Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാജ്നന്ദ് ഗാവ്‍ » ആകര്‍ഷണങ്ങള് » കൈറാഗഡ്

കൈറാഗഡ്, രാജ്നന്ദ് ഗാവ്‍

13

രാജ്നന്ദ് ഗാവ്‍ ജില്ലയുടെ ഭാഗമായ നഗരപാലികയാണ് കൈറാഗഡ്.  ദാന്തേശ്വരി മായി, വിശ്വേശര്‍ മഹാദേവ് ക്ഷേത്രങ്ങളാണ് ഇവിടെ കാണാനുള്ളത്. പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളും സ്കൂളുകളും ധാരാളമുള്ള ഇവിടേക്ക് രാജ്നന്ദ് ഗാവില്‍ നിന്ന് 40 കിലോമീറ്ററും തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 92 കിലോമീറ്ററുമാണ് ദൂരം.

റെയില്‍, റോഡ്  മാര്‍ഗങ്ങളിലൂടെ ഇവിടെയത്തൊം. ഇവിടെയുള്ള ഇന്ദിരാ പെര്‍ഫോമിംഗ് ആര്‍ട്സ് ആന്‍റ് മ്യൂസിക്ക് സര്‍വകലാശാല ( ഇന്ദിരാ സംഗീത് കലാ വിശ്വ വിദ്യാലയ) ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ സംഗീത സര്‍വകലാശാലയാണ്.

പ്രകൃതിസുന്ദരവും ശാന്തവുമായ സ്ഥലത്ത് പഠനത്തിനും സംഗീത സപര്യക്കും അനുയോജ്യമായ പശ്ചാത്തലത്തിലാണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്.  ബ്രിട്ടീഷ് ഭരണകാലത്ത് പ്രഭുക്കന്‍മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു ഇവിടം.

ഇവിടെ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള പാണ്ഡാദാഹ് ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള പട്ടണമാണ്. ഫലഭുയിഷ്ടമായ ഇവിടത്തെ മണ്ണില്‍ അരിയും കോട്ടണും ധാരാളമായി വിളയുന്നതാണ്.  ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ചൂടേറിയ കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടെ ബാക്കിയുള്ള സമയങ്ങളില്‍ സുഖകരമായ കാലാവസ്ഥയാണ്.    സംഗീത സര്‍വകലാശാല ഇരിക്കുന്ന സ്ഥലത്ത് നിന്ന് റായ്പൂരിലേക്ക് മൂന്നുമണിക്കൂറാണ് യാത്രാ ദൂരം. രാജ്നാഥ്ഗാവ്‍, ഡോണ്‍ഗര്‍ഗഡ്, ദുര്‍ഗ് എന്നിവയാണ് സമീപത്തെ റെയില്‍വേ സ്റ്റേഷനുകള്‍. 40,42, 52 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ഈ റെയില്‍വേ സ്റ്റേഷനുകളിലേക്കുള്ള ദൂരം.

ഡോണ്‍ഗര്‍ഗഡിലേക്കും ദുര്‍ഗിലേക്കും രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം എക്സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ ലഭ്യമാണ്. 265 കിലോമീറ്റര്‍ ദൂരെയുള്ള നാഗ്പൂരും 103 കിലോമീറ്റര്‍ ദൂരെയുള്ള റായ്പൂരുമാണ് അടുത്ത എയര്‍പോര്‍ട്ടുകള്‍.

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed