മുംതാസ് മഹലിന്റെ പിതാവും നൂര്‍ജഹാന്റെ സഹോദരനുമായ അബ്‌ദുള്‍ ഹസന്‍ അസഫ് ഖാന്‍ 1633 ല്‍ പണികഴിപ്പിച്ചതാണ് ദാല്‍ തടാകത്തിന്റെ കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന നിഷാത് ബാഗ്. സന്തോഷത്തിന്റെ ഉദ്യാനം എന്നാണ് നിഷാത് ബാഗ് അര്‍ത്ഥമാക്കുന്നത്. വളരെ അപൂര്‍വമായി കാണപ്പെടുന്ന ചില ഇനം പുഷ്‌പങ്ങള്‍, ചിനാര്‍ മരങ്ങള്‍, തമാല്‍ വൃക്ഷങ്ങള്‍ എന്നിവ ഈ ഉദ്യാനത്തിലുണ്ട്. ഈ പ്രദേശത്തെ ഏറ്റവും വലിയ മുഗള്‍ ഉദ്യാനമാണിത്. മനോഹരമായ ജലധാര, വിശാലമായ പുല്‍ത്തകിടി, പൂന്തോട്ടം എന്നിവയാല്‍ ആകര്‍ഷണീയമാണ് ഈ ഉദ്യാനം. ഉദ്യാനത്തിന്റെ പശ്ചാത്തലം സബര്‍വാന്‍ മലനിരകളാണ്.
അബ്‌ദുള്‍ ഹസന്‍ അസഫ് ഖാന്റെ മരുമകനായ ഷാജഹാന് ഈ ഉദ്യാനത്തില്‍ താല്‍പര്യമുണ്ടായിരുന്നു . ഭാര്യപിതാവ് ഈ ഉദ്യാനം തനിക്ക് സമ്മാനിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് സംഭവിക്കാതിരുന്നതിനെ തുടര്‍ന്ന് ഉദ്യാനത്തിലേക്കുള്ള ജലവിതരണം അദ്ദേഹം നിര്‍ത്തലാക്കി എന്നാണ് പറയപ്പെടുന്നത്.



Click it and Unblock the Notifications