മധ്യപ്രദേശിലെ സാഞ്ചിയിലെ ഏറ്റവും പ്രശസ്തമായ കാഴ്ചകളില്‍ ഒന്നാണ് സാഞ്ചി സ്തൂപം. ഭോപ്പാലില്‍ നിന്നും 46 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മൂന്ന് സ്തൂപങ്ങള്‍ ഇവിടെയുണ്ട്. മൂന്നാം നൂറ്റാണ്ടിലാണ് സാഞ്ചിയിലെ ഒരു സ്തൂപം പണിതീര്‍ത്തത്. 16.4 മീറ്റര്‍ നീളമുണ്ട് ഇതിന്.
രണ്ടാമത്തെ സ്തൂപം രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്. ഈ മൂന്ന് സ്തൂപങ്ങളും യുനെസ്‌കോയുടെ ലോക പൈത്യക സ്മാരകങ്ങളില്‍പ്പെടുന്നു. ഗൈഡുകളും ഫോട്ടോഗ്രാഫര്‍മാരും ഇവിടെ ലഭ്യമാണ്. സാഞ്ചിയിലെ നിശ്ചയമായും കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് സാഞ്ചി സ്തൂപം.



Click it and Unblock the Notifications