Search
  • Follow NativePlanet
Share
» » സിക്കിം യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് എൻട്രി ഫീയുമായി സംസ്ഥാനം, യാത്രാ ചെലവ് കൂടുമോ

സിക്കിം യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് എൻട്രി ഫീയുമായി സംസ്ഥാനം, യാത്രാ ചെലവ് കൂടുമോ

വടക്കു കിഴക്കൻ ഇന്ത്യ കാണാനിറങ്ങുന്ന സഞ്ചാരികള്‍ ഏറ്റവും കാണാനാഗ്രഹിക്കുന്നതും സമയം ചെലവഴിക്കുന്നതുമാ ഇടമാണ് സിക്കിം. രൂപത്തില്‌ കുഞ്ഞനാണെങ്കിലും ഇവിടെ എത്തിയാല്‌ കാഴ്ചകളിലും പ്രകൃതിഭംഗിയും സ്ഥലങ്ങളിലും എല്ലാം ഇവിടം ഒത്തിരി കണ്ടുതീർക്കുവാനുള്ള സ്ഥലമാണ്. പർവ്വതങ്ങൾ, താഴ്വാരങ്ങൾ, ആശ്രമങ്ങൾ എന്നിങ്ങനെ ഓരോ തരം സഞ്ചാരികൾക്കും അവരുടെ താല്പര്യം പോലെ കാണാൻ ഇഷ്ടംപോലെ സ്ഥലങ്ങള്‍ ഇവിടെയുണ്ട്.

നിങ്ങളും ഈ വർഷത്തെ യാത്രയിൽ സിക്കിം പോകാൻ പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കില്‍ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു സുപ്രധാന മാറ്റം സംസ്ഥാനം യാത്രക്കാർക്കായി കൊണ്ടുവന്നിരിക്കുകയാണ്. യാത്രയിൽ ചെലവേറുന്ന തീരുമാനമല്ലെങ്കിലും സംസ്ഥാനം സ‍ഞ്ചാരികളിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കി തുടങ്ങി. മാർച്ച് 14 മുതൽ സിക്കിം സർക്കാർ ഒരു ടൂറിസ്റ്റിൽ നിന്ന് 50 രൂപ വീതം പ്രവേശന ഫീസ് ഈടാക്കാൻ തുടങ്ങിയെന്ന് പി ടി ഐ റിപ്പോർട്ട് പറയുന്നു. അഞ്ച് വയസ്സിനു കുട്ടികൾക്ക് മാത്രമാണ് ഈ തുകയിൽ നിന്നും ഒഴിവുള്ളത്. അഞ്ച് വയസ്സിനു മുകളിലുള്ള എല്ലാ വിനോദസഞ്ചാരികളും 30 ദിവസം വരെ സിക്കിമിൽ താമസിക്കുന്നതിന് ഈ ഫീസ് നൽകണം. ഇതിന് ശേഷവും സിക്കിമിൽ തുടരുന്നുണ്ടെങ്കിൽ വീണ്ടും 50 രൂപ നല്കണം.

Sikkim Introduces New Tourist Entry Fee

സിക്കിമെത്തുന്ന വിനോദസഞ്ചാരികളിൽ നിന്ന് ടൂറിസ്റ്റ് പ്രവേശന ഫീസ് ഹോട്ടലുകളിൽ ചെക്ക്-ഇൻ സമയത്ത് ശേഖരിക്കുകയും തുടർന്ന് സംസ്ഥാനത്തിന്‍റെ ടൂറിസം സുസ്ഥിരതാ വികസന ഫണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്യും
സിക്കിം രജിസ്ട്രേഷൻ ഓഫ് ടൂറിസ്റ്റ് ട്രേഡ് റൂൾസ്, 2025 പ്രകാരമാണ് ഫീസ് ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. റോഡ് കണക്റ്റിവിറ്റി, ശുചിത്വം, മൊത്തത്തിലുള്ള സന്ദർശക അനുഭവം എന്നിവയുൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള ടൂറിസം അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് ഈ ഫണ്ട് ഉപയോഗിക്കും.

ഇന്നർ ലൈൻ പെർമിറ്റ്

സിക്കിം ഉൾപ്പെടെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുവന്നതിന് മുന്നോടിയായി സഞ്ചാരികളുടെ കൈവശം ഉണ്ടായിരിക്കേണ്ട അനുമതിയാണ്
ഇന്നർ ലൈൻ പെർമിറ്റ് . സോംഗോ-ബാബ മന്ദിർ, നാഥുലാ പാസ്, ദ്സോങ്‌ഗ്രി ട്രെക്ക്, സിംഗലീല ട്രെക്ക്, യുമെസാംഡോംഗ്, ഗുരുഡോങ്‌മാർ തടാകം, സീറോ പോയിന്റ്, യംതാങ്, താംഗു-ചോപ്ത വാലി തുടങ്ങിയ സ്ഥലങ്ങളെല്ലാം സന്ദർശിക്കുന്നതിന് ഈ അനുമതി ആവശ്യമാണ്.

ഇന്ത്യൻ പൗരന്മാർക്ക് ഓഫ്‌ലൈൻ മോഡ് വഴി മാത്രമേ ഇന്നർലൈൻ പെർമിറ്റ് ലഭിക്കൂ, ഇതിനായി യാത്രക്കാർ പൂരിപ്പിച്ച അപേക്ഷാ ഫോം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്/സബ്-ഡിവിഷണൽ മജിസ്‌ട്രേറ്റ് ഓഫീസിൽ സന്ദർശിച്ച് സമർപ്പിക്കണം. വോട്ടർ കാർഡ്/ആധാർ കാർഡ്
അപേക്ഷ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയാണ് സമർപ്പിക്കേണ്ടത്.

സിക്കിം സന്ദർശിക്കാൻ

നോര്‍ത്ത് സിക്കിം, സൗത്ത് സിക്കിം, വെസ്റ്റ് സിക്കിം എന്നിങ്ങനെ സിക്കിമിനെ മൂന്നായി വേർതിരിച്ചിട്ടുണ്ട്. സിക്കിമിന്റെ പ്രവേശന കവാടം ന്യൂ ജൽപൈഗുരി / സിലിഗുരി ആണ്. നോർത്ത് സിക്കിമിൽ ഗുരുഡോങ്ങ്മാർ ലേക്,കാലാപത്ഥർ,യുംതങ് വാലി,സീറോ പോയിന്റ്, തങ്കു വാലി എന്നിവിടങ്ങളും ഈസ്റ്റ് സിക്കിമിൽ ഗാങ്ടോക്ക്, ഓൾഡ് സിൽക്ക് റൂട്ട് ,നാതാങ് വാലി, സൂല്ക് വാലി, നാഥുല പാസ് , ഓൾഡ് ബാബ മന്ദിർ, ചങ്കു ലേക് (Tsomgo lake) എന്നിവിടങ്ങള്‍ കാണുന്നതിന് പെർമിറ്റ് ആവശ്യമാണ്.

എന്നാൽ സൗത്ത് സിക്കിമിലെ റാവങ്ങള ,നാംചി, ടെമി ടീ ഗാർഡൻ എന്നിവിടങ്ങളും വെസ്റ്റ് സിക്കിമിലെ പെല്ലിങ് ,ഗെയ്‌സിങ്,യുക്സോം ,ടെൻടോം ,ദരാപ് വില്ലേജ് , കാഞ്ചൻജംഗ നാഷണൽ പാർക്ക് എന്നിവ കാണുന്നതിനും അനുമതി ആവശ്യമില്ല

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: sikkim travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+