നവംബര്‍ പകുതി ആയപ്പോഴേക്കും സീസണിലെ ഏറ്റവും കുറഞ്ഞ തണുപ്പു രേഖപ്പെടുത്തി ശ്രീനഗര്‍. അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പായി പ്രവർത്തിക്കുന്ന പഹൽഗാമിൽ മൈനസ് 3.4 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. കശ്മീരിലെ ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയ പ്രദേശം കൂടിയാണിത്.

വടക്കൻ കശ്മീരിലെ കുപ്‌വാരയിലും പൂജ്യത്തിന് താഴെ താപനില രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി ശ്രീനഗറിൽ 0.7 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്, ഈ സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇത്. താഴ്‌വരയിലേക്കുള്ള ഗേറ്റ്‌വേ നഗരമായ ഖാസിഗണ്ടിൽ 0.0 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ കോക്കർനാഗിൽ വ്യാഴാഴ്ച രാത്രി 1.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
ബാരാമുള്ള ജില്ലയിലെ ഗുൽമാർഗ് റിസോർട്ടിൽ 0.6 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില. അതികഠിനമായ കാലാവസ്ഥയുടെ തുടക്കത്തിന് മുമ്പേ തന്നെ കാശ്മീർ താഴ്‌വര മഞ്ഞുകാലാവസ്ഥയിലേക്ക് വഴുതിവീഴുകയാണ്. ഡിസംബർ മൂന്നാം വാരത്തിലാണ് സാധാരണഗതിയിൽ കടുത്ത കാലാവസ്ഥ ആരംഭിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












