വിനോദ സഞ്ചാരത്തിന് പുത്തന്‍ പ്രതീക്ഷകള്‍ നല്കി ഓണാവധിക്കാലത്ത് കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു. വാക്സിനേഷൻ ഡ്രൈവ് പൂർത്തിയായ സ്ഥലങ്ങളിൽ പൂർണമായും കുത്തിവയ്പ് എടുത്ത സഞ്ചാരികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

ഓണക്കാലത്ത് പ്രതിരോധ കുത്തിവയ്പ് എടുത്ത ആഭ്യന്തര വിനോദസഞ്ചാരികൾക്കായി സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കും. വയനാട്ടിലെ വൈത്തിരി സംസ്ഥാനത്തെ ആദ്യത്തെ പൂര്‍ണ്ണമായും വാക്സിന്‍ സ്വീകരിച്ച കേന്ദ്രമാണ്. വിനോദ സഞ്ചാരികൾക്കായി ആരോഗ്യ വകുപ്പുമായി ചേർന്ന് മറ്റ് പ്രശസ്തമായ സ്ഥലങ്ങളിലെ ജീവനക്കാരായ ആളുകള്‍ക്കും എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്പ് നടത്താനുള്ള ലക്ഷ്യത്തിലാണ് ടൂറിസം വകുപ്പ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ
Other articles published on Aug 3, 2021



Click it and Unblock the Notifications













