Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പൂഞ്ച്

പൂഞ്ച് - ചരിത്രവും മിത്തും ഇഴചേരുമ്പോള്‍

27

മിനി കാശ്മീര്‍ എന്ന് വിളിപ്പേരുള്ള ഒരു ഉള്‍നാടന്‍ അതിര്‍ത്തി ജില്ലയാണ് പൂഞ്ച്. പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ട പൂഞ്ചിന്റെ മൂന്നുഭാഗത്തുംലൈന്‍ ഓഫ് കണ്‍ട്രോള്‍ ആണ് അതിരുകള്‍. നിരവധി വിദേശ രാജാക്കന്മാരും ഭരണാധികാരകളും പൂഞ്ച് ഭരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സ്ഥലത്തിന് ചരിത്രപരമായ പ്രാധാന്യവുമുണ്ട്. ആറാം നൂറ്റാണ്ടില്‍ ചൈനീസ് സഞ്ചാരിയായ ഹുയാന്‍ സാംഗ് പൂഞ്ചിലെത്തി.

കുതിരവ്യാപാരിയായിരുന്ന മിസ്റ്റര്‍ നാര്‍ 850 എ ഡിയില്‍ പൂഞ്ചിന്റെ സ്വയം പ്രഖ്യാപിത രാജാവായിരുന്നു. സുറാജ് ഉദ് ദീന്‍, മുഗള്‍ രാജാവായ ജഹാംഗീര്‍, റൂഹുള്ള സംഗു എന്നിങ്ങനെ പോകുന്നു പൂഞ്ച് ഭരിച്ചവരുടെ ലിസ്റ്റ്.

നിരവധി ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍ പൂഞ്ചിലുണ്ട്. വെള്ളച്ചാട്ടങ്ങള്‍, ചരിത്രസ്മാരകങ്ങള്‍, താഴ്വരകള്‍, കൊടുമുടികള്‍, കോട്ടകള്‍ തുടങ്ങിയവയാണ് ഇവിടത്തെ കാഴ്ചകള്‍. രാജാ റുസ്താന്‍ സിംഗാണ് 1713 ല്‍ പ്രശസ്തമായ പൂഞ്ച് കോട്ട സ്ഥാപിച്ചത്.

നൂറി ചാമ്പാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം, പൂഞ്ചില്‍നിന്നും 45 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ജഹാംഗീറിന്റെ ഭാര്യ നൂര്‍ജഹാന്‍ കുളിക്കാനെത്തിയിരുന്ന വെള്ളച്ചാട്ടവും ഇവിടെ പ്രസിദ്ധമാണ്.

പൂഞ്ചില്‍ നിന്നും 7 കിലോമീറ്റര്‍ അകലത്തായാണ് മതകേന്ദ്രമായ ഗുരുദ്വാര നംഗലി സാഹിബ്. താക്കൂര്‍ ഭായ് മേല സിംഗ് 1803 ലാണ് ഇത് നിര്‍മിച്ചത്. ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ വര്‍ഷം തോറും ഇവിടെയെത്തുന്നുണ്ട്. ബൈസഖി എന്ന സിഖ് ഫെസ്്‌ററിവലാണ് ിവിടത്തെ ആഘോഷം.

ശിവന് സമര്‍പ്പിച്ച സ്വാമി ബുധ അമര്‍നാഥ് ജി മന്ദിര്‍, ശ്രീ ദാശ്മണി അഖാറ മന്ദിര്‍, റാം മന്ദിര്‍, സൈറാത് ഛോട്ടെ ഷാ സാഹേബ്, സൈറാത് സെയ്ന്‍ മിരാന്‍ സാഹേബ് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാനപ്പെട്ട മറ്റ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍.

ഏഴ് തടാകങ്ങളുടെ താഴ്വര എന്നറിയപ്പെടുന്ന ഗിര്‍ഗണ്‍ ധോക്കാണ് പൂഞ്ചില്‍ കാണേണ്ട മറ്റൊരു ആകര്‍ഷണം. ബെറാംഗല, നന്ദി ശൂല്‍, സുരങ്കോട്ടെ, മന്ദി, ദേരാ ഗലി എന്നിങ്ങനെ പോകുന്നു പൂഞ്ചിലെ മറ്റ് കാഴ്ചകള്‍.

ജമ്മു എയര്‍പോര്‍ട്ടാണ് പൂഞ്ചിന് തൊട്ടടുത്തുള്ളത്. 234  കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ജമ്മു താവിയാണ് സമീപ റെയില്‍വേ സ്റ്റേഷന്‍. ജമ്മുവില്‍ നിന്നും മറ്റ് പ്രധാന നഗരങ്ങളില്‍ നിന്നും ഇവിടേക്ക് ബസ് സര്‍വ്വീസുകളുണ്ട്. വര്‍ഷം മുഴുവനും സഞ്ചരിക്കാന്‍ പറ്റിയ കാലാവസ്ഥയാണ് പൂഞ്ചിലേത്. ഒക്ടോബര്‍ - നവംബര്‍ മാസങ്ങളാണ് പൂഞ്ച് സന്ദര്‍ശനത്തിന് പറ്റിയ മാസങ്ങള്‍.

പൂഞ്ച് പ്രശസ്തമാക്കുന്നത്

പൂഞ്ച് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പൂഞ്ച്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പൂഞ്ച്

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗം ഇവിടെത്താന്‍ പ്രയാസമില്ല. സര്‍ക്കാര്‍, പ്രൈവറ്റ് വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട് ഇവിടേക്ക്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജമ്മു താവിയാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഇവിടേക്ക് ബസ്, ടാക്‌സി എന്നിവ വഴി എത്തിച്ചേരാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ജമ്മു എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 234 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ഇവിടെനിന്നും ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്ക് നിരവധി വിമാന സര്‍വ്വീസുകള്‍ ഉണ്ട്. വിമാനത്താവളത്തില്‍ നിന്നും ടാക്‌സിയില്‍ ഇവിടെയെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed