മുമ്പ് ചമ്പഝാര്‍ എന്നറിയപ്പെട്ടിരുന്ന ചമ്പാരണ്‍ രാജിമില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വൈഷ്‌ണവ മതത്തിന്റെ സ്ഥാപകനായ വല്ലാഭാചാര്യയുടെ ജന്മസ്ഥലമായ ചമ്പാരണ്‍ പ്രശസ്‌തമായ വൈഷ്‌ണവ പീഠങ്ങളില്‍ ഒന്നാണ്. ക്ഷേത്രത്തിന്റെ അകം നിര്‍മ്മിച്ചിരിക്കുന്നത് മാര്‍ബിളു കൊണ്ടാണ്.
ഈ സ്ഥലത്തിന്റെ ശാന്തമായ അന്തരീക്ഷം ഇത് കൂടുതല്‍ പ്രബലമാക്കുന്നുണ്ട്. ക്ഷേത്രത്തിന് പുറമെ നിരവധി വര്‍ണ തൂണുകളും കമാനങ്ങളും കാണാന്‍ കഴിയും. സന്ദര്‍ശകരെ ഇവ ഏറെ ആകര്‍ഷിക്കുന്നുണ്ട്. ക്ഷേത്രത്തിനകത്തെ നടുമുറ്റത്ത് വല്ലാഭാചാര്യയുടെ ജീവിത കഥ പറയുന്ന പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
വല്ലഭാചാര്യ മുനിയെ ആരാധിക്കുന്നതിനായി ഇവിടെയൊരു ക്ഷേത്രം പണികഴിപ്പിച്ചിട്ടുണ്ട്. ഈ ക്ഷേത്രം അറിയപ്പെടുന്നത് സുദാംപുരി എന്നാണ്. ശ്രാവണ മാസത്തില്‍ നിരവധി വിശ്വാസികള്‍ പ്രത്യേകിച്ച് ഗുജറാത്തികള്‍ ഈ ക്ഷേത്രത്തില്‍ എത്താറുണ്ട്.



Click it and Unblock the Notifications