കല്ലില്‍ കൊത്തിയ ശിവ ക്ഷേത്രമാണ് പ്രമുഖ ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ ബിര്‍ക്കയിലെ പ്രധാന ആകര്‍ഷണം. പത്ത്, പതിനൊന്ന് നൂറ്റാണ്ടുകളില്‍ നാഗവംശി രാജാക്കന്‍മാരാണ് ക്ഷേത്രം നിര്‍മിച്ചതെന്നാണ് കരുതുന്നത്. ഗാന്ധി തെഹ്സീലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ പ്രകൃതി അനുഗ്രഹിച്ച സ്ഥലത്ത് മലനിരകള്‍ക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കിഴക്കുഭാഗത്തിന് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്.
നാശാവസ്ഥയിലാണെങ്കിലും ഗര്‍ഭഗൃഹത്തിനും മണ്ഡപത്തിനും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. മതിയായി മതില്‍കെട്ടി സംരക്ഷിച്ചിട്ടുള്ള ഗര്‍ഭഗൃഹത്തിനുള്ളിലെ യോനിപിതയിലാണ് ശിവലിംഗം സ്ഥാപിച്ചിട്ടുള്ളത്. നില്‍ക്കുന്ന രൂപത്തിലാണ് ഇവിടെ ശിവന്‍െറ പ്രതിഷ്ഠ. മനോഹരമായ അലങ്കരിച്ച പ്രവേശനകവാടമാണ് ക്ഷേത്രത്തിലൂള്ളത്. ഭൈരവ നന്ദിയുടെയുടെയും ഗണേശന്‍െറയും വിഗ്രഹങ്ങളും ഇവിടെ ഭക്തര്‍ ആരാധിക്കുന്നുണ്ട്. പുരാതന വാസ്തുശില്‍പവിദ്യയുടെ മികവ് പ്രതിഫലിപ്പഇക്കുന്നതാണ് ക്ഷേത്രത്തിന്‍െറ രൂപകല്‍പ്പന.



Click it and Unblock the Notifications