കള്ളിമുള്‍ചെടികള്‍ക്ക് ഇത്ര സൗന്ദര്യമോ, പര്‍വാനയിലെ കാക്ക്റ്റസ് ഗാര്‍ഡന്‍ സന്ദര്‍ശിക്കുന്ന ആരും ചോദിക്കുന്ന ചോദ്യമാണിത്. പര്‍വാനോ യില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെ ഏഴ് കിലോമീറ്ററില്‍ പടര്‍ന്ന് കിടക്കുന്ന ഈ കള്ളിമുള്‍ തോട്ടത്തില്‍ വംശനാശം സംഭവിക്കുന്നതും അപൂര്‍വ ഇനങ്ങളുമടക്കം 3500ഓളം ഇനം കള്ളിമുള്‍ ചെടികളാണുള്ളത്. 1987ല്‍ ഡോ.ജെ.എസ് സര്‍ക്കാരിയ എന്നയാള്‍ സ്ഥാപിച്ച ഈതോട്ടം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കള്ളിമുള്‍ തോട്ട മാണെന്നാണ് സ്ഥാപകര്‍ അവകാശപ്പെടുന്നത്.
സഞ്ചാരികള്‍ക്ക് പുറമെ പഠനാവശ്യത്തിനും നിരവധി പേര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. അന്തരീക്ഷ താപനില നിയന്ത്രിക്കാനുള്ള സജ്ജീകരണങ്ങളോട് കൂടിയ മൂന്ന് ഹരിതവീടുകളും ഇവിടെയുണ്ട്.



Click it and Unblock the Notifications