ദേര ബാബ സര്‍സായി നാഥ്, സിര്‍സ

ഹോം » സ്ഥലങ്ങൾ » സിര്‍സ » ആകര്‍ഷണങ്ങള് » ദേര ബാബ സര്‍സായി നാഥ്

നാഥ് വിഭാഗം ശിവനെ ആരാധിക്കുന്നവരാണ്. ഇവര്‍ കുടിയേറിയ സ്ഥലങ്ങളിലെല്ലാം ദേരകളും, ക്ഷേത്രങ്ങളും പണികഴിപ്പിച്ചു. അത്തരത്തില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഒന്നാണ് സിര്‍സയിലെ ഹിസാര്‍ ഗേറ്റ്. നാഥ് വിഭാഗത്തിലെ ഒരു ഗുരുവായ സര്‍സായ് നാഥാണ് ഇത് നിര്‍മ്മിച്ചത്. അദ്ദേഹം അനുയായികള്‍ക്കൊപ്പം ഇവിടെ പ്രാര്‍ത്ഥനകളും, ചടങ്ങുകളും, ധ്യാനവും നടത്തിയിരുന്നു.

സിര്‍സയില്‍ നിന്ന് കണ്ടെടുത്ത ഭോജ ലിഖിതം അനുസരിച്ച് പശുപതി വിഭാഗത്തിലെ നീലകണ്ഠ എന്ന യോഗി ഇഷ്ടികയും, കല്ലും ഉപയോഗിച്ച് ഇവിടെ ഒരു ശിവക്ഷേത്രം പണിതിരുന്നു. ഇത് 8-9 നൂറ്റാണ്ടുകളിലായിരുന്നെന്ന് കരുതപ്പെടുന്നു. സ്വര്‍ണ്ണനിര്‍മ്മിതമായ ഒരു പിരി ഈ ക്ഷേത്രത്തിന്‍റെ മേല്‍ക്കൂരയിലുണ്ടായിരുന്നു. എന്നാല്‍ പില്ക്കാലത്ത്  അവശേഷിപ്പുകളൊന്നും ഇല്ലാതിരുന്ന ഈ ക്ഷേത്രത്തിന്‍റെ സ്ഥാനത്താണ് ബാബാ സര്‍സായ് നാഥ് നിര്‍മ്മിച്ചത്.

തന്‍റെ രോഗിയായ പുത്രന്‍റെ രോഗമുക്തിക്ക് വേണ്ടി മുഗള്‍ ഭരണാധികാരിയായ ഷാജഹാന്‍ ഇവിടം സന്ദര്‍ശിച്ചുവെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിനുള്ള സ്ഥലം നല്കിയതും, താഴികക്കുടം നിര്‍മ്മിച്ചതും ഇദ്ദേഹത്തിന്‍റെ വകയായാണ്. ഷാജഹാന്‍റെ സന്ദര്‍ശനം സ്ഥിരീകരിക്കുന്ന അറബി ഭാഷയിലുള്ള ഒരു രേഖ ഇവിടെയുണ്ട്. മാതാ ദുര്‍ഗയുടെ ഒരു ക്ഷേത്രവും ഇതിന് സമീപത്തായുണ്ട്.

 

Please Wait while comments are loading...