നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നെവ്‌ഗാല്‍ ഖാദ് പാലംപൂരിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്. ബുണ്ട്‌ല പിളര്‍പ്പ് (ചാസം) എന്നും ഇവിടം അറിയപ്പെടുന്നു. 300 മീറ്റര്‍ വീതിയുള്ള നദിയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പിക്‌നിക്കിന് പുറമെ ധൗലാധര്‍ മലനിരകള്‍ ഉള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങളുടെ സൗന്ദര്യം ആസ്വദിക്കാനും ഇവിടം അനുയോജ്യമാണ്. മഴക്കാലത്ത് നെവ്‌ഗാല്‍ ഖാദിന്റെ സൗന്ദര്യം ഇരട്ടിയാകും. അതിനാല്‍ മഴക്കാലത്ത് ഇവിടെ ധാരാളം സന്ദര്‍ശകര്‍ എത്താറുണ്ട്.



Click it and Unblock the Notifications