പതിവിലും വിരുദ്ധമായി വൈകിയാണ് എത്തിയതെങ്കിലും മഴക്കാലം കേരളത്തിൽ അങ്ങോളമിങ്ങോളം ശക്തമാവുകയാണ്. ശക്തമായ മഴയാണ് വരുംദിവസങ്ങളിൽ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‌റെ റിപ്പോർട്ട് അനുസരിച്ച് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കും. തെക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. അതേ സമയം മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് ആണ്.
കൂടാതെ, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതോടൊപ്പം മലയോര മേഖലകളിൽ ജാഗ്രതാ മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നല്കിയിട്ടുണ്ട്.

മധ്യപ്രദേശിനും രാജസ്ഥാനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും കേരളത്തിൽ മഴ ശക്തമാകുമെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സെപ്റ്റംബർ 12ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ സാധ്യതയുള്ള ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മിതമായതോ ഇടത്തരമോ ആയ മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും വകുപ്പ് അറിയിച്ചു.
ഞായറാഴ്ചയും കേരളത്തിൽ മഴ ശക്തമായിരുന്നു. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലായിരുന്നു മഴ ശക്തമായിരുന്നത്.

എന്താണ് റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍?
പരിഭ്രാന്തരാകേണ്ട എന്നതാണ് ഇതിനർത്ഥം.
മഴയുടെ തീവ്രതയ്ക്കനുസരിച്ച് നല്കുന്ന മുന്നറിയിപ്പുകളാണ് റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍. മുന്നറിയിപ്പ് അനുസരിച്ച് ആളുകൾക്ക് വേണ്ട നടപടികൾ എടുക്കുവാൻ ഇത് സഹായിക്കും.
യെല്ലോ അലര്‍ട്ട്-
ഏറ്റവും ആദ്യം നല്കുന്ന അലർട്ട് ആണ് യെല്ലോ അലർട്ട്. . മഴയുടെ ലഭ്യത 64.4 മുതൽ 124.4 മില്ലി മീറ്റർ അഥവാ 6 cm മുതൽ 11 cm വരെ ആകാൻ സാധ്യതയുള്ളപ്പോഴാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. കാലാവസ്ഥ പ്രതികൂലമാണെങ്കിലും . മഴയുടെ ലഭ്യത 64.4 മുതൽ 124.4 മില്ലി മീറ്റർ.
ഓറഞ്ച് അലർട്ട്
രണ്ടാം ഘട്ട മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട്. 124.5 മുതൽ 244.4 മില്ലീമീറ്റർ വരെ അഥവാ 6 cm മുതൽ 20 cm വരെ മഴ പെയ്യാൻ സാധ്യതയുള്ളപ്പോഴാണ് ഈ ഓറഞ്ച് അലർട്ട് നല്കുന്നത്. ഇതിൽ പൂര്‌ണ്ണ ജാഗ്രതയാണ് അധികൃതർ ആവശ്യപ്പെടുന്നത്. മാത്രമല്ല, കാലാവസ്ഥ മോശമാണെന്നും ആവശ്യമെങ്കിൽ പ്രദേശം വിട്ടുപോകാൻ ആളുകൾ തയ്യാഖായിരിക്കണം എന്നും ഇതിൽ അർത്ഥമാക്കുന്നു.
റെഡ് അലര്‍ട്ട്
ഏറ്റവും തീവ്രത കൂടിയ മഴ പ്രതീക്ഷിക്കുന്ന സമയമാണ് റെഡ് അലര്‍ട്ട്. 244.4 മില്ലിമീറ്ററിന് മുകളിൽ അഥവാ 20 സെന്‍റീമീറ്ററിന് മുകളിൽ മഴ പെയ്യാൻ സാധ്യതയുള്ളപ്പോഴാണ് ഈ റെഡ് അലർട്ട് നല്കുന്നത്. കാലാവസ്ഥ മോശമായാൽ മാറിത്താമസിക്കുവാനും ആളുകൾ ഒരുങ്ങിയിരിക്കണം. അതോടൊപ്പം മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ ഇടയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













