സോനിപത് ജില്ലയുടെ ആസ്ഥാനമാണ് സോനിപത് നഗരം. രാജ്യതലസ്ഥാനത്തില്‍ പെടുന്ന ഈ പ്രദേശം ഡല്‍ഹിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ്. സോനിപതിന്‍റെ കിഴക്ക് ഭാഗത്തുകൂടിയാണ് യമുന നദി ഒഴുകുന്നത്. മഹാഭാരത കാലഘട്ടത്തില്‍ പാണ്ഡവ സഹോദരന്മാരാണ് സ്വര്‍ണ്ണപ്രസ്ഥ എന്ന പേരില്‍ ഈ നഗരം സ്ഥാപിച്ചതെന്നാണ് വിശ്വാസം.
പുരാണമനുസരിച്ച് പാണ്ഡവരില്‍ മൂത്തവനായ യുധിഷ്ഠിരന്‍ സമാധാന ഉടമ്പടിയായി ഈ സ്ഥലം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ചരിത്രപരമായ വസ്തുതയല്ല. വ്യാകരണ പണ്ഡിതനായ പാണിനി തന്‍റെ അഷ്ടാധ്യായി എന്ന കൃതിയില്‍ ഈ സ്ഥലത്തെ പരാമര്‍ശിക്കുന്നുണ്ട്. ഇത് സൂചിപ്പിക്കുന്നത് ഈ നഗരം ബി.സി 600 കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്നു എന്നതാണ്.
സോനിപതിലെ കാഴ്ചകള്‍
ഖ്വാജ കിസറിന്‍റെ ശവകുടീരമാണ് സോനേപതിലെ പ്രധാന കാഴ്ച. ഇബ്രാഹിം ലോധിയുടെ ഭരണകാലത്ത് ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്ന ധാര്യ ഖാന്‍റെ മകന്‍റെ ശവകുടീരമാണിത്. ചരിഞ്ഞ പ്രതലത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കുടീരം 1522 നും 1525 നും ഇടയിലാണ് നിര്‍മ്മിക്കപ്പെട്ടത്. ചെങ്കല്ലും, കന്‍കാര്‍ കട്ടകളും ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള അപൂര്‍വ്വം സ്മാരകങ്ങളിലൊന്നാണിത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് ഇത് സംരക്ഷിച്ച് വരുന്നത്.
കാലാവസ്ഥ
ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ് പൊതുവെ സോനേപതില്‍ അനുഭവപ്പെടുന്നത്.



Click it and Unblock the Notifications