160 തരത്തില്‍പ്പെട്ട പാമ്പുകളാണ് ഈ പാര്‍ക്കിലുള്ളത്. കൂടാതെ മറ്റു പലതരം ഉരഗജീവികളുമുണ്ട്. 1986ലാണ് ഈ പാര്‍ക്ക് സ്ഥാപിച്ചത്. പുനെ-സതാര ഹൈവേയ്ക്കടുത്താണ് ഈ പാര്‍ക്ക്. ഒന്‍പത് അടി നീളമുള്ള രാജവെമ്പാലയാണ് പാര്‍ക്കിലെ താരം. നാഗദൈവങ്ങളുടെ ഉത്സവമായ നാഗപഞ്ചമി ഇവിടെ വലിയ പ്രാധാന്യത്തോടെ ആഘോഷിയ്ക്കാറുണ്ട്.
പാമ്പുകളെയും മറ്റ് ഉരഗങ്ങളെയും ഉപദ്രവിയ്ക്കരുതെന്ന സന്ദേശം ജനങ്ങളിലെത്തിയ്ക്കാന്‍ വേണ്ടിയാണ് നാഗപഞ്ചമി ആഘോഷിയ്ക്കുന്നത്. പാര്‍ക്കിന് സമീപത്തായി ഒരു മൃഗശാലയും പൂന്തോട്ടവുമുണ്ട്. എല്ലാദിവസം പാര്‍ക്ക് തുറന്നുപ്രവര്‍ത്തിയ്ക്കും, കാലത്ത് പത്തരമുതല്‍ വൈകീട്ട് ആറു മണിവരെയാണ് സന്ദര്‍ശനസമയം.



Click it and Unblock the Notifications