Search
  • Follow NativePlanet
Share
» »നിയന്ത്രണങ്ങളെല്ലാം എടുത്തുകളഞ്ഞ് ശ്രീലങ്ക! യാത്രകൾ മുൻപത്തേക്കാൾ എളുപ്പമാകുന്നു!

നിയന്ത്രണങ്ങളെല്ലാം എടുത്തുകളഞ്ഞ് ശ്രീലങ്ക! യാത്രകൾ മുൻപത്തേക്കാൾ എളുപ്പമാകുന്നു!

ശ്രീലങ്കയിലേക്കുള്ള യാത്ര നിർബന്ധിത കൊവിഡ്-19 നിയന്ത്രണങ്ങളിൽ നിന്ന് മുക്തമായിരിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അസേല ഗുണവർധന പറഞ്ഞു.

ശ്രീലങ്കയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഒരു വലിയ സന്തോഷ വാർത്ത. രാജ്യത്തിന്റെ വിനോദസഞ്ചാരം ശക്തിപ്പെടുത്തുവാനായി, അന്താരാഷ്ട്ര സന്ദർശകർക്കായി ഏർപ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങൾ രാജ്യം പിൻവലിച്ചു. ഇവിടേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായിരുന്ന കൊവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർത്തലാക്കുകയാണ് രാജ്യം. ശ്രീലങ്കയിലേക്കുള്ള യാത്ര നിർബന്ധിത കൊവിഡ്-19 നിയന്ത്രണങ്ങളിൽ നിന്ന് മുക്തമായിരിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അസേല ഗുണവർധന പറഞ്ഞു.

Srilanka Travel News

PC:Hendrik Cornelissen/ Unspalsh

ഇതനുസരിച്ച്, ബുധനാഴ്ച മുതൽ ശ്രീ ലങ്കയിൽ പ്രവേശിക്കുന്നതിന് കോവിഡ്-19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർബന്ധം ഉണ്ടായിരിക്കില്ല.
ഇത് കൂടാതെ, വിദേശത്ത് നിന്ന് ശ്രീലങ്കയിലേക്ക് എത്തുന്ന ഏതൊരു വ്യക്തിക്കും പ്രീ-ബോർഡിംഗ് അല്ലെങ്കിൽ ഓൺ-അറൈവൽ നെഗറ്റീവ് കോവിഡ്-19 പരിശോധനാ (പിസിആർ അല്ലെങ്കിൽ റാപ്പിഡ് ആന്‍റിജൻ ടെസ്റ്റ് ) ഫലം ഹാജരാക്കണമെന്ന നിയമവും എടുത്തുകളഞ്ഞിട്ടുണ്ട്.

എന്നാൽ, ശ്രീലങ്കയിൽ എത്തിയ ശേഷം കോവിഡ്-19 പോസിറ്റീവ് ആയാൽ ഏതൊരു വിദേശിയും ഒരു സ്വകാര്യ ആശുപത്രി/ഹോട്ടൽ/താമസസ്ഥലത്ത് 7 ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യേണ്ടതുണ്ട് എന്നാണ് നിബന്ധന. 2021 ൽ കൊവിഡ് സമയത്ത് രാജ്യത്തെത്തുന്ന വിദേശികൾ കോവിഡ്-19 നെഗറ്റീവ് പരിശോധനാ ഫലവും വാക്സിനേഷൻ സർട്ടിഫിക്കറ്റും നിർബന്ധമായും ഹാജരാക്കണമെന്നായിരുന്നു നിയമം

