Search
  • Follow NativePlanet
Share
» »പത്തനംതിട്ടയിൽ നിന്ന് മലബാറിലേക്ക് 30% കുറഞ്ഞ നിരക്ക്, കെഎസ്ആർടിസി ടേക്ക് ഓവർ യാത്രകൾ

പത്തനംതിട്ടയിൽ നിന്ന് മലബാറിലേക്ക് 30% കുറഞ്ഞ നിരക്ക്, കെഎസ്ആർടിസി ടേക്ക് ഓവർ യാത്രകൾ

കെഎസ്ആര്‍ടിസിയുടെ ടേക്ക് ഓവർ സർവീസുകളിൽ വൻ ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 140 കിലോമീറ്ററിനു മുകളിലായി പുതിയതായി ആരംഭിച്ച 223 ടേക്ക് ഓവർ സർവീസുകൾ കെഎസ്ആർടിസിക്കുണ്ട്. ആ സർവീസുകൾക്ക് നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം 30 %നിരക്ക് ഇളവ് കെഎസ്ആർടിടിസി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ജില്ലയിൽ മാത്രം 20 സർവീസുകളാണ് ഈ മുപ്പത് ശതമാനം നിരക്കിളവുമായി സർവീസ് നടത്തുന്നത്.

രണ്ട് സൂപ്പർ ഫാസ്റ്റ് ബസുകളും ബാക്കി 18 ഫാസ്റ്റ് പാസഞ്ചര്‍ സർവീസുകളുമാണ് ജില്ലയിലെ ടേക്ക് ഓവർ സർവീസുകൾ. രണ്ട് സൂപ്പർ ഫാസ്റ്റ് ബസുകളും മലബാർ മേഖലയിലേക്ക് സർവീസ് നടത്തുന്നവയാണ്. കാഞ്ഞങ്ങാട്-പുനലൂർ പാസഞ്ചറും പത്തനാപുരം- ചന്ദനക്കാംപാറ പാസഞ്ചറുകളും തെക്കൻ ജില്ലകളിൽ നിന്നും കണ്ണൂർ, കാസർകോഡ് ജില്ലകളിലേക്ക് ചിലവ് കുറഞ്ഞ യാത്രകള്‍ ഉറപ്പു വരുത്തുന്നവയാണ്.

Pathanathitta KSRTC Take Over Services

കാഞ്ഞങ്ങാട്-പുനലൂർ സൂപ്പർ ഫാസ്റ്റ് പാസഞ്ചർ
കാഞ്ഞങ്ങാട് നിന്ന് ചിറ്റാരിക്കാൽ, ആലക്കോട്, തളിപ്പറമ്പ്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം വഴിയാണ് പുനലൂരിൽ എത്തുന്നത്. കാഞ്ഞങ്ങാട് നിന്ന് ഉച്ചയ്ക്ക് 1.00 മണിക്ക് ആരംഭിക്കുന്ന സർവീസ് 17 മണിക്കൂർ 20 മിനിറ്റ് സഞ്ചരിച്ച് പിറ്റേന്ന് പുലർച്ചെ 6.20ന് പുനലൂരിലെത്തും.
തിരികെ പുനലൂരിൽ നിന്നും ഉച്ചയ്ക്ക് 2.00 മണിക്ക് തുടങ്ങുന്ന യാത്ര പിറ്റേന്ന് പുലർച്ചെ 7.00 മണിക്ക് കാഞ്ഞങ്ങാട് എത്തും.

