Search
  • Follow NativePlanet
Share
» »സംശയം വേണ്ട, പോക്കറ്റ് കീറിയിരിക്കും.. ബിസിനസ് യാത്രയ്ക്ക് ഏറ്റവും ചിലവേറിയ നഗരങ്ങൾ

സംശയം വേണ്ട, പോക്കറ്റ് കീറിയിരിക്കും.. ബിസിനസ് യാത്രയ്ക്ക് ഏറ്റവും ചിലവേറിയ നഗരങ്ങൾ

ചിലവേറിയ നഗരങ്ങളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. താമസത്തിനും യാത്രകൾക്കും ഭക്ഷണത്തിനുമെല്ലാം ഉയർന്ന തുകയ വേണ്ടി വരുന്ന നഗരങ്ങൾ. വെറുതെയൊന്ന് കണ്ടുവരാമെന്ന് തോന്നി പോയാലും സമ്പാദ്യം മുഴുനൻ കൊടുക്കേണ്ടി വരുന്ന തരത്തിലുള്ള ഇടങ്ങൾ. ഇപ്പോഴിതാ ബിസിനസ് ട്രിപ്പുകളിൽ ഏറ്റവും കൂടുതൽ പണം ചിലവാകുന്ന നഗരങ്ങളുടെ ഒരു പട്ടിക പുറത്തു വന്നിരിക്കുകയാണ്.

ഫോർ-സ്റ്റാർ ഹോട്ടലുകൾ, ഭക്ഷണം, ടാക്‌സികൾ, പാനീയങ്ങൾ, തുടങ്ങി ഒരു നഗരത്തിലെത്തിയാൽ ആവശ്യമായി വരുന്നതെല്ലാം കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. അന്താരാഷ്ട്ര കൺസൾട്ടിംഗ് സ്ഥാപനമായ ഇസിഎ ഇന്റർനാഷണൽ പുറത്തിറക്കിയ റിപ്പോർട്ടിൽ മുൻപത്തേപോലെ ഇത്തവണയും ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് ന്യൂ യോർക്ക് സിറ്റി തന്നെയാണ്. ഈ നഗരത്തിൽ ഒരു ദിവസം ചിലവഴിക്കുവാന്‍ $796 യുഎസ് ഡോളർ ആണ് വേണ്ടിവരികയെന്നാണ് സർവേ റിപ്പോർട്ട് പറയുന്നത്. 2022 ലെ റിപ്പോർട്ടാണ് ഇസിഎ പുറത്തു വിട്ടിരിക്കുന്നത്.

Worlds Most Expensive Cities For Business Trave

പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ആധിപത്യം യുണൈറ്റഡ് സ്റ്റേറ്റ്സിനു തന്നെയാണ്. വാഷിംഗ്ടൺ ഡിസിയും സാൻ ഫ്രാൻസിസ്കോയും യഥാക്രമം മൂന്നും അഞ്ചും സ്ഥാനത്തെത്തി. ബിസിനസ് ട്രിപ്പുകളിൽ ഏറ്റവും കൂടുതൽ പണം ചിലവാകുന്ന നഗരങ്ങളിൽ രണ്ടാം സ്ഥാനം സ്വിറ്റ്സർലൻഡിലെ ജെനീവയ്ക്കും നാലാം സ്ഥാനം സൂറിച്ചിനുമാണ്. ആറാം സ്ഥാനം ഇസ്രയേലിലെ ടെൽ അവീവും ആറാം സ്ഥാനം യുഎസിലെ ലോസ് ഏഞ്ചൽസും ഏഴാം സ്ഥാനം ലണ്ടനും ഒൻപതും പത്തും സ്ഥാനം യഥാക്രമം ആഫ്രിക്കയിലെ ലുവാണ്ടയും പാരീസും കരസ്ഥമാക്കി.

ഏഷ്യയിലെ കണക്കെടുത്താൽ ബിസിനസ്സ് യാത്രകൾക്ക് ഏറ്റവും ചെലവേറിയ നഗരം ഹോങ്കോങ്ങാണ്. രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് സിംഗപ്പൂരാണ്. ഒരു ദിവസത്തെ ശരാശരി ചെലവ് $520 ആണ്. ലോക നഗരങ്ങളുടെ കണക്കിൽ 19-ാം സ്ഥാനമാണ് ഹോങ്കോങ്ങിന്. രആഫ്രിക്കയിൽ നിന്ന് പത്താ സ്ഥാനത്ത് എത്തിയിരിക്കുന്ന ലുവാണ്ടയാണുള്ളത്. ടോക്കിയോ ആണെന്നും , തായ്‌പേയ്, ബീജിംഗ്, യോക്കോഹാമ, ഹ്‌സിഞ്ചു തുടങ്ങിയവയാണ് ഏഷ്യയിൽ നിന്നും പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു നഗരങ്ങൾ.

Worlds Most Expensive Cities For Business Trave

ഇസിഎ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും ചിലവേറിയ ബിസിനസ് ട്രിപ്പ് നഗരങ്ങളും ഒരു രാത്രിയിലെ ചിലവും

ന്യൂയോർക്ക് യുഎസ്എ- $ 796
ജനീവ സ്വിറ്റ്സർലൻഡ്- $ 700
വാഷിംഗ്ടൺ ഡിസി യുഎസ്എ - $ 658
സൂറിച്ച് - സ്വിറ്റ്സർലൻഡ് $ 641
സാൻ ഫ്രാൻസിസ്കോ യുഎസ്എ- $ 609
ടെൽ അവീവ് ഉസ്രായേൽ - $ 595
ലോസ് ഏഞ്ചൽസ് യുഎസ്എ - $ 584
ലണ്ടൻ യു കെ - $ 583
ലുവാണ്ട ആഫ്രിക്ക - $ 564
പാരീസ് യുകെ - $ 557

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+