Search
  • Follow NativePlanet
Share
» »തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? മെയ് 1 മുതൽ വിദേശ സഞ്ചാരികൾക്ക് ഈ കാർഡ് നിർബന്ധം..

തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? മെയ് 1 മുതൽ വിദേശ സഞ്ചാരികൾക്ക് ഈ കാർഡ് നിർബന്ധം..

വിദേശയാത്രകൾ ആഘോഷിക്കുന്നരുടെ ഇടയിൽ തരംഗമായി മാറിയ സ്ഥലമാണ് തായ്ലൻഡ്. കുറഞ്ഞ ചെലവില്‍ അടിപൊളി എന്നതാണ് സാധാരണക്കാരെ ഇവിടേക്ക് ആകർഷിക്കുന്നത്. പോക്കറ്റിന്‍റെ കനം ഒട്ടും കുറയാതെ പോയി വരുന്ന തായ്ലൻഡ് പാക്കേജുകൾ നല്കുന്ന ഏജന്‍സികളും നിരവധിയുണ്ട്. ബീച്ചുകൾ മുതൽ കടലും കാടും നൈറ്റ് ലൈഫും എല്ലാം ഉൾപ്പെടെ വൈവിധ്യങ്ങളാണ് ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

ഇപ്പോഴിതാ തായ്ലന്‍ലേക്ക് യാത്ര ചെയ്യുന്ന വിദേശികൾക്കായി പുതിയൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് അധികൃതർ. രാജ്യത്തിനകത്തേയ്ക്കുള്ള ഇമിഗ്രേഷന്‍ നടപടികൾ കൂടുതൽ സുരക്ഷിതവും സുഗമവും ആക്കുന്നതിന്‍റെ ഭാഗമായി എല്ലാ വിദേശ സന്ദർശകർക്കും തായ്‌ലൻഡ് നിർബന്ധിത ഡിജിറ്റൽ അറൈവൽ കാർഡ് നടപ്പിലാക്കും. 2025 മെയ് 1 മുതൽ തായ്ലൻഡിലേക്ക് വായു, കര, കടൽ എന്നിങ്ങനെ ഏതു മാർഗത്തിലൂടെയും വഴി രാജ്യത്തേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികൾക്ക് തായ്‌ലൻഡ് ഡിജിറ്റൽ അറൈവൽ കാർഡ് (TDAC) വേണം.

Thailand Introduces Mandatory Digital Arrival Card TDAC for Foreign Visitors from May 1

സഞ്ചാരികൾക്ക് മൊത്തത്തിൽ യാത്ര സുഖകരമാക്കുന്നതിനൊപ്പം പ്രവേശന നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുക, സുരക്ഷാ നടപടികൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളും പുതിയ മാറ്റത്തിനു പിന്നിലുണ്ട്. നിലവിൽ പേപ്പർ അധിഷ്ഠിത TM6 അറൈവൽ കാര്‍ഡാണ് ഇവിടെ എത്തുന്ന സഞ്ചാരികൾക്കുള്ളത്. മെയ് 1 മുതൽ തായ്ലൻഡിൽ എത്തുന്നവര്‍ പ്രവേശന നടപടികളുടെ ഭാഗമായി തായ്‌ലൻഡിൽ എത്തുന്നതിനുമുമ്പ്, യാത്രക്കാർ ഈ ഡിജിറ്റൽ ഫോം പൂരിപ്പിക്കണം. TDAC എന്ന ഓൺലൈൻ ഫോം യാത്രക്കാർക്ക് തായ് ഇമിഗ്രേഷൻ ബ്യൂറോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഈ ഫോമിൽ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങൾ, പാസ്‌പോർട്ട് വിശദാംശങ്ങൾ, യാത്രാ പരിപാടി, തായ്‌ലൻഡ് താമസ വിലാസം, ബേസിക് ഹെൽത്ത് ഡിക്ലറേഷൻ തുടങ്ങിയ ആവശ്യമായ വിവരങ്ങൾ ഇതിൽ നല്കണം. . ഈ ഡാറ്റ തായ്‌ലൻഡിന്റെ ബയോമെട്രിക് ഡാറ്റാബേസുമായി ബന്ധിപ്പിക്കുന്നതിലൂടെ, ഇമിഗ്രേഷൻ പോയിന്റുകളിൽ മെച്ചപ്പെട്ട സുരക്ഷാ പരിശോധനകളും സ്‌ക്രീനിംഗും സാധ്യമാകുമെന്ന് ടൈംസ് ട്രാവൽ റിപ്പോർട്ട് ചെയ്യുന്നു.

മികച്ചത് മൂന്ന് ദിവസം മുൻപ്

തായ്ലൻഡിൽ എത്തുന്നതിന് ഏറ്റവും കുറഞ്ഞത് മൂന്ന് ദിവസം മുൻപെങ്കിലും തായ് ഇമിഗ്രേഷൻ ബ്യൂറോയുടെ ഔദ്യോഗിക വെബ്‌സൈറ്റില് കയറി തായ്‌ലൻഡ് ഡിജിറ്റൽ അറൈവൽ ഫോം പൂരിപ്പിക്കണം. ഏതെങ്കിലും സാഹചര്യത്തിൽ പൂരിപ്പിച്ച് സമർപ്പിക്കാന് കഴിയാതെ പോയെങ്കിൽ അതിർത്തിയിൽ, ചെക്പോസ്റ്റുകളിൽ സഹായം ലഭിക്കുമെങ്കിലും കാലാമസം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ യാത്ര പുറപ്പെടുന്നതിനു മുൻപ് പൂരിപ്പിച്ച് സമർപ്പിക്കുന്നതാണ് മികച്ച തീരുമാനം.

ഇങ്ങനെ തായ്ലന്‍ഡിലേക്കുള്ള പ്രവേശന പ്രക്രിയ ലളിതമാക്കുന്നതിലൂടെ കൂടുതല്‍ സഞ്ചാരികൾ വിനോദ യാത്രകൾക്കായി തായ്ലൻഡ് തിരഞ്ഞെടുക്കുകയും ചെയ്യും.

ബാച്ച്ലർ ട്രിപ്പ് മുതൽ ഹണിമൂൺ യാത്രയും ഗ്രൂപ്പ് യാത്രകളുമെല്ലാം പോകുന്നവരെ തായ്ലൻഡ് ഒരേ മനസ്സോടെയാണ് സ്വകരിക്കുന്നത്. പോക്കറ്റ് കാലിയാക്കാതെയുള്ള ഷോപ്പിങ്, രാത്രി ജീവിതം, ബീച്ചുകൾ, രുചികരമായ ഭക്ഷണം എന്നിങ്ങനെ ഇവിടുത്തെ ചില കാര്യങ്ങൾ സഞ്ചാരികൾക്ക് ഒഴിവാക്കാൻ സാധിക്കില്ല. ഫുക്കറ്റ്, പതങ് ബീച്ച്, കമല ബീച്ച്, കാരൻ ബീച്ച്, കട്ട ബീച്ച് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ബീച്ചുകൾ. ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പട്ടായയും തായ്ലൻഡ് സന്ദർശിക്കുന്നവരുടെ കേന്ദ്രമാണ്. സ്ട്രീറ്റ് ഫൂഡിന്‍റെ വൈവിധ്യങ്ങൾ ആസ്വദിക്കാനായി വന്നാലും ഇവിടം മികച്ച തെരഞ്ഞെടുപ്പാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+