പുരാവസ്തു ഘനനങ്ങള്‍, സിര്‍സ

ഹോം » സ്ഥലങ്ങൾ » സിര്‍സ » ആകര്‍ഷണങ്ങള് » പുരാവസ്തു ഘനനങ്ങള്‍

ഗഗ്ഗാര്‍ താഴ്വരയുടെ ചരിത്രപരമായും, സാസ്കാരികമായും പ്രാധാന്യമുള്ള പ്രദേശമാണ് സിര്‍സ. ഗഗ്ഗാര്‍ നദിയുടെ സമീപത്തായി 54 സ്ഥലങ്ങളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പര്യവേഷണങ്ങള്‍ നടത്തി. 1967-68 വര്‍ഷങ്ങളിലായിരുന്നു ഇത്. ഇവിടെ നിന്ന് കണ്ടെടുക്കപ്പെട്ട ചായം പൂശിയ പാത്രങ്ങള്‍, തളികകള്‍ എന്നിവയുടെ രൂപവും, നിറവും രംഗ് മഹല്‍ സംസ്കാരവുമായി സമാനമായതാണ്.

മൂന്ന് പ്രധാന സ്ഥലങ്ങളാണ് ഇവിടെ നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെടുത്തത്.

ആര്‍നിയന്‍ വാലി - പത്തടി ഉയരത്തില്‍ നാല് ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ഈ പ്രദേശം സിര്‍സയില്‍ നിന്ന് എട്ട് കീലോമീറ്റര്‍ അകലെ സിര്‍സ - ബദ്ര റോഡിലാണ്. പുരാതന കാലഘട്ടത്തിലെയും, മധ്യകാലഘട്ടത്തിലെയും കളിമണ്‍ പാത്രങ്ങളുടെ കഷ്ണങ്ങള്‍ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

സിക്കന്ദര്‍പൂര്‍ - സിര്‍സയില്‍ നിന്ന് 12 കിലോമീറ്ററകലെ ഒരു മൈല്‍ അകലത്തിലായുള്ള രണ്ട് കുന്നുകളാണിവ. കട്ടിയുള്ള ശിലാപാളികളും, ഇന്ദ്രന്‍റെ പ്രതിമയും, ശിവന്‍റെ ഏകമുഖ ലിംഗവും ഇവിടെ നിന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ട്. മധ്യകാലഘട്ടത്തിലെ ഒരു ക്ഷേത്രത്തിന്‍റെ ശേഷിപ്പുകളും, കളിമണ്‍പാത്രങ്ങളും  ഇവിടെ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇവ രംഗ് മഹല്‍ കാലത്തേതാണ് എന്ന് അനുമാനിക്കപ്പെടുന്നു.

സുചന്‍ - സിര്‍സയില്‍ നിന്ന് 16 കിലോമീറ്റര്‍ കിഴക്കോട്ട് മാറിയുളള ഒരു കുന്നാണിത്. മധ്യകാലഘട്ടത്തിന്‍റെ ആരംഭത്തിലെ കളിമണ്‍പാത്ര കഷ്ണങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.

 

Please Wait while comments are loading...