ജ്ഞാനി ബാബ ബിഹാരിയുടെ സമാധി, സിര്‍സ

ഹോം » സ്ഥലങ്ങൾ » സിര്‍സ » ആകര്‍ഷണങ്ങള് » ജ്ഞാനി ബാബ ബിഹാരിയുടെ സമാധി

വിശുദ്ധരെയും, യോഗികളെയും അടക്കം ചെയ്യുന്ന സമാധികള്‍ സാധാരണ ചതുരാകൃതിയിലോ, വൃത്താകൃതിയിലോ നിര്‍മ്മിക്കപ്പെട്ടവയാണ്. കല്ലുകൊണ്ടും, ഇഷ്ടികകൊണ്ടും നിര്‍മ്മിക്കുന്ന ഇവയില്‍ ശവദാഹത്തിന് ശേഷമുള്ള ചാരവും സൂക്ഷിച്ചിരിക്കും. അവരുടെ ജീവിതവും, പ്രവര്‍ത്തനങ്ങളും പ്രതിപാദിക്കുന്ന ലിഖിതങ്ങളും, ചിത്രങ്ങളും അവിടെയുണ്ടാകും.

അത്തരത്തിലൊന്നാണ് സിര്‍സയുടെ പടിഞ്ഞാറ് ഭാഗത്തായി റാണിയ റോഡിലുള്ള ബാബാ ബിഹാരിയുടെ സമാധി. പ്രധാന നഗരത്തോട് ചേര്‍ന്നാണ് ഈ സമാധി സ്ഥലം. മനോഹരമായ ഒരു ഉദ്യാനവും, ഒരു ക്ഷേത്രവും സമാധിക്കരികിലായുണ്ട്.

ഇവിടെ വച്ച് എല്ലാ വര്‍ഷവും ജനുവരി ആദ്യം ഒരു സൗജന്യ ഭക്ഷ്യമേള നടത്തിവരുന്നു. ഇതിനൊപ്പം സംഗീത പരിപാടികളും, നൃത്തങ്ങളും, കായികവിനോദങ്ങളും, നാടകാവതരണവും, പദ്യോച്ചാരണവും, വില്പന മേളകളും തുടങ്ങി പല പരിപാടികളും ഉണ്ടാവും. തദ്ദേശീയമായ ഭക്ഷണവിഭവങ്ങളും ഇവിടെ ലഭ്യമാകും. അവയ്ക്കെല്ലാമുപരി പ്രാര്‍ത്ഥനായോഗങ്ങളും നടക്കുന്നു. എല്ലാ പ്രായക്കാരെയും ആകര്‍ഷിക്കുന്ന ഈ മേളയില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. 

 

Please Wait while comments are loading...