Search
  • Follow NativePlanet
Share

ഒഴിവുകാലം അടിച്ചുപൊളിക്കാന്‍ ഷോജ

11

ഹിമാചല്‍പ്രദേശിലെ സെറാജ്‌ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന സുന്ദരമായ പ്രദേശമാണ്‌ ഷോജ. സമുദ്രനിരപ്പില്‍ നിന്ന്‌ 2368 മീറ്റര്‍ ഉയരത്തില്‍ കാണപ്പെടുന്ന ഷോജ, ജലോരി ചുരത്തില്‍ നിന്ന്‌ അഞ്ച്‌ കിലോമീറ്റര്‍ അകലെയാണ്‌. മഞ്ഞുമൂടിയ ഹിമാലയത്തിന്റെ മനോഹാരിത ആസ്വദിക്കാനുള്ള അവസരമാണ്‌ ഷോജ സഞ്ചാരികള്‍ക്ക്‌ നല്‍കുന്നത്‌.

സെരോല്‍സാര്‍ തടാകം, രഘുപൂര്‍ കോട്ട, വെള്ളച്ചാട്ടം, തീര്‍ത്ഥന്‍ താഴ്‌വര എന്നിവ ഷോജയിലെ ഏതാനും ചില പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്‌. ഷോജയെ സിംലയും മറ്റു സമീപ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന മെറ്റല്‍ റോഡിന്റെ പേരില്‍ ജലോരി ചുരം പ്രശസ്‌തമാണ്‌.

ജലോരി ചുരത്തില്‍ നിന്ന്‌ ഏതാണ്ട്‌ അഞ്ച്‌ കിലോമീറ്റര്‍ അകലെയാണ്‌ സെരോല്‍സാര്‍ തടാകം സ്ഥിതി ചെയ്യുന്നത്‌. ഈ പ്രദേശത്ത്‌ ആരാധിക്കപ്പെടുന്ന ബുധി നാഗിന്‍ ദേവിയുടെ ഒരു ക്ഷേത്രം ഇവിടെയുണ്ട്‌. നൂറു പുത്രന്മാരുടെ മാതാവായ ബുധി നാഗിന്‍ ദേവിയാണ്‌ ഈ പ്രദേശത്തിന്റെ സംരക്ഷകയെന്ന്‌ വിശ്വസിക്കപ്പെടുന്നു.

സഞ്ചാരികള്‍ക്ക്‌ ഒരിക്കലും ഒഴിവാക്കാനാവാത്ത കാഴ്‌ചയാണ്‌ വാട്ടര്‍ഫാള്‍ പോയിന്റ്‌. പ്രകൃതിയുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന വാട്ടര്‍ഫാള്‍ പോയിന്റിന്റെ മനോഹാരിത അവാച്യമാണ്‌. ഷോജയില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിലേക്ക്‌ പ്രഭാതസവാരിക്ക്‌ ധാരാളം ആളുകള്‍ എത്തുന്നുണ്ട്‌. ഇവിടുത്തെ വെള്ളത്തിന്‌ തണുപ്പും മധുരവുമുള്ളതായി പറയപ്പെടുന്നു.

വിമാനമാര്‍ഗ്ഗമോ റെയില്‍മാര്‍ഗ്ഗമോ റോഡ്‌ മാര്‍ഗ്ഗമോ സഞ്ചാരികള്‍ക്ക്‌ ഷോജയില്‍ എത്താന്‍ കഴിയും. കുളു മണാലി എയര്‍പോര്‍ട്ട്‌ എന്ന പേരില്‍ പ്രശസ്‌തമായ ഭുണ്ടാര്‍ വിമാനത്താവളമാണ്‌ ഷോജയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്‌. ഷോജയില്‍ നിന്ന്‌ 80 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തില്‍ നിന്ന്‌ ന്യൂഡല്‍ഹി, സിംല തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ ഇന്ത്യന്‍ നഗരങ്ങളിലേക്കും വിമാന സര്‍വ്വീസുകളുണ്ട്‌. ഷോജയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്‌റ്റേഷനാണ്‌ ജോഗിന്ദര്‍ നഗര്‍ റെയില്‍വെ സ്‌റ്റേഷന്‍. ഷോജയില്‍ നിന്ന്‌ റെയില്‍വെ സ്‌റ്റേഷനിലേക്കുള്ള ദൂരം 164 കിലോമീറ്ററാണ്‌. കുളുവില്‍ നിന്ന്‌ എപ്പോഴും ഷോജയിലേക്ക്‌ ബസുകളുണ്ട്‌.

വര്‍ഷം മുഴുവന്‍ സൗമ്യമായ കാലാവസ്ഥയാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌്‌്‌. എന്നിരുന്നാലും വേനല്‍ക്കാലമാണ്‌ ഷോജ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.

ഷോജ പ്രശസ്തമാക്കുന്നത്

ഷോജ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഷോജ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഷോജ

  • റോഡ് മാര്‍ഗം
    കുളുവില്‍ നിന്ന്‌ ഷോജയിലേക്ക്‌ എപ്പോഴും ബസ്‌ സര്‍വ്വീസുണ്ട്‌. ഹിമാചല്‍പ്രദേശ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്റെ (എച്ച്‌ പി ടി സി) ബസുകള്‍ കുളുവില്‍ നിന്ന്‌ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും സര്‍വ്വീസ്‌ നടത്തുണ്ട്‌. സിംല, പത്താന്‍കോട്ട്‌, ചണ്ഡീഗഢ്‌, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന്‌ സര്‍വ്വീസ്‌ നടത്തുന്ന എച്ച്‌ പി ടി സിയുടെ ഡീലക്‌സ്‌ ബസുകളും യാത്രക്കാര്‍ക്ക്‌ പ്രയോജനപ്പെടുത്താവുന്നതാണ്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജോഗീന്ദര്‍ നഗര്‍ റെയില്‍വെ സ്‌റ്റേഷനാണ്‌ ഷോജയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്‌റ്റേഷന്‍. 164 കിലോമീറ്ററാണ്‌ ഇവിടെ നിന്ന്‌ റെയില്‍വെ സ്‌റ്റേഷനിലേക്കുള്ള ദൂരം. ചണ്ഡീഗഢ്‌ വഴി ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളുമായി ഈ റെയില്‍വെ സ്റ്റേഷന്‍ ബന്ധിപ്പിച്ചിട്ടുണ്ട്‌. റെയില്‍വെ സ്റ്റേഷന്‌ പുറത്തു നിന്ന്‌ ഷോജയിലേക്ക്‌ ബസുകള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഷോജയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം കുളു മണാലി എയര്‍പോര്‍ട്ടാണ്‌. ഇത്‌ ഭുണ്ടാര്‍ എയര്‍പോര്‍ട്ടെന്നും അറിയപ്പെടുന്നു. ഷോജയില്‍ നിന്ന്‌ 80 കിലോമീറ്റര്‍ അകലെയാണ്‌ എയര്‍പോര്‍ട്ട്‌ സ്ഥിതി ചെയ്യുന്നത്‌. ധരംശാല, പത്താന്‍കോട്ട്‌, സിംല, ചണ്ഡീഗഢ്‌, ന്യൂഡല്‍ഹി തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന്‌ വിമാന സര്‍വ്വീസുകളുണ്ട്‌. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നടത്തുന്ന ഏറ്റവും അടുത്തുള്ള വിമാനത്താവളം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ്‌. വിദേശ സഞ്ചാരികള്‍ക്ക്‌ ഈ വിമാനത്താവളം പ്രയോജനപ്പെടുത്താവുന്നതാണ്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu