മഴ രണ്ട് ദിവസം നിർത്താതെ പെയ്താലും കാറ്റടിച്ചാലും എന്തിനധികം കോടമഞ്ഞിറങ്ങിയാൽ വരെ തണുത്തു വിറയ്ക്കുന്നവരാണ് നമ്മളിൽ പലരും . ഡിസംബർ മാസത്തിലെ തണുപ്പു പറയുകയും വേണ്ട. എന്നാൽ ഇതൊന്നുമല്ലാതെ നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വിധത്തിൽ തണുപ്പ് അനുഭവപ്പെടുന്ന നിരവധി സ്ഥലങ്ങൾ ലോകത്തുണ്ട്. അതിൽ ഉൾപ്പെടുന്നവയാണ് ഫിൻലൻഡും സ്വീഡനും.
നോർഡിക് റീജിയണിൽ ശൈത്യകാലം അതിന്‍റെ എല്ലാ തീവ്രതയോടെയും ആഞ്ഞടിക്കുകയാണ്. പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിലുള്ള തണുപ്പും മഞ്ഞുവീഴ്ചയുമാണ് ഇവിടെ അനുഭവപ്പെടുന്നത് ചൊവ്വാഴ്ച ഫിൻലൻഡിലും സ്വീഡനിലും തണുപ്പ് മൈനസ് 40 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 25 വർഷത്തിനിടെ സ്വീഡനിൽ രേഖപ്പെടുത്തിയ ഏറ്റവും തണുപ്പുള്ള ജനുവരിയിലെ രാത്രിയാണ് മൂന്നാം തിയതി ബുധനാഴ്ച കഴിഞ്ഞു പോയത്. മൈനസ് 43.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അന്നിവിടെ രേഖപ്പെടുത്തിയത്.

ഫിൻലൻഡിലെയും സ്ഥിതി വ്യത്യസ്തമല്ല. തൊട്ടടുത്തു തന്നെ സ്ഥിതി ചെയ്യുന്നതിമാൽ സ്വീഡനിലെ തണുപ്പ് ഇവിടെയും ബാധിക്കാറുണ്ട്. കഠിനമായ തണുപ്പ് ഗതാഗതം ഉൾപ്പെടെയുള്ള പല മേഖലകളെയും ഇവിടെ ബാധിച്ചിട്ടുണ്ട്. കഠിനമായ തണുപ്പ് പ്രദേശത്തുടനീളമുള്ള ഗതാഗത ശൃംഖലയെയും തകർത്തുവെന്നാണ് റിപ്പോർട്ട്.
നോർവേയിൽ, തണുത്ത കാലാവസ്ഥ കാരണം ഒരു പ്രധാന ഹൈവേ അടക്കുകയും , ഫെറി സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. സ്വീഡനിലെ ട്രെയിൻ ഓപ്പറേറ്റർമാർ ആർട്ടിക് നോർത്ത് റെയിൽ ഗതാഗതത്തിന് കാര്യമായ തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്വീഡനിലെ ഗ്രാമമായ നിക്കലുക്തയിൽ ചൊവ്വാഴ്ച പുലർച്ചെ മൈനസ് 41.6 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിട്ടുണ്ട്. തദ്ദേശീയരായ സാമി ജനതയാണ് ഇവിടെ താമസിക്കുന്നത്. വടക്കൻ സ്വീഡനിലെ പല സ്ഥലങ്ങളിലും മൈനസ് 30 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന താപനില രേഖപ്പെടുത്തുകയും രാജ്യത്തിന്റെ മധ്യ, തെക്കൻ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കും കാറ്റിനും മുന്നറിയിപ്പ് നൽകുകയും ചെയ്തു. സ്വീഡനിൽ പലയിടത്തും ട്രെയിൻ യാത്രകൾക്കും തടസ്സങ്ങൾ നേരിട്ടിരുന്നു.
ഫിന്‍ലന്‍ഡിലെയും സ്ഥിതി വ്യത്യസ്തമല്ല.
വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് കാലാവസ്ഥ രൂക്ഷമായത്. അടുത്ത ഒരാഴ്ചയോളം ഇതേ സ്ഥിതി തുടരുമെന്നും താപനില മൈനസ് 40 ഡിഗ്രി വരെയാവുമെന്നും കാലാവസ്ഥാ പ്രവചനങ്ങൾ പറയുന്നു. വടക്കുപടിഞ്ഞാറൻ പട്ടണമായ യിലിവിസ്കയിൽ ആണ് ഈ തണുപ്പുകാലത്തെ ഏറ്റവുംകുറഞ്ഞ താപനില രേഖപ്പെടുത്തിയത്. രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ മൈനസ് 37.8 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടെ രേഖപ്പെടുത്തിയത്. തലസ്ഥാനമായ ഹെൽസിങ്കിയിൽ താപനില മൈനസ് 15 നും മൈനസ് 20 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