ചന്ദനക്കാംപാറ-പത്തനാപുരം സൂപ്പർ ഫാസ്റ്റ് പാസഞ്ചർ
പത്തനാപുരത്തു നിന്നുള്ള ചന്ദനക്കാംപാറ സർവീസും മലബാർ യാത്രക്കാർക്ക് പ്രയോജനകരമാകുന്ന ഒന്നാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഗുരുവായൂർ, കോഴിക്കോട്, തലശ്ശേരി, ഇരിട്ടി, ശ്രീകണ്ഠപുരം, പയ്യാവൂർ വഴിയാണിത് ചന്ദനക്കാംപാറയിലെത്തുന്നത്. ചന്ദനക്കാംപാറയിൽ നിന്നും വൈകിട്ട് 5.40ന് പുറപ്പെടുന്ന ബസ് 14 മണിക്കൂർ 15 മിനിറ്റ് സഞ്ചരിച്ച് പിറ്റേന്ന് രാവിലെ 7.55ന് പത്തനാപുരത്തെത്തും. പത്തനാപുരത്തു നിന്നും ഉച്ചകഴിഞ്ഞ് 3.10ന് പുറപ്പെടുന്ന ബസ് 14 മണിക്കൂർ 30 മിനിറ്റ് സഞ്ചരിച്ച് പിറ്റേന്ന് പുലര്‍ച്ചെ 5.40ന് ചന്ദനക്കാംപാറയിലെത്തും.

Pathanathitta KSRTC

പത്തനംതിട്ട കെഎസ്ആർടിസിയുടെ ടേക്ക് ഓവർ പാസഞ്ചർ സർവീസുകൾ
പത്തനംതിട്ടയിൽ നിന്നും 18 ടേക്ക് ഓവർ ഫാസ്റ്റ് പാസഞ്ചർ സർവീസുകളാണ് ഓടുന്നത്.
പത്തനംതിട്ട- പാടിച്ചിറ, വർക്കല- മുണ്ടക്കയം, ചാത്തന്നൂർ- കുമളി, കൊട്ടാരക്കര- കൊല്ലം-കുമളി, കൊല്ലം-കോരുത്തോട്, അടൂർ- ആലുവ, അടൂർ- കൂട്ടാർ, പത്തനംതിട്ട- ചേനപ്പാടി-എറണാകുളം,പത്തനംതിട്ട-കാക്കനാട്- എറണാകുളം, പത്തനംതിട്ട- വീഗാലാൻഡ്-എറണാകുളം, നെടുങ്കണ്ടം- അടിമാലി- പത്തനംതിട്ട, നെടുങ്കണ്ടം- കൊട്ടാരക്കര, ചെങ്ങന്നൂർ- കോമ്പയാർ എന്നിവയാണവ. ഈ റൂട്ടുകളിലെക്കാം 30 ശതമാനം നിരക്കിളവാണ് കെഎസ്ആർടിസി വാഗ്ദാനം ചെയ്യുന്നത്.

കെ എസ് ആർ ടി സി ടേക്ക് ഓവർ സർവീസുകള്‍
സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിനു മുകളിൽ സൂപ്പർ ക്ലാസ് സർവീസ് നടത്തുന്നത് വിലക്കിയ സര്‍ക്കാർ ഉത്തരവിനു ശേഷമാണ് കെഎസ്ആര്‍ടിസി ഈ റൂട്ടുകളിൽ ടേക്ക് ഓവർ നടത്തിയത്. എന്നിരുന്നാലും ഹൈക്കോടതിയിൽ നിന്നും താത്കാലിക അനുമതി നേടി സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന സാഹച്യത്തിലാണ് കൂടുതൽ ആളുകളെ ആകർഷിക്കുവാനായി കെഎസ്ആർടിസി ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചത്.

punalur-kanhangad ksrtc

223 ടേക്ക് ഓവർ സർവീസുകൾ
കേരളത്തിൽ വിവിധ ജില്ലകളിലായി 223 ടേക്ക് ഓവർ സർവീസുകളാണ് കെഎസ്ആർടിസിക്കുള്ളത്. ഈ റൂട്ടുകളിലെല്ലാം 30 ശതമാനം നിരക്കിൽ ടിക്കറ്റിന് ഇളവും കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ഗുണകരമാകുന്ന രീതിയിൽ, കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനും കെഎസ്ആർടിസിയുടെ നഷ്ടം നഷ്ടം കുറയ്ക്കുന്നതിനുമായാണിതെന്ന് നേരത്തെ കെഎസ്ആർടിസി വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+