Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ശിവഗംഗെ

ശിവഗംഗെ: മലമുകളിലെ ശിവക്ഷേത്രം

15

ഒറ്റദിവസത്തെ ട്രക്കിംഗാഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ് ശിവഗംഗെ. ബാംഗ്ലൂരില്‍ നിന്നും ഏകദേശം 60 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. അതുകൊണ്ടുതന്നെ ഒരു ദിവസത്തെ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് സംശയമേതുമില്ലാതെ തിരഞ്ഞെടുക്കാം ശിവഗംഗെ. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഒരു ചെറിയ കുന്നാണ് ശിവഗംഗെ. മലമുകളിലെ ശിവക്ഷേത്രത്തില്‍നിന്നാണ് ഈ സ്ഥലത്തിന് ശിവഗംഗെ എന്ന പേര് വീണത്. ഗണപതിയുടെ കൊമ്പിന്റെ ഭാഗമെന്ന് പ്രദേശവാസികള്‍ വിശ്വസിക്കുന്ന പര്‍വ്വതശിഖരം ശിവഗംഗെയുടെ പ്രകൃതിഭംഗിക്ക് ചാരുതയേറ്റുന്നു. മലമുകളിലെ ശിവക്ഷേത്രം കാരണമാവാം ചിലരെങ്കിലും ശിവഗംഗെയെ ദക്ഷിണകാശി എന്ന് വിളിക്കുന്നത്.

തീര്‍ത്ഥാടകര്‍ക്കായി ഒരിടം

പുരാതനമായ ഗംഗാധരേശ്വര ക്ഷേത്രമാണ് ശിവഗംഗെയിലെ ഏറ്റവും ആകര്‍ഷകമായ കാഴ്ച. ബാംഗ്ലൂരിലെ ഗവി ഗംഗാധരേശ്വര ക്ഷേത്രത്തിലേക്ക് ഇവിടെ നിന്നും രഹസ്യ ഭൂഗര്‍ഭപാതയുണ്ടെന്ന് കരുതപ്പെടുന്നു. എന്നിരുന്നാലും ഇത് ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഭൂമിക്കടിയില്‍ നിന്നും വെള്ളം കുതിച്ചുവരുന്ന പാതാളഗംഗയാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. സാഹസികത ഇഷ്ടപ്പെടുന്ന യാത്രികര്‍ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്തതാണ് ശിവഗംഗെയിലെ കൂറ്റന്‍ പാറക്കെട്ടുകളും റോക്ക് ക്ലൈംബിഗും.

എട്ടുകിലോമീറ്റര്‍ ദൂരത്തുള്ള ദാബാസ് പേട്ടാണ് ശിവഗംഗെയ്ക്ക് സമീപ ടൗണ്‍. ബാംഗ്ലൂര്‍ നിന്നും ശിവഗംഗെയിലേക്ക് വരുന്നവര്‍ തുംകൂറിലിറങ്ങി ദാബാസ് പേട്ടിലേക്ക് ബസ് പിടിക്കണം. ദാബാസ് പേട്ടില്‍ നിന്നും ശിവഗംഗെയിലേക്ക് നിരവധി സ്വകാര്യവാഹനങ്ങള്‍ ലഭ്യമാണ്.

ശിവഗംഗെ പ്രശസ്തമാക്കുന്നത്

ശിവഗംഗെ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ശിവഗംഗെ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ശിവഗംഗെ

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും ഇവിടേക്ക് തുടര്‍ച്ചയായി ബസ്സ് സര്‍വ്വീസുകളുണ്ട്. കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ദാബാസ് പേട്ടാണ് ശിവഗംഗെയ്ക്ക് സമീപത്തെ റെയില്‍വേ സ്റ്റേഷന്‍. എട്ടുകിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ബാംഗ്ലൂര്‍ നഗരത്തിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഏതിലെങ്കിലും ഇറങ്ങിയാലും ഇവിടേക്കെത്തുന്നതിന് പ്രയാസമില്ല. ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സൗകര്യമുണ്ട്. ദാബാസ് പേട്ടില്‍നിന്നും ശിവഗംഗെയിലേക്ക് ടാക്‌സിയോ കാബ്‌സോ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    റോഡ്, റെയില്‍ മാര്‍ഗവും അകലെയുള്ള സ്ഥലങ്ങളില്‍ നിന്നാണെങ്കില്‍ വിമാനമാര്‍ഗവും ഇവിടെയെത്താം. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് നന്ദിഹില്‍സിന് തൊട്ടടുത്തുള്ളത്. അന്താരാഷ്ട്ര, ഡൊമസ്റ്റിക് വിമനസൗകര്യങ്ങളുണ്ട് ബാംഗ്ലൂരില്‍. ഇവിടേയ്ക്ക് 60 കിലോമീറ്റര്‍ ദൂരം മാത്രമേ ബാംഗ്ലൂരില്‍നിന്നുള്ളൂ.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon