Search
  • Follow NativePlanet
Share
» »ഓണത്തിന് കേരളത്തിലേക്ക് ചെലവ് കുറഞ്ഞ യാത്ര, പത്ത് ശതമാനം വരെ ഇളവുമായി കർണ്ണാടക ആർടിസി

ഓണത്തിന് കേരളത്തിലേക്ക് ചെലവ് കുറഞ്ഞ യാത്ര, പത്ത് ശതമാനം വരെ ഇളവുമായി കർണ്ണാടക ആർടിസി

ഓണക്കാലത്തെ തിരക്കും യാത്രക്കാരുടെ ആവശ്യകതയും പരിഗണിച്ച് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണ്ണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ എസ് ആർ ടി സി). കേരളത്തിലേക്ക് 19 സ്പെഷ്യൽ ബസ് സർവീസുകളാണ് കെ എസ് ആർ ടി സി നടത്തുന്നതെന്ന് മാതൃഭൂമി ഓൺലൈൻ റിപ്പോർട്ട് ചെയ്തു.

വിവിധ ജില്ലകളിലേക്ക് ഓഗസ്റ്റ് 25 മുതലാണ് കർണ്ണാടകയുടെ സ്പെഷ്യൽ ബസ് സർവീസുകൾക്ക് തുടക്കമാകുന്നത്. സ്പെഷ്യൽ ട്രെയിനുകളുടെയടക്കം ടിക്കറ്റുകൾ നേരത്തെ ബുക്കിങ് കഴിഞ്ഞ സാഹചര്യത്തിൽ പുതിയ സർവീസുകൾ കേരളത്തിലേക്കുള്ള യാത്രക്കാർക്ക് ഉപകാരപ്രദമാകും. ഇത് കൂടാതെ വേറെയും സർവീസുകൾ ഇനി വരുന്ന ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Karnataka RTC Onam Special Bus Service to Kerala

PC:Sreeraj PR

ഓണം സീസണിൽ ഏറ്റവും കൂടുതൽ തിരക്കുള്ള ഓഗസ്റ്റ് 25 വെള്ളിയാഴ്ച മാത്രം 9 പ്രത്യേക സർവീസുകൾ കെഎസ്ആർടിസി നടത്തും. എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലേക്ക് ശാന്തിനഗർ ബിഎംടിസി ബസ് ഡിപ്പോ, സാറ്റ്ലൈറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നായിരിക്കും സർവീസ്.

ടിക്കറ്റ് നിരക്കിൽ ഇളവും

കർണ്ണാടക ആർടിസി വഴി കേരളത്തിലേക്ക് കൂടുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് നിരക്കിൽ ആകർഷകമായ ഇളവും നല്കുന്നുണ്ട്.
നാലോ അതിൽ കൂടുതലോ ടിക്കറ്റ് ഒരുമിച്ച് ബുക്ക് ചെയ്താൽ നിരക്കിൽ അഞ്ച് ശതമാനം ഇളവ് ലഭിക്കും. അതുപോലെ കേരളത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ തിരിച്ച് ബാംഗ്ലൂരിലേക്കും ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ പത്ത് ശതമാനം നിരക്കിളവാണ് കർണ്ണാടക ആർടിസി വാഗ്ദാനം ചെയ്യുന്നത്.

KSRTC Onam Bus Service On August 25

ഓഗസ്റ്റ് 25- വെള്ളി ഓണം സ്പെഷ്യൽ ബസ് സമയം, നിരക്ക്

1. ബാംഗ്ലൂർ-കണ്ണൂർ ഐരാവത് ബസ്- 9:32 PM, 1,451 രൂപയാണ് ടിക്കറ്റ് നിരക്ക്.
2. ബാംഗ്ലൂർ-എറണാകുളം ഐരാവത് ക്ലബ് ക്ലാസ് - 8.39 PM,9.00 PM.
1,990 രൂപയാണ് ടിക്കറ്റ് നിരക്ക്.
3.ബാംഗ്ലൂർ-കോട്ടയം ഐരാവത് ക്ലബ് ക്ലാസ്- 7:08 PM.
1,990 രൂപയാണ് ടിക്കറ്റ് നിരക്ക്.
4.ബാംഗ്ലൂർ- മൂന്നാർ- നോൺ എസി സ്ലീപ്പർ- 9:11 PM
1,124 രൂപയാണ് ടിക്കറ്റ് നിരക്ക്.

5.ബാംഗ്ലൂർ-പാലക്കാട് ഐരാവത് ക്ലബ് ക്ലാസ് 9:36 PM, 9:49 PM.
6.ബാംഗ്ലൂർ-തൃശൂർ ഐരാവത് ക്ലബ് ക്ലാസ് 9.24 PM 9:40 PM.
1,864 രൂപയാണ് ടിക്കറ്റ് നിരക്ക്.
7.മൈസൂർ-എറണാകുളം-ഐരാവത് ക്ലബ് ക്ലാസ് 9:28 PM.
1,220 രൂപയാണ് ടിക്കറ്റ് നിരക്ക്. ബസുകളുടെ സമയത്തിനും ടിക്കറ്റ് നിരക്കിനും കടപ്പാട്-
ksrtc.in

അതേസമയം കേരളാ ആർടിസി ഓ​ഗ​സ്റ്റ് 24, 25, 26, 27 തീ​യ​തി​ക​ളി​ല്‍ പ​ത്തു പ്ര​ത്യേ​ക ബ​സ് വീ​തം സർവീസ് നടത്തും. കോ​ഴി​ക്കോ​ട് -3, ക​ണ്ണൂ​ര്‍- 2, തി​രു​വ​ന​ന്ത​പു​രം-1, എറണാകുളം-1, തൃ​ശ്ശൂ​ര്‍ -1, കോ​ട്ട​യം-1, ചെ​റു​പു​ഴ -1, എ​ന്നി​ങ്ങ​നെ​യാ​ണ് അധിക സർവീസുകൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+