Search
  • Follow NativePlanet
Share
» »ഊബര്‍ ആപ്പിൽ ഷിക്കാര ബുക്കിങ്, ദാൽ തടാകത്തിൽ ഷിക്കാര സവാരി ഇനി ഈസി, ജലഗതാഗത രംഗത്തേയ്ക്ക കടന്ന് കമ്പനി

ഊബര്‍ ആപ്പിൽ ഷിക്കാര ബുക്കിങ്, ദാൽ തടാകത്തിൽ ഷിക്കാര സവാരി ഇനി ഈസി, ജലഗതാഗത രംഗത്തേയ്ക്ക കടന്ന് കമ്പനി

കാശ്മീർ യാത്രകളിൽ ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണ് ദാൽ തടാകത്തിലെ ശിക്കാര എന്ന പ്രത്യേക ബോട്ടിലൂടെയുള്ള യാത്ര. പർവ്വത നിരകൾ അതിരു നിൽക്കുന്ന ദാൽ തടാകത്തിന്‍റെ ഭംഗി കാണാന്‍ സാധിക്കുന്നതും ഈ നാടിന്‍റ സംസ്കാരം അറിയുന്നതും ഈ ഒരു യാത്രയിലൂടെയാണ്. ശിക്കാരയിൽ എങ്ങനെ യാത്ര ചെയ്യും, എങ്ങനെ കിട്ടുമെന്നല്ലേ ആലോചിക്കുന്നത്? ഇതിനായി കയ്യിൽ ഫോണും അതിൽ ഊബറിന്‍റെ ആപ്പും മാത്രം മതി. ഇതാ ജലഗതാഗത രംഗത്തേയ്ക്ക് കൂടി സാന്നിധ്യം അറിയിച്ച് ആപ്പിൽ ശിക്കാര ബുക്കിങ് കൊണ്ടുവന്നിരിക്കുകയാണ് ഊബര്‍.

ഊബർ വഴി ശിക്കാര മുൻകൂർ ബുക്കിങ് നടത്തുവാനും ശിക്കാര യാത്ര ചെയ്യുവാനൂം സാധിക്കും. റിപ്പോർട്ടുകളനുസരിച്ച് പരിമിത കാലത്തേയ്ക്കായാണ് ഊബർ ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്. സന്ദർശകർക്ക് വിനോദ സഞ്ചാര സാധ്യതകൾ മെച്ചപ്പെടുത്തുവാനും ജമ്മു കശ്മീരിലെ ഷിക്കാര ഡ്രൈവർമാർക്ക് അടിസ്ഥാന സാമ്പത്തിക അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഊർ ശിക്കാര സർവീസ് ലക്ഷ്യമിടുന്നത്. ഊബറിന്‍റെ ഏഷ്യയിലെ ഇത്തരത്തിലുള്ള ആദ്യ സേവനം കൂടിയാണിത്.

Uber Shikara Booking Service on Dal Lake

സാങ്കേതികവിദ്യയും പാരമ്പര്യവും സമന്വയിപ്പിച്ച് യാത്രക്കാർക്ക് അവരുടെ ശിക്കാര സവാരിക്ക് തടസ്സമില്ലാത്ത അനുഭവം നൽകാനുള്ള എളിയ ശ്രമമാണ് ഊബർ ശിക്കാരയെന്ന് ഊബര്‍ ഇന്ത്യയും ദക്ഷിണേഷ്യ പ്രസിഡന്‍റ് പ്രഭ്ജീത് സിംഗ് പറഞ്ഞു. ഊബറിന്‍റെ ജലഗതാഗത സേവനം ഏഷ്യയിൽ തന്നെ ആദ്യമാണെന്ന് ഊബർ പത്രക്കുറിപ്പിൽ വിശദീകരിച്ചു.

