മലയാളികളടക്കമുള്ള തീർത്ഥാടകർ എത്തിച്ചേരുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുമല തിരുപ്പതി ശ്രീ വെങ്കടേശ്വരക്ഷേത്രം. മഹാവിഷ്ണുവിന്‍റെ അവതാരമായി കാണുന്ന വെങ്കിടേശ്വരരനെ കാണാൻ ലക്ഷക്കണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും എത്തുന്നത്. അളവില്ലാതെ ഭഗവാൻ അനുഗ്രഹം വർഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടെ ഒരിക്കലെങ്കിലും വരാൻ ആഗ്രഹിക്കാത്ത വിശ്വാസികൾ കാണില്ല.
എന്നിരുന്നാലും, ഇവിടെ ദർശനം നടത്തുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് അല്പം ബുദ്ധിമുട്ടാണ്. ദർശനം നടത്താൻ മുൻകൂട്ടി ടിക്കറ്റുകൾ എടുത്തിട്ടുണ്ടെങ്കിൽ ഇവിടെയത്തി ദർശനം നടത്തി മടങ്ങാം. എന്നാൽ ദർശനത്തിന് ടിക്കറ്റ് ഇല്ലാതെ, ഇവിടെ എത്തി ടിക്കറ്റ് എടുത്ത് പോകാനാണെങ്കിൽ സമയം ഒത്തിരിയെടുക്കും. പ്രായമായവർക്കും വലിയ പ്ലാനിങ്ങില്ലാതെ വരുന്നവർക്കും ഇത് മൂലം വിചാരിച്ചതിലുമധികം സമയം ചെലവഴിക്കേണ്ടി വരാറുണ്ട്. സേവാ ദർശൻ എന്നറിയപ്പെടുന്ന ഇത് സൗജന്യമാണ്. വൈകുണ്ഡം കോംപ്ലക്സിലെ ക്യൂവാണ് സർവ്വ ദർശനത്തിനായുള്ളത്. തിരക്കുള്ള ദിവസങ്ങളാണെങ്കിൽ മണിക്കൂറുകൾ ദർശനത്തിനായുള്ള ക്യൂവിൽ നിൽക്കേണ്ടി വരും.

ഇപ്പോഴിതാ, തിരുപ്പതിയിലെത്തുന്ന വിശ്വാസികളുടെ ദർശനവും ക്ഷേത്രത്തിൽ ചെലവഴിക്കുന്ന സമയവും കൂടുതൽ എളുപ്പമാക്കുവാനായി വാട്സ്സ്ആപ്പ് വഴി ടിക്കറ്റ് ബുക്കിങ് നടത്താനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്. സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് എളുപ്പത്തിൽ തിരുമല ബാലാജി ദർശന ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവദിക്കുന്ന 'മന മിത്ര' സേവനം ആന്ധ്രാ പ്രദേശ് സർക്കാരാണ് അവതരിപ്പിച്ചിരിക്കുന്നത്.
തിരുമല തിരുപ്പതി ക്ഷേത്രം കൂടാതെ, ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളായ വിജയവാഡയിലെ ദുർഗ്ഗ മല്ലേശ്വര സ്വാമി, ശ്രീശൈലം, ശ്രീകാളഹസ്തി, സിംഹാചലം, അന്നവാരം, ദ്വാരക തിരുമല തുടങ്ങിയ ക്ഷേത്രങ്ങളിലെ ദർശനം ഉൾപ്പെടെയുള്ള സൗകര്യങ്ങളും വാട്സ് ആപ്പ് വഴി ബുക്ക് ചെയ്യാം. തീർത്ഥാടന അനുഭവം ലളിതമാക്കുന്നതിനും ക്ഷേത്ര കൗണ്ടറുകളിലെ നീണ്ട ക്യൂകൾ കുറയ്ക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.

വാട്ട്‌സ്ആപ്പ് വഴി തിരുമല ദർശന ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം?
വാട്ട്‌സ്ആപ്പ് വഴി തിരുമല ബാലാജി ദർശന ടിക്കറ്റുകൾ വളരെ എളുപ്പത്തിൽ ബുക്ക് ചെയ്യാം. ക്യൂ നിൽക്കാതെ, മറ്റാരെയും ആശ്രയിക്കാതെ ദർശനത്തിന് സ്ലോട്ട് ഉറപ്പാക്കാം എന്നതാണ് മെച്ചം. ഇതാ എങ്ങനെ മന മിത്ര വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് നോക്കാം,
നിങ്ങളുടെ ഫോമിൽ ഔദ്യോഗിക മന മിത്ര വാട്ട്‌സ്ആപ്പ് നമ്പർ ആയ 9552300009 സേവ് ചെയ്യുക
തുടർന്ന് വാട്ട്‌സ്ആപ്പിലെ ഈ നമ്പറിലേക്ക് 'Hi' എന്ന് സന്ദേശം അയയ്ക്കുക.
തുടർന്ന് നിങ്ങൾക്ക് കിട്ടുന്ന
ഓപ്ഷനുകളിൽ നിന്ന് 'ടെമ്പിൾ ബുക്കിംഗ് സർവീസസ്' എന്നത് തിരഞ്ഞെടുക്കുക.
ഇവിടെ നിങ്ങൾക്ക് ദർശന ടിക്കറ്റ് ലഭ്യതയെക്കുറിച്ചുള്ള വിശദാംശങ്ങൾ ചാറ്റ്ബോട്ട് വഴി കാണാം.
തിയതിയും സമയവും തിരഞ്ഞെടുത്ത്
നിർദ്ദേശിച്ച പ്രകാരം പണമടയ്ക്കൽ തുടരാം,
പണമടയ്ക്കൽ വിജയകരമായിക്കഴിഞ്ഞാൽ, നിങ്ങളുടെ ഇ-ടിക്കറ്റ് നിങ്ങളുടെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കും.
തടസ്സരഹിതമായ ക്ഷേത്ര പ്രവേശനത്തിനുള്ള ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്ത് സൂക്ഷിക്കുക.
അടുത്ത ഘട്ടത്തില്‍ ക്ഷേത്രിലെ താമസസൗകര്യ ബുക്കിങ്, ക്ഷേത്ര ട്രസ്റ്റിലേക്കുള്ള സംഭാവനകൾ, തുടങ്ങിയവയാണ് ഒരുങ്ങുന്നത്. ഇത് കൂടാതെ, ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങും 'മനമിത്ര'യിൽ ഉൾപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.
ജനുവരി 30 ന് ആരംഭിച്ച വാട്ട്‌സ്ആപ്പ് സേവനം വഴി ഏകദേശം 2.64 ലക്ഷം ഇടപാടുകൾ നടന്നതായി സർക്കാർ അറിയിച്ചു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












