രാജസ്ഥാനിലെ പാലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ചെറുഗ്രാമത്തിലെ പ്രധാന ആകര്‍ഷണം പുരാതനമായ ജൈനക്ഷേത്രങ്ങളാണ്. ആരവല്ലി പര്‍വതത്തിന്‍െറ പടിഞ്ഞാറന്‍ നിരകളില്‍ ഉദയ്പൂരിനും ജോദ്പൂരിനും മധ്യെയാണ് രണക്പൂര്‍ സ്ഥിതി ചെയ്യുന്നത്. ജൈന മതസ്ഥര്‍ ഏറ്റവുമധികം പ്രാധാന്യം കല്‍പ്പിക്കുന്ന 15ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതുന്ന രണക്പൂര്‍ ജൈന ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.
മറ്റു ആകര്‍ഷണങ്ങള്‍
സൂര്യക്ഷേത്രമാണ് മറ്റൊരു ആകര്‍ഷണം. രഥം തെളിച്ചുവരുന്ന സൂര്യദേവനാണ് ഇവിടത്തെ പ്രതിഷ്ഠ. സുര്യനാരായണ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ സ്ഥലം ഇവിടെയത്തെുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ഇവിടെയത്തെുന്ന സന്ദര്‍ശകര്‍ ജൈന മതസ്ഥരുടെ പ്രഥാന തീര്‍ഥാടന കേന്ദ്രമായ സാദ്രിയും സന്ദര്‍ശിക്കാറുണ്ട്. മുച്ചല്‍ മഹാവീര്‍ ക്ഷേത്രമാണ് മറ്റൊരു ആകര്‍ഷണം.
കുംഭല്‍ഗര്‍ വന്യജീവി സങ്കേതത്തിന് അകത്തുള്ള ഗനേറോ ഗ്രാമത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തുന്ന ഈ ശിവക്ഷേത്രത്തിന്‍െറ ആകര്‍ഷണം ഇവിടത്തെ പ്രതിഷ്ഠക്ക് മീശയുണ്ട് എന്നതാണ്. ജൈനരുടേതക്കം 11 ക്ഷേത്രങ്ങളാണ് ഈ പ്രദേശത്തുള്ളത്. ഇവിടെയുള്ള ഗജാനന്ദ് ക്ഷേത്രവും സുപ്രസിദ്ധമാണ്.
രണക്പൂറിന് ആറ് കിലോമീറ്റര്‍ ദൂരെയുള്ള നര്‍ലായ് ഗ്രാമവും ജൈന,ഹിന്ദുക്ഷേത്രങ്ങള്‍ കൊണ്ട് പ്രസിദ്ധമാണ്. സമുദ്രനിരപ്പില്‍ 1100 മീറ്റര്‍ ഉയരമുള്ള കുംഭല്‍ഗറിലെ മേവാര്‍കോട്ടയും പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാണ്. മ്യൂസിയമാക്കി രൂപാന്തരപ്പെടുത്തിയിട്ടുള്ള ഈ കോട്ടയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്.



Click it and Unblock the Notifications