ഇറ്റലിയിലെ വെനീസ് ഉൾപ്പെടെയുള്ള ചില യൂറോപ്യൻ രാജ്യങ്ങളിൽ ഊബർ വഴി ജലഗതാഗത ബുക്കിംഗ് നടത്താനാകും.കാശ്മീരിൽ നിലവിൽ ഏഴ് ഷിക്കാരകളാണ് ഊബറുമായി സഹകരിക്കുന്നത്. ഊബർ ഉപയോക്താക്കൾക്ക് സർക്കാർ നിശ്ചയിച്ച നിരക്കിൽ ശിക്കാര ബുക്ക് ചെയ്യാൻ കഴിയും. മാത്രമല്ല, കമ്പനി ശിക്കാര പങ്കാളികളിൽ നിന്ന് ഒരു ഫീസും ഈടാക്കുന്നില്ലെന്നും മുഴുവൻ തുകയും അവർക്ക് കൈമാറുമെന്നും ഊബർ വക്താവ് പറഞ്ഞു.

ദാൽ തടാകത്തിൽ ഏകദേശം 4,000 ഷിക്കാരകളുണ്ടെന്നും ഊബർ കൂടുതൽ ശിക്കാര പങ്കാളികളെ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ശിക്കാര ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ് വാലി മുഹമ്മദ് ഭട്ട് പറഞ്ഞു. ശിക്കാര ഓപ്പറേറ്റർമാരുടെ ബിസിനസ് വർധിപ്പിക്കുവാൻ ഊബർ ശിക്കാര സഹായിക്കുമെന്നും ബോട്ടുകളുടെ ബുക്കിംഗ് സുഗമമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ഊബർ ശിക്കാര ബുക്കിങ്

ഒരു മണിക്കൂർ ദൈര്‍ഘ്യമാണ് ഊബർ ശിക്കാര റൈഡിനുള്ളത്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഏതെങ്കിലും സമയത്ത് ഈ ഒരു മണിക്കൂര്‌ സ്ലോട്ട് ബുക്ക് ചെയ്യാം. മുൻകൂര്‌ ബുക്കിങ് ലഭ്യമാണ്. ഊബർ ഷിക്കാര റൈഡുകൾ 12 മണിക്കൂർ മുമ്പും 15 ദിവസം മുമ്പും വരെ ബുക്ക് ചെയ്യാം. ശിക്കാര ഘട്ട് നമ്പർ 16 ൽ നിന്ന് നിന്നാണ് ശിക്കാര വള്ളത്തിൽ കയറേണ്ടത്. പരമാവധി നാല് പേർക്ക് വരെയാണ് ഒന്നിൽ കയറാൻ അനുവാദമുള്ളത്.

വിനോദസഞ്ചാരികൾക്ക് പ്രയോജനം

വിലപേശൽ ഇല്ലാതാക്കാനും മുൻകൂട്ടി ബുക്കിങ് നടത്തി സമയം കളയാതെ ശിക്കാര യാത്ര ആസ്വദിക്കാം എന്നതുമാണ് വിനോദസഞ്ചാരികൾക്ക് ഊബർ ശിക്കാര നല്കുന്ന മെച്ചം. ശ്രീനഗറിൽ ഊബർ ക്യാബ്/ ടാക്സി സർവീസുകൾ നല്കുന്നു. അതിനൊപ്പം തന്നെ യാത്രക്കാർക്ക് ശിക്കാരയും ബുക്ക് ചെയ്യാം.ശിക്കാര ഓപ്പറേറ്റർമാർക്ക് ഉറപ്പായ വരുമാനം ലഭിക്കുമെന്നതിനാൽ കൂടുതൽ ഓപ്പറേറ്റര്‌മാർ ഇതിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാശ്മീരിൽ മഞ്ഞു വീഴ്ചയോട വിന്‍റർ ടൂറിസം സജീവമാകുകയാണ്. ഈ സമയത്ത് ഇവിടെ എത്തുന്ന സന്ദർശകർക്ക് തടസ്സങ്ങളൊന്നുമില്ലാതെ, യാത്ര ഉറപ്പാക്കാനും മഞ്ഞുകാലത്തെ ദാൽ തടാകം അനുഭവിക്കാനും ഊബർ ശിക്കാര സഹായിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: dal lake kashmir travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+