ഹിമാചല്‍പ്രദേശിലെ ഷിംല ജില്ലയിലെ സോളനില്‍ നിന്ന് 5.3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സലോഗ്ര എന്ന പ്രമുഖ വിനോദസഞ്ചാരകേന്ദ്രത്തിലത്തൊം. ടോപ്കി ബെര്‍ച്ച്, മഹി, ബസാല്‍, മഹീഷ്വര്‍, എന്നീ മനോഹരഗ്രാമങ്ങള്‍ സലോഗ്രയെ ആകര്‍ഷകമാക്കുന്നു. കുണ്ടാഘട്ട്, സോളന്‍, ദറംപൂര്‍, കുനിഹാര്‍ എന്നിവയാണ് സമീപനഗരങ്ങള്‍.
വശ്യമനോഹരമായ കാഴ്ചകള്‍ കൊണ്ട് അതിശയിയിപ്പിക്കുന്ന ക്രോല്‍ കാ ടിബ്ബ പര്‍വതം സലോഗ്രയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. പൈന്‍ മരങ്ങള്‍ തീര്‍ക്കുന്ന ഹരിതഭംഗിയും ദേവദാരുക്കാടുകളും കാഴ്ച്ചക്കാരെ പുരാതനമായ പ്രകൃതി സൗന്ദര്യത്തിന്‍െറ വശ്യത അനുഭവിപ്പിക്കുന്നതാണ്. മഞ്ഞുമൂടിയ ചരിവുകളിലൂടെയുള്ള ട്രക്കിങ് സലോഗ്രയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ബരോഗ് ഡ്രോവ്സില്‍ സ്ഥിതി ചെയ്യുന്ന സംഹാരമൂര്‍ത്തീ ദേവനായ ശിവന്‍െറ അമ്പലത്തിലേക്കും നിരവധി സഞ്ചാരികളത്തൊറുണ്ട്. സുപ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ ഷിംലയിലേക്ക് സലോഗ്രയില്‍ നിന്ന് 41 കിലോമീറ്റര്‍ മാത്രമാണ് ദൂരം. സലോഗ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കൊല്‍കയിലത്തെിയാല്‍ സംസ്ഥാനത്തെ മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും എളുപ്പമത്തൊം.
എയര്‍ , ട്രയിന്‍, ബസ് മാര്‍ഗങ്ങളിലൂടെയെല്ലാം സലോഗ്രയിലത്തൊം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇവിടെ സന്ദര്‍ശിക്കാനത്തെുന്നതാണ് ഉചിതം. എന്നിരുന്നാലും കനത്ത മഞ്ഞിനെ അവഗണിച്ചു പോലും ശൈത്യകാലത്ത് ഇവിടെ സഞ്ചാരികളത്തൊറുണ്ട്. ഇക്കാലയളവിലെ കാലാവസ്ഥ ട്രെക്കിങ്ങിന് അനുയോജ്യമായതിനാലാണിത്.



Click it and Unblock the Notifications