Srilanka Travel News

PC:Jaromír Kavan/ Unspalsh

ഇന്ത്യയിൽ നിന്നും ഏറ്റവും കുറഞ്ഞ ചിലവില്‍ യാത്ര പോകുവാൻ പറ്റി അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമാണ് ശ്രീ ലങ്ക. സാമ്പത്തിക- രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന രാജ്യം വിനോദ സഞ്ചാര മേഖലയിൽ വളർച്ച കണ്ടെത്തുവാനാണ് ശ്രമിക്കുന്നത്. കൊവിഡ് രാജ്യത്തിന്റെ വിദേശനാണ്യത്തെ തകര്‍ത്തു വാരിയിരുന്നു. വിനോദസഞ്ചാരം പഴയരീതിയില് പുനരാരംഭിക്കുന്നതോടെ പ്രതിസന്ധികളിൽ നിന്നും ഒരുപരിധി വരെ കരകയറുവാൻ രാജ്യത്തിന് സാധിക്കും

ഗോള്‍ഡന്‍ പാരഡൈസ് വിസ പ്രോഗ്രാം

2022 ഏപ്രിൽ മാസത്തിലാണ് ശ്രീലങ്ക വിദേശികൾക്കായി ഗോള്‍ഡന്‍ പാരഡൈസ് വിസ പ്രോഗ്രാം എന്ന പ്രത്യേക പദ്ധതി അവതരിപ്പിച്ചത്. വിദേശികൾക്ക് പ്രത്യേക വിസ നല്കുവാൻ ഉദ്ദേശിക്കുന്ന ഈ പ്രോഗ്രാം വഴി അവര്ക്ക് പത്ത് വർഷം വരെ ശ്രീലങ്കയില്‍ താമസിക്കാനും ജോലി ചെയ്യാനും സാധിക്കും. വിദേശികൾക്ക് ഏറ്റവും കുറഞ്ഞത് 100,000 ഡോളറിന് ആണ് വിസ നല്കുന്നത്.

അഞ്ച് വർഷത്തേയ്ക്കുള്ള പദ്ധതിയിൽ 75,000 ഡോളര്‍ ചിലവഴിക്കുന്നവർക്ക് വിസ ലഭിക്കും. രാജ്യത്തെവിടെയും ഒരു ഒരു അപ്പാര്‍ട്ട്മെന്റ് വാങ്ങാന്‍ കുറഞ്ഞത് ഈ തുകയെങ്കിലും ചിലവഴിക്കണമെന്നാണ് പറയുന്നത്. കൂടുകൽ വിദേശകറൻസി രാജ്യത്തെത്തിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.

Srilanka Travel News Malayalam

PC: Yves Alarie/ Unspalsh

ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മുത്ത് എന്നറിയപ്പെടുന്ന ശ്രീ ലങ്ക സമ്പന്നമായ ചരിത്രവും വൈവിധ്യമാർന്ന കാഴ്ചകളുമുള്ള രാജ്യമാണ്. ഇവിടുത്തെ ജൈവവൈവിധ്യം ലോകപ്രസിദ്ധമാണ്. മലനിരകളും ബീച്ചുകളും ക്ഷേത്രങ്ങളും ആരാധനാലങ്ങളും ട്രെയിൻ യാത്രകളുമടക്കം ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യുവാനുണ്ട്. ലോകത്തിലെ പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നായ ഇവിടം വളരെ കുറഞ്ഞ ചിലവിൽ സന്ദർശിക്കുവാൻ കഴിയുന്ന രാജ്യമാണ്. മൂന്നാറിനെ വെല്ലുന്ന കാൻഡി മലനിരകൾ ശ്രീലങ്കയുടെ സവിശേഷതമാണ്. ബീച്ചുകളിലെ യാത്രയാണ് മറ്റൊരു രസം. കടൽ വിനോദങ്ങൾ ആസ്വദിക്കുവാൻ സാധ്യതകൾ ഒരുപാട് ഇവിടെയുണ്ട്. ചരിത്ര ഇടങ്ങളും പൗരാണിക കോട്ടകളും കടൽത്തീരങ്ങളും ചെറിയ ഗ്രാമങ്ങളും അവിടുത്തെ ആളുകളെയും കൂടി സന്ദർശിച്ചാൽ മാത്രമേ ശ്രീലങ്ക യാത്ര പൂർത്തിയാവുകയുള്ളൂ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news world
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+