പേര് സൂചിപ്പിക്കും പോലെ ഷിര്‍ദിയിലെ സായിബാബയുടെ സ്മരണയില്‍ പണികഴിപ്പിച്ചിട്ടുള്ള ക്ഷേത്രമാണ് നോയ്ഡയിലെ സായിബാബ മന്ദിര്‍. എല്ലാ ദിവസവും വിശേഷിച്ച് ആഴ്ചാവസാനവും അസാധാരണമായ തിരക്കാണ് ഇവിടെ അനുഭവപ്പെടാറ്. സായിബാബയുടെ അനുഗ്രഹം ആരോഗ്യവും സമ്പത്തും നല്‍കുന്നതിനൊപ്പം മാറാരോഗങ്ങള്‍ ഭേദപ്പെടുത്തുകയും ചെയ്യും എന്നാണ് ഭക്തരുടെ വിശ്വാസം.
വെള്ള മാര്‍ബിളില്‍ പണിതുയര്‍ത്തിയിരിക്കുന്ന ഈ ക്ഷേത്രത്തോടനുബന്ധിച്ച് ഒരു ചാരിറ്റബിള്‍ ഡിസ്പെന്‍ സറിയും പ്രവര്‍ത്തിക്കുന്നുണ്ട്. വിദഗ്ധരായ ഡോക്ടര്‍മാര്‍ എല്ലാ ദിവസവും നൂറോളം രോഗികള്‍ക്ക് ഇവിടെ ചികിത്സ നല്‍കുന്നു. കുട്ടികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണവും നല്‍കുന്നുണ്ട്. സായിബാബ മന്ദിര്‍ സമിതിയാണ് ക്ഷേത്രത്തിന്‍റെ ഭരണം നടത്തുന്നത്. ഈ സമിതിയുടെ കീഴില്‍ വേറെയും സായി ക്ഷേത്രങ്ങള്‍ ഇന്ത്യയിലുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്.
ആത്മീയ കാര്യങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് നോയ്ഡയിലെത്തിയാല്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കാം.



Click it and Unblock the Notifications