ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും. വൈദ്യുതിയുമായി ബന്ധപ്പെട്ട അറ്റുകുറ്റപ്പണികൾ പലയിടങ്ങളിലും നടക്കുന്ന സാഹചര്യത്തിലാണ് ഇന്ന് താതത്കാലികമായി വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുന്നത്. ബാംഗ്ലൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) ന്‍റെ നേതൃത്വത്തിലാണ് അറ്റുകുറ്റപ്പണികൾ. രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെ വൈദ്യുതി മുടങ്ങും.
220/66/11 കെവി എസ്ആർഎസ് പീനിയ സബ്‌സ്റ്റേഷനിൽ കെപിടിസിഎൽ അടിയന്തര ജോലികൾ നടത്തുന്നതിനാൽ പീനിയ ഡിവിഷനിൽ ആണ് ഇന്ന് വൈദ്യുതി മുടങ്ങുന്നത്. രാവിലെ 10 മുതൽ അഞ്ചര മണിക്കൂർ നേരമാണ് വൈദ്യുതി മുടങ്ങുക.
പീന്യ വില്ലേജ്, എസ്ആർഎസ് റോഡ്, നാലാം ബ്ലോക്ക്, എംഇഐ ഫാക്ടറി, രാജഗോപാല നഗർ , കസ്തൂരി ലേഔട്ട് , ജെകെഡബ്ല്യു ലേഔട്ട്, ഭൈരവേശ്വര നഗർ എന്നിവിടങ്ങളിലും
പീന്യ ഇൻഡസ്ട്രിയൽ ഏരിയയിൽ ഉൾപ്പെടുന്ന പത്താം ക്രോസ്, ഒന്നാം ക്രോസ്, ഫസ്റ്റ് ഫേസ്, ക്രോസ്, നാലാം ക്രോസ്, എസ്എസ് ട്രയേജ് റോഡ്, അനുസോളാർ റോഡ്, ചെരാട ഫാക്ടറി റോഡ്, ജനറൽ മെറ്റൽ സർക്കിൾ, സ്നോ വൈറ്റ് റോഡ്, മൈസൂർ എഞ്ചിനീയർ റോഡ്, സൺറൈസ് കാസ്റ്റിംഗ് റോഡ്, തേഡ് ഫേസ് , വൈഷ്ണവി മാൾ, കാവേരി മാൾ, കൂടാതെ സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലും ഇന്ന് വൈദ്യുതി മുടങ്ങും.
ഇത് കൂടാതെ, നഗർ സബ് ഡിവിഷൻ 2 ന‍്‍റെ എസ്എസ് പുരം ശാഖയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. അശോക് നഗറിൽ 4 മുതൽ 10 വരെ ക്രോസ് റോഡുകളും പരിസര പ്രദേശങ്ങളിലും ഇന്ന് വൈദ്യുതി മുടങ്ങും.
ഷെഡ്യൂൾ ചെയ്ത പവർകട്ട് അനുഭവപ്പെടുന്ന ഇടങ്ങളിലെ ആളുകൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും തടസ്സമില്ലാത്ത വൈദ്യുതി വിതരണത്തെ ആശ്രയിക്കുന്ന ബിസിനസ്സുകളും കുടുംബങ്ങങ്ങളും അസൗകര്യങ്ങൾ കുറയ്ക്കുവാൻ അവരുടെ പ്രവർത്തനങ്ങൾ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്നും ബെസ്കോം ആവശ്യപ്പെട്ടിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













