കാര്യങ്ങള്‍ കരുതാം
റോയല്‍ ഒമാന്‍ പോലീസ് പങ്കുവെച്ച് ട്വീറ്റില്‍ സന്ദര്‍ശകര്‍ കയ്യില്‍ കരുതേണ്ട കാര്യങ്ങളെ പരാമര്‍ശിക്കുന്നുണ്ട്. കണ്‍ഫേം ആയ ഹോട്ടല്‍ റിസര്‍വേഷന്‍ ടിക്കറ്റ്, മടക്ക യാത്രയ്ക്കുള്ള ടിക്കറ്റ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവ ഉണ്ടെങ്കല്‍ മാത്രമേ രാജ്യത്തേയ്ക്ക് പ്രവേശിക്കുവാനുള്ള വിസ അനുവദിക്കുകയുള്ളൂ. കൊറോണ വൈറസിനെ തുടര്‍ന്ന് രാജ്യത്തേയ്ക്കുള്ല വിനോദ സഞ്ചാരം ഒമാന്‍ താത്കാലികമായി നിര്‍ത്തിയിരുന്നു. എന്നാല്‍ ഹോട്ടലുകളും മറ്റു ട്രാവല്‍ കമ്പനികളും സംഘടിപ്പിക്കുന്ന യാത്രകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് അടുത്തിടെ ഒമാന്‍ അറിയിച്ചിരുന്നു.
103 രാജ്യങ്ങള്‍
നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളില്‍ നിന്നുഴൃള്ള സഞ്ചാരികള്‍ക്കാണ് 10 ദിവസത്തേയ്ക്ക് വിസ ഒഴിവാക്കി ഒമാന്‍ പ്രവേശനം അനുവദിക്കുന്നത്. യൂറോപ്പില്‍ നിന്നും പോർച്ചുഗൽ, സ്വീഡൻ, നോർവേ, ബെൽജിയം, റൊമാനിയ, സ്ലൊവേനിയ, ഫിൻലാൻഡ്, ലക്സംബർഗ്, മാൾട്ട, മൊണാക്കോ, സൈപ്രസ്, ഉക്രെയ്ൻ, അൻഡോറ, ഇറ്റലി, ബൾഗേറിയ, സാൻ മറിനോ, സ്വിറ്റ്സർലൻഡ്, ക്രൊയേഷ്യ, ലിച്ചെൻസ്റ്റൈൻ, മാസിഡോണിയ, ഹംഗറി, സെർബിയ, ജോർജിയ, എസ്റ്റോണിയ , ജർമ്മനി, ഗ്രീസ്, ഐസ്‌ലാന്റ്, സ്‌പെയിൻ, ചെക്ക് റിപ്പബ്ലിക്, വത്തിക്കാൻ, ഓസ്ട്രിയ, അയർലൻഡ്, ബ്രിട്ടൻ, പോളണ്ട്, സ്ലൊവാക്യ, ലിത്വാനിയ, ഫ്രാൻസ്, ലാറ്റ്വിയ, മോൾഡോവ, നെതർലാൻഡ്‌സ് എന്നിവയും സൗത്ത് അമേരിക്കയില്‍ നിന്നും
ഇക്വഡോർ, പരാഗ്വേ, ബൊളീവിയ, വെനിസ്വേല, കൊളംബിയ, ഉറുഗ്വേ, സിർനം, അർജന്റീന, ബ്രസീൽ, ചിലി എന്നിവയും അറബ് രാജ്യങ്ങളില്‍ നിന്നും
ഇക്വഡോർ, പരാഗ്വേ, ബൊളീവിയ, വെനിസ്വേല, കൊളംബിയ, ഉറുഗ്വേ, സിർനം, അർജന്റീന, ബ്രസീൽ, ചിലി എന്നിവ ഒമാനിൽ പ്രവേശിക്കുന്നതിന് 10 ദിവസത്തേക്ക് വിസയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അറബ് ലോകത്ത് ഈജിപ്ത്, ടുണീഷ്യ, ജോർദാൻ, അൾജീരിയ, മൗറിറ്റാനിയ എന്നിവയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഏഷ്യയിലെ അർമേനിയ, പനാമ, ബോസ്നിയ, ഹെർസഗോവിന, തുർക്ക്മെനിസ്ഥാൻ, ഹോണ്ടുറാസ്, ഗ്വാട്ടിമാല, ഇറാൻ, ഘാന, ഫ്രഞ്ച് ഓസ്‌ട്രേലിയ ഇന്തോനേഷ്യ, തായ്‌വാൻ, കാനഡ, മലേഷ്യ, മക്കാവു ദ്വീപ്, സിംഗപ്പൂർ, അസർബൈജാൻ, ഉസ്ബെക്കിസ്ഥാൻ, ബെലാറസ്, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, ജപ്പാൻ, ദക്ഷിണാഫ്രിക്ക ലെബനൻ, ഹോങ്കോംഗ്, റഷ്യ, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന, സീഷെൽസ്, യുഎസ്എ, ബ്രൂണൈ ദാറുസ്സലാം, തുർക്കി, കൊറിയ, സൗത്ത് ന്യൂസിലാന്റ്, കോസ്റ്റാറിക്ക, നിക്കരാഗ്വ, മൊറോക്കോ, കസാക്കിസ്ഥാൻ, ലാവോസ്, അൽബേനിയ, ഭൂട്ടാൻ, പെറു, മാലിദ്വീപ്, സാൽവഡോർ, വിയറ്റ്നാം, ക്യൂബ, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












