Search
  • Follow NativePlanet
Share
» »പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രലിന് 150 ന്‍റെ തിളക്കം! കപ്പലിലെത്തിയ രൂപങ്ങളും മണികളും!

പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രലിന് 150 ന്‍റെ തിളക്കം! കപ്പലിലെത്തിയ രൂപങ്ങളും മണികളും!

തിരുവനന്തപുരം പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ 150-ാം വാർഷികാഘോഷങ്ങൾ സമാപിച്ചു. തലസ്ഥാനത്തിന്‍റെ അടയാളമായി നിലകൊള്ളുന്ന, ചരിത്ര കഥകള്‍ ഒരുപാടുള്ള പാളയം പള്ളി വിശ്വാസികൾക്കു മാത്രമല്ല, ചരിത്രപ്രേമികളും യാത്രകളിൽ കൗതുകം തിരയുന്നവരുമെല്ലാം കണ്ടുപോകേണ്ട ഒരിടം കൂടിയാണ്. മാർച്ച് 20ന് ആരംഭിച്ച പള്ളിയുടെ 150-ാം വാര്‍ഷികാഘോഷം ഡിസംബർ 3ന് സമാപിച്ചു.

പാളയംപള്ളിയെക്കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിലെത്തുക ഇതിന്‍റെ സ്ഥാനവും മതമൈത്രെയെന്ന വാക്കുമാണ്. പാളയം ജുമാ മസ്ജിദും ഗണപതിക്ഷേത്രവുമാണ് പള്ളിക്കു സമീപത്തായുള്ളത്. ദീർഘമായ ചരിത്രം പാളയം പള്ളിക്കുണ്ട്. 150 വര്‍ഷത്തിലേക്കുള്ള യാത്ര എവിടുന്നു തുടങ്ങിയെന്നതും എങ്ങനെ ഇന്നു കാണുന്ന രീതിയിൽ ദേവാലയം മാറിയെന്നതും അറിഞ്ഞിരിക്കേണ്ടതു തന്നെയാണ്.

Palayam St Josephs Metropolitan Cathedral

PC: PTI

തലസ്ഥാനത്തെ വിശ്വാസികളായ ആളുകൾക്കു വേണ്ടി ആദ്യകാലത്ത് ഇവിടെയുണ്ടായിരുന്നത് പേട്ട സെന്‍റ് ആൻസ് പള്ളിയായിരുന്നു. തമിഴ്നാട്ടിൽ നിന്നു വന്നവരും റെയില്‍വേ ജോലിക്കായി എത്തിയവരും പട്ടാളക്കാരും ഒക്കെ ഇവിടെയായിരുന്നു പോയിരുന്നത്. എന്നാൽ മഴക്കാലത്തും മറ്റും പേട്ട വരെ എത്താനുള്ള ബുദ്ധിമുട്ടാണ് പുതിയൊരു പള്ളി എന്ന ആശയത്തിലേക്ക് നയിച്ചത്.

1858നും 1873നും ഇടയിൽ ചെറിയൊരു ഓലക്കെട്ടിടത്തിൽ ഇവിടെ പള്ളി പ്രവർത്തിച്ചിരുന്നതായി ചില രേഖകൾ പറയുന്നു. പിന്നീട് 1864 ഒക്ടോബർ 10ന് അന്നത്തെ വികാരി ഫാ.ഫ്രാൻസിസ് മിരാൻഡ ദേവാലയത്തിനു തറക്കല്ലിട്ടു. എന്നാൽ സ്ഥലം മാറിപ്പോയതിനെ തുടർന്ന് പള്ളി പണി പൂർത്തിയാക്കുവാൻ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് വികാരിയായി വന്ന ഫാ.എമിജിയസിന്റെ കാലത്താണ് പള്ളിയുടെ നിർമ്മാണം പൂർത്തിയാക്കുന്നത്.

1873 മേയ് നാലിന് അന്നത്തെ കൊല്ലം ബിഷപ് എൽഡ ഫോൺസ് ബോർഞ്ഞ പള്ളി ആശീർവദിച്ചു എന്നാണ് ചരിത്രം പറയുന്നത്. ഈ തിയതിയെ അടിസ്ഥാനമാക്കിയാണ് പള്ളിയുടെ 150-ാം വാര്‍ഷികം ഈ വർഷം ആഘോഷിക്കുന്നത്. മണിമാളിക ഇല്ലാതെയാണ് ആദ്യം ദേവാലയം ആശീർവദിച്ചത്. പിന്നീട്,ഗോഥിക് ശൈലിയിലുള്ള മണിമാളികയുടെ നിർമാണം 1933ൽ പൂർത്തിയാക്കുകയായിരുന്നു.

പാളയം പള്ളിയിലെ തിരുസ്വരൂപങ്ങൾക്കും നീണ്ട കഥകളുണ്ട്. പള്ളിയിലെ പ്രധാന അള്‍ത്താരയിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ രൂപം വിദേശത്തു നിന്നും കൊണ്ടുവന്നതാണ്. 1921 ൽ ആയിരുന്നിത്. അതിനു മുൻപ് ഇവിടെയുണ്ടായിരുന്ന രൂപം പുതിയ രൂപം വന്നപ്പോള്‍ കൊല്ലം ശൂരനാട് സെന്‍റ് ജോസഫ് പള്ളിക്ക് നല്കി.

കൂടാതെ പാളയം പള്ളിയെന്നു കേൾക്കുമ്പോൾ തന്നെ ഓർമ്മ വരിക തന്‍റെ പക്കലേക്ക് വന്നെത്തുന്നവരെ ആശീർവദിച്ച് നിൽക്കുന്ന യേശുവിന്‍റെ പൂർണ്ണരൂപമാണ്. ഇത് ഇറ്റലിയിൽ നിന്നാണ് കൊണ്ടുവന്നത്. ഇതു കൂടാതെ ദേവാലയത്തിലെ മറ്റുപല തിരുരൂപങ്ങളും വിദേശത്തു നിന്നും കൊണ്ടുവന്നിട്ടുള്ളവയാണ്,

പാളയം പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങളും ഈസ്റ്ററും എല്ലാം തിരുവനന്തപുരംകാർക്ക് എന്നും മനസ്സിൽ സൂക്ഷിക്കുന്ന ഓർമ്മകളാണ്. 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളായിരുന്നു ഇവിടെ നടന്നത്. ഓരോ മാസവും വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ സേവന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവ നടത്തി